#Navakeralabus |നവകേരള ബസ് അടുത്ത ആഴ്ച മുതല്‍ നിരത്തില്‍; വിജയിച്ചാല്‍ കൂടുതല്‍ ബസ്

#Navakeralabus  |നവകേരള ബസ് അടുത്ത ആഴ്ച മുതല്‍ നിരത്തില്‍; വിജയിച്ചാല്‍ കൂടുതല്‍ ബസ്
Apr 28, 2024 11:55 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  നവകേരള ബസ് സര്‍വീസ് അടുത്ത ആഴ്ച മുതല്‍. മുഖ്യമന്ത്രിയും മാത്രിമാരും കേരളമാകെ സഞ്ചരിച്ച നവകേരള ബസ് സര്‍വീസിനിറക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് കെഎസ്ആര്‍ടിസി.

ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങി. കോഴിക്കോട്- ബംഗളുരു റൂട്ടില്‍ സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസിയുടെ നിലവിലെ തീരുമാനം.

നേരത്തെ ഉണ്ടായിരുന്ന കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് പെര്‍മിറ്റാക്കി മാറ്റിയിട്ടുണ്ട്. ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റ് കൂടി ലഭിച്ചാല്‍ ഉടന്‍ സര്‍വ്വീസ് തുടങ്ങാനാണ് ധാരണ.

സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ടോയ്‌ലറ്റും കൂടുതല്‍ സൗകര്യങ്ങളുമുള്ള നവകേരള ബസ് സര്‍വ്വീസ് വിജയിച്ചാല്‍ ഇതേ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാനും ആലോചന ഉണ്ട്.

സര്‍വ്വീസ് പരാജയപ്പെട്ടാല്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറും. സംസ്ഥാന സര്‍ക്കാരന്റെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത്.

യാത്ര കഴിഞ്ഞാല്‍ ബസ് മ്യൂസിയത്തില്‍ വെക്കാമെന്നും ബസിന്റെ മൂല്യം ഉയരുമെന്നുമുള്ള ഇടതുനേതാക്കളുടെ പ്രതികരണം ഏറെ ശ്രദ്ധ നേടിയിരുന്നു.

അറ്റകുറ്റപ്പണി കഴിഞ്ഞ ബസ് കെഎസ്ആര്‍ടിസി പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പില്‍ ആണ് ഇപ്പോള്‍ ഉള്ളത്. ബസ് വെറുതെ കിടക്കുന്നുവെന്ന വിമര്‍ശനം ശക്തമായതോടെയാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സര്‍വ്വീസിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്.

#Navakerala #bus #service #from #next #week.

Next TV

Related Stories
#ShafiParampil |  വര്‍ഗീയത പറഞ്ഞ് ജയിക്കുന്നതിലും ഇഷ്ടം നൂറ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ - ഷാഫി പറമ്പില്‍

May 11, 2024 09:10 PM

#ShafiParampil | വര്‍ഗീയത പറഞ്ഞ് ജയിക്കുന്നതിലും ഇഷ്ടം നൂറ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ - ഷാഫി പറമ്പില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഷാഫി പറമ്പിലിനെതിരായി ഉയര്‍ന്നുവന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ കോഴിക്കോട് വടകരയില്‍ യു.ഡി.എഫ്. നടത്തിയ...

Read More >>
#arrest |തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി;  ഒരാൾ പിടിയിൽ

May 11, 2024 09:03 PM

#arrest |തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; ഒരാൾ പിടിയിൽ

സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് ഭീഷണിപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക...

Read More >>
#jiffrythangal |പത്താംതരം വിജയിച്ച എല്ലാ കുട്ടികൾക്കും ഉപരിപഠനത്തിന് സൗകര്യം നൽകണം -ജിഫ്​രി തങ്ങൾ

May 11, 2024 08:56 PM

#jiffrythangal |പത്താംതരം വിജയിച്ച എല്ലാ കുട്ടികൾക്കും ഉപരിപഠനത്തിന് സൗകര്യം നൽകണം -ജിഫ്​രി തങ്ങൾ

പ്ലസ് വൺ സീറ്റ് കുറവാണെന്നും അത് പരിഹരിക്കാനാവശ്യമായ കാര്യങ്ങൾ സർക്കാറിനോടും വിദ്യാഭ്യാസ മന്ത്രിയോടും ചോദിക്കണമെന്നും ജിഫ്​രി മുത്തുക്കോയ...

Read More >>
#rain |'സുരക്ഷിത മേഖലകളില്‍ തുടരുക, അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം'; ഏറ്റവും പുതിയ മഴ അറിയിപ്പ് ഇങ്ങനെ

May 11, 2024 08:20 PM

#rain |'സുരക്ഷിത മേഖലകളില്‍ തുടരുക, അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം'; ഏറ്റവും പുതിയ മഴ അറിയിപ്പ് ഇങ്ങനെ

അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി പൊതുജനങ്ങള്‍ സുരക്ഷിത മേഖലകളില്‍ തുടരണമെന്ന് അധികൃതര്‍...

Read More >>
 #casefiled|കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ചതിൽ മകനെതിരെ കേസെടുത്തു

May 11, 2024 07:56 PM

#casefiled|കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ചതിൽ മകനെതിരെ കേസെടുത്തു

ഏറെക്കാലമായി വാടക സംബന്ധിച്ച പ്രശ്നം നിലനിൽക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം അജിത് വീട്ടിൽ നിന്ന്...

Read More >>
#Police  |അച്ഛനെ പെൺമക്കള്‍ കൊണ്ടുപോകാൻ തയ്യാറായിട്ടും മകൻ സമ്മതിച്ചില്ല; പ്രശ്നങ്ങള്‍ സ്ഥിരമെന്ന് പൊലീസും നാട്ടുകാരും

May 11, 2024 07:55 PM

#Police |അച്ഛനെ പെൺമക്കള്‍ കൊണ്ടുപോകാൻ തയ്യാറായിട്ടും മകൻ സമ്മതിച്ചില്ല; പ്രശ്നങ്ങള്‍ സ്ഥിരമെന്ന് പൊലീസും നാട്ടുകാരും

അജിത്തുമായുള്ള പ്രശ്നങ്ങളാണ് പിന്നീട് ഇവര്‍ക്ക് അച്ഛനുമായി അടുപ്പത്തില്‍ കഴിയാൻ വിഘാതമായത്....

Read More >>
Top Stories