#arrest | സുഹൃത്തുക്കളുമായി കൂടുതൽ സമയവും വീഡിയോ കോളിൽ; ഭർത്താവ് ഭാര്യയുടെ കൈവെട്ടി

#arrest | സുഹൃത്തുക്കളുമായി കൂടുതൽ സമയവും വീഡിയോ കോളിൽ; ഭർത്താവ് ഭാര്യയുടെ കൈവെട്ടി
Apr 28, 2024 07:52 AM | By VIPIN P V

ചെന്നൈ: (truevisionnews.com) സുഹൃത്തുക്കളുമായി വീഡിയോകോളിൽ സംസാരിക്കുന്നത് പതിവാക്കിയതിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ കൈവെട്ടി.

വെല്ലൂർ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്.

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ആക്രമണം.

വലതുകൈ വെട്ടിമാറ്റാനാണ് ശ്രമിച്ചത്. എന്നാൽ അയൽവാസികളെത്തി രേവതിയെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിനുശേഷം ഗുഡിയാത്തം പോലീസ് സ്റ്റേഷനിലെത്തി ശേഖർകീഴടങ്ങി.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളിൽ സംസാരിച്ചിരുന്നതെന്നും ശേഖർ സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു.

പതിവായി വീഡിയോകോൾ ചെയ്യുന്നതിനെച്ചൊല്ലി ശേഖറും രേവതിയും തമ്മിൽ പലതവണ വഴക്കുണ്ടായിട്ടുണ്ട്.

സംഭവദിവസവും രണ്ടുപേരും തമ്മിൽ വാക്കേറ്റമുണ്ടായെന്നും പോലീസ് പറഞ്ഞു. ആദ്യം ഗുഡിയാത്തം ആശുപത്രിയിൽ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

#More #time #video #call #friends; #husband #cut #wife #hand

Next TV

Related Stories
#Childkidnapped | ആറ് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിറ്റു; ആറ് പേർ അറസ്റ്റിൽ

May 11, 2024 08:41 PM

#Childkidnapped | ആറ് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിറ്റു; ആറ് പേർ അറസ്റ്റിൽ

തുടർന്ന് രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നവി മുംബൈയിലെ പൻവേൽ ഏരിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ നിന്ന് കല്യാൺ പൊലീസ്...

Read More >>
#RahulGandhi | മോദിയുമായി തുറന്ന സംവാദത്തിന് തയ്യാർ, ക്ഷണം സ്വീകരിച്ച് രാഹുൽ ഗാന്ധി

May 11, 2024 08:01 PM

#RahulGandhi | മോദിയുമായി തുറന്ന സംവാദത്തിന് തയ്യാർ, ക്ഷണം സ്വീകരിച്ച് രാഹുൽ ഗാന്ധി

'ആരോഗ്യകരമായ ജനാധിപത്യത്തിനായി ഒരൊറ്റ വേദിയിലൂടെ തങ്ങളുടെ കാഴ്ചപ്പാട് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് പ്രധാന പാർട്ടികൾക്ക് ഒരു നല്ല...

Read More >>
#cashseized | വാഹനാപകടം: റോഡിലേക്ക് തെറിച്ചു വീണ പെട്ടികളില്‍ ഏഴു കോടി രൂപ, പിടിച്ചെടുത്ത് പൊലീസ്

May 11, 2024 07:21 PM

#cashseized | വാഹനാപകടം: റോഡിലേക്ക് തെറിച്ചു വീണ പെട്ടികളില്‍ ഏഴു കോടി രൂപ, പിടിച്ചെടുത്ത് പൊലീസ്

അപകടത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ കെ വീരഭദ്ര റാവുവിനെ ഗോപാലപുരം ആശുപത്രിയില്‍...

Read More >>
#MamataBanerjee|ലൈംഗിക ആരോപണത്തിൽ എന്തുകൊണ്ട് ഗവർണർ രാജിവെക്കുന്നില്ല, വിശദീകരിക്കണം; രാജി ആവശ്യം ശക്തമാക്കി മമത ബാനർജി

May 11, 2024 04:45 PM

#MamataBanerjee|ലൈംഗിക ആരോപണത്തിൽ എന്തുകൊണ്ട് ഗവർണർ രാജിവെക്കുന്നില്ല, വിശദീകരിക്കണം; രാജി ആവശ്യം ശക്തമാക്കി മമത ബാനർജി

ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്ന ഗവർണർ എന്ത് കൊണ്ടാണ് ഇതുവരെയും രാജി വെക്കാത്തതെന്ന് ചോദിച്ച മമത, ഇക്കാര്യം ഗവർണർ ജനങ്ങളോട്...

Read More >>
#Sexuallyassault | വാട്ടര്‍ പ്യൂരിഫയർ സർവീസ് ചെയ്യാനെത്തി യുവതിക്ക് നേരേ ലൈംഗികാതിക്രമം; ടെക്‌നീഷ്യനായ യുവാവ് പിടിയിൽ

May 11, 2024 03:47 PM

#Sexuallyassault | വാട്ടര്‍ പ്യൂരിഫയർ സർവീസ് ചെയ്യാനെത്തി യുവതിക്ക് നേരേ ലൈംഗികാതിക്രമം; ടെക്‌നീഷ്യനായ യുവാവ് പിടിയിൽ

പോലീസ് സംഘം പ്രതി ജോലിചെയ്യുന്ന കമ്പനിയില്‍നിന്ന് ഇയാളുടെ മൊബൈല്‍നമ്പറും വിലാസവും ഉള്‍പ്പെടെ ശേഖരിച്ചു. തുടര്‍ന്ന് പ്രതിയെ തേടി...

Read More >>
Top Stories