#accident | അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിച്ച് സ്ഥാനാർഥി

#accident | അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിച്ച് സ്ഥാനാർഥി
Apr 28, 2024 12:14 PM | By Athira V

മംഗളൂരു: ( www.truevisionnews.com  ) ‌അപകടത്തിൽപ്പെട്ട് പാതയോരത്ത് കിടന്ന മോട്ടോർ സൈക്കിൾ യാത്രക്കാരന് രക്ഷകയായി സ്ഥാനാർഥി. ഉത്തര കന്നട ലോക്സഭാ മണ്ഡലം കോൺഗ്രസ് സ്ഥാനാർഥി ഡോ.അഞ്ജലി നിംബാൽകറാണ് യാത്രികനെ രക്ഷപെടുത്തിയത്.

അടുത്ത മാസം ഏഴിന് തെരഞ്ഞെടുപ്പ് നടക്കുന്ന ഈ മണ്ഡലത്തിൽ പ്രചാരണം കഴിഞ്ഞ് രാത്രി മടങ്ങുന്നതിനിടെയാണ് അപകടം സ്ഥാനാർഥിയുടെ ശ്രദ്ധയിൽ പെട്ടത്.

പരിക്കേറ്റ യുവാവിനെ തന്റെ ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ സ്ഥാനാർഥി ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

വൈകിയിരുന്നെങ്കിൽ രക്തം വാർന്ന് അത്യാഹിതം സംഭവിക്കുമായിരുന്നു എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവം സ്ഥാനാർഥി 'എക്സ്'ൽ പോസ്റ്റ് ചെയ്തതോടെ പ്രശംസിച്ചും അപഹസിച്ചും പ്രതികരണങ്ങൾ വരുന്നുണ്ട്.

പബ്ലിസിറ്റിക്കു വേണ്ടി നടത്തിയ പ്രവൃത്തി എന്നാണ് വിമർശകരുടെ അഭിപ്രായം. ബിജെപിയുടെ വിശ്വേശ്വർ ഹെഗ്ഡെ കഗേരിയും അഞ്ജലിയും തമ്മിലാണ് ഈ മണ്ഡലത്തിൽ മത്സരം.


#candidate #took #injured #biker #hospital

Next TV

Related Stories
#Childkidnapped | ആറ് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിറ്റു; ആറ് പേർ അറസ്റ്റിൽ

May 11, 2024 08:41 PM

#Childkidnapped | ആറ് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിറ്റു; ആറ് പേർ അറസ്റ്റിൽ

തുടർന്ന് രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നവി മുംബൈയിലെ പൻവേൽ ഏരിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ നിന്ന് കല്യാൺ പൊലീസ്...

Read More >>
#RahulGandhi | മോദിയുമായി തുറന്ന സംവാദത്തിന് തയ്യാർ, ക്ഷണം സ്വീകരിച്ച് രാഹുൽ ഗാന്ധി

May 11, 2024 08:01 PM

#RahulGandhi | മോദിയുമായി തുറന്ന സംവാദത്തിന് തയ്യാർ, ക്ഷണം സ്വീകരിച്ച് രാഹുൽ ഗാന്ധി

'ആരോഗ്യകരമായ ജനാധിപത്യത്തിനായി ഒരൊറ്റ വേദിയിലൂടെ തങ്ങളുടെ കാഴ്ചപ്പാട് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് പ്രധാന പാർട്ടികൾക്ക് ഒരു നല്ല...

Read More >>
#cashseized | വാഹനാപകടം: റോഡിലേക്ക് തെറിച്ചു വീണ പെട്ടികളില്‍ ഏഴു കോടി രൂപ, പിടിച്ചെടുത്ത് പൊലീസ്

May 11, 2024 07:21 PM

#cashseized | വാഹനാപകടം: റോഡിലേക്ക് തെറിച്ചു വീണ പെട്ടികളില്‍ ഏഴു കോടി രൂപ, പിടിച്ചെടുത്ത് പൊലീസ്

അപകടത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ കെ വീരഭദ്ര റാവുവിനെ ഗോപാലപുരം ആശുപത്രിയില്‍...

Read More >>
#MamataBanerjee|ലൈംഗിക ആരോപണത്തിൽ എന്തുകൊണ്ട് ഗവർണർ രാജിവെക്കുന്നില്ല, വിശദീകരിക്കണം; രാജി ആവശ്യം ശക്തമാക്കി മമത ബാനർജി

May 11, 2024 04:45 PM

#MamataBanerjee|ലൈംഗിക ആരോപണത്തിൽ എന്തുകൊണ്ട് ഗവർണർ രാജിവെക്കുന്നില്ല, വിശദീകരിക്കണം; രാജി ആവശ്യം ശക്തമാക്കി മമത ബാനർജി

ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്ന ഗവർണർ എന്ത് കൊണ്ടാണ് ഇതുവരെയും രാജി വെക്കാത്തതെന്ന് ചോദിച്ച മമത, ഇക്കാര്യം ഗവർണർ ജനങ്ങളോട്...

Read More >>
#Sexuallyassault | വാട്ടര്‍ പ്യൂരിഫയർ സർവീസ് ചെയ്യാനെത്തി യുവതിക്ക് നേരേ ലൈംഗികാതിക്രമം; ടെക്‌നീഷ്യനായ യുവാവ് പിടിയിൽ

May 11, 2024 03:47 PM

#Sexuallyassault | വാട്ടര്‍ പ്യൂരിഫയർ സർവീസ് ചെയ്യാനെത്തി യുവതിക്ക് നേരേ ലൈംഗികാതിക്രമം; ടെക്‌നീഷ്യനായ യുവാവ് പിടിയിൽ

പോലീസ് സംഘം പ്രതി ജോലിചെയ്യുന്ന കമ്പനിയില്‍നിന്ന് ഇയാളുടെ മൊബൈല്‍നമ്പറും വിലാസവും ഉള്‍പ്പെടെ ശേഖരിച്ചു. തുടര്‍ന്ന് പ്രതിയെ തേടി...

Read More >>
Top Stories