#MURDERATTAMPT | 'നീ എന്റെ ഭാര്യ അല്ല'; സഹോദരൻ പീഡിപ്പിച്ചതിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്

#MURDERATTAMPT | 'നീ എന്റെ ഭാര്യ അല്ല'; സഹോദരൻ പീഡിപ്പിച്ചതിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്
Apr 28, 2024 11:57 AM | By Athira V

മുസാഫർനഗർ: ( www.truevisionnews.com  ) ‌ഉത്തർപ്രദേശിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് ഭർത്താവിനെതിരേപരാതി നൽകി യുവതി.

ഭർത്താവിന്റെ സഹോദരൻ പീഡിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 'ഇനിമുതൽ നീ എന്റെ ഭാര്യ അല്ല, സഹോദരന്റേതാണ്' എന്ന് പറഞ്ഞ് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.

ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്ത് ഭർത്താവിന്റെ സഹോദരൻ തന്നെ പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു.

വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് ഇക്കാര്യം അറിഞ്ഞപ്പോൾ, 'ഇനി മുതൽ നീ എന്റെ ഭാര്യ അല്ലെന്നും, സഹോദരഭാര്യയാണ്' എന്നും പറഞ്ഞ് ഷാൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് യുവതി സോഷ്യൽ മീഡിയ വഴി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

യുവതിയെ ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ വീഡിയോ ഇയാളുടെ സഹോദരൻ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഐ.പി.സി. സെക്ഷൻ 376, 307, 328 വകുപ്പ് പ്രകാരം ഭർത്താവിനും ഭർത്താവിന്റെ സഹോദരനുമെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

#up #man #tries #kill #wife #after #brother #rapes #her

Next TV

Related Stories
#wind |ശക്തമായ കാറ്റും മഴയും; രണ്ട് മരണം, 23 പേര്‍ക്ക് പരിക്കേറ്റു

May 11, 2024 09:16 AM

#wind |ശക്തമായ കാറ്റും മഴയും; രണ്ട് മരണം, 23 പേര്‍ക്ക് പരിക്കേറ്റു

മിന്നലിന്റെയും മഴയുടെയും അകമ്പടിയോടെയുള്ള ശക്തമായ പൊടിക്കാറ്റാണ് ഇന്നലെ രാത്രിയുണ്ടായത്....

Read More >>
#ArvindKejriwal |ആദ്യം കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലേക്ക്, പിന്നെ പാർട്ടി ആസ്ഥാനത്ത്; കെജ്രിവാള്‍ പ്രചാരണത്തിന്

May 11, 2024 08:20 AM

#ArvindKejriwal |ആദ്യം കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലേക്ക്, പിന്നെ പാർട്ടി ആസ്ഥാനത്ത്; കെജ്രിവാള്‍ പ്രചാരണത്തിന്

രാവിലെ 11 മണിക്ക് കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലേയ്ക്കാണ് ആദ്യം പോകുന്നത്....

Read More >>
 #custody |ലൈംഗികാതിക്രമ പരാതി; ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ

May 11, 2024 07:58 AM

#custody |ലൈംഗികാതിക്രമ പരാതി; ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ

ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ഈ ദൃശ്യങ്ങൾ ചോർന്നതിൽ പങ്കുണ്ടെന്ന് നേരത്തെ ദേവരാജ ഗൗഡ ആരോപിച്ചിരുന്നു....

Read More >>
#Tripunithuraassemblyelection | എം സ്വരാജ് സുപ്രീംകോടതിയിൽ, അപ്പീൽ തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് ഹർജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ

May 11, 2024 06:11 AM

#Tripunithuraassemblyelection | എം സ്വരാജ് സുപ്രീംകോടതിയിൽ, അപ്പീൽ തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് ഹർജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ

താൻ തോറ്റാൽ മണ്ഡലത്തിൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കെ ബാബു പ്രചരിപ്പിച്ചെന്നുമാണ് വാദം. കെ ബാബുവിന്റെ ഫേസ്ബുക്ക് പേജിലെ തെളിവുകളും...

Read More >>
#arrest | ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോറിക്ഷ നിർത്തിയ ശേഷം പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം; യുവാവ് അറസ്റ്റിൽ

May 11, 2024 06:02 AM

#arrest | ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോറിക്ഷ നിർത്തിയ ശേഷം പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം; യുവാവ് അറസ്റ്റിൽ

ഇയാളാണ് സ്ഥിരമായി കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോയിരുന്നതും തിരികെ കൊണ്ടുവന്നിരുന്നതും. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകാൻ തയ്യാറായില്ലെങ്കിലും...

Read More >>
#brutallybeat | ഹോട്ടൽ മുറിയിൽ വനിതാ ഡോക്ടർക്കൊപ്പം യുവാക്കള്‍; വിവരം അറിഞ്ഞ് സ്ഥലത്തെത്തി ഭര്‍ത്താവ്, പിന്നാലെ ക്രൂരമർദ്ദനം

May 10, 2024 11:14 PM

#brutallybeat | ഹോട്ടൽ മുറിയിൽ വനിതാ ഡോക്ടർക്കൊപ്പം യുവാക്കള്‍; വിവരം അറിഞ്ഞ് സ്ഥലത്തെത്തി ഭര്‍ത്താവ്, പിന്നാലെ ക്രൂരമർദ്ദനം

ര്‍ത്താവിനെതിരെ യുവതി ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ്...

Read More >>
Top Stories