#rain| ആശ്വാസമായി മഴയെത്തുമോ? സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

#rain| ആശ്വാസമായി മഴയെത്തുമോ? സംസ്ഥാനത്ത്  ഒൻപത്  ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
Mar 28, 2024 03:14 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   സംസ്ഥാനത്ത് കത്തുന്ന വേനൽചൂടിൽ ആശ്വാസമായി ചില ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് മഴ സാധ്യത അറിയിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഴ പെയ്യാനുള്ള സാധ്യകതയുണ്ടെന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നുണ്ട്.

അതേസമയം ഇന്ന് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ വലിയ ചൂടാണ് സംസ്ഥാനത്ത് ഇപ്പോഴും അനുഭവപ്പെടുന്നത്.

പലയിടങ്ങളിലും കുടിവെള്ള ക്ഷാമവും തുടങ്ങിയിട്ടുണ്ട്. വരുന്ന ഞായറാഴ്ച വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന ചൂട് 39° ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 37° ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം,കോഴിക്കോട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്.

#Meteorological #Department #said #possibility #rain #nine #districts #state #today

Next TV

Related Stories
#LokSabhaElection2024 |‘ടോക്കൺ ലഭിച്ചു, പക്ഷേ വോട്ട് ചെയ്യാൻ അനുവദിച്ചില്ല’: നാദാപുരത്ത് ആരോപണവുമായി നാലുപേർ പേർ

Apr 27, 2024 02:27 PM

#LokSabhaElection2024 |‘ടോക്കൺ ലഭിച്ചു, പക്ഷേ വോട്ട് ചെയ്യാൻ അനുവദിച്ചില്ല’: നാദാപുരത്ത് ആരോപണവുമായി നാലുപേർ പേർ

രാത്രി പത്തരയോടെ പ്രിസൈഡിങ് ഓഫിസറെ ബന്ദിയാക്കി യുഡിഎഫ് പ്രവർത്തകർ വോട്ടു ചെയ്തുവെന്ന് എൽഡിഎഫ് വാർത്താക്കുറിപ്പും...

Read More >>
#ArifMuhammadKhan | പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

Apr 27, 2024 02:25 PM

#ArifMuhammadKhan | പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

കയ്യേറ്റങ്ങള്‍ക്ക് കുട പിടിക്കാനാണ് ബില്ല് പാസാക്കിയെടുക്കുന്നത് എന്നായിരുന്നു മുഖ്യമായ ആക്ഷേപം. പരിസ്ഥിതി പ്രവര്‍ത്തകരക്കം ഇങ്ങനെ എതിര്‍പ്പ്...

Read More >>
#temperature |ചൂട് കനക്കും, വിവിധ ജില്ലകളിലേക്ക് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗം മുന്നറിയിപ്പും

Apr 27, 2024 02:25 PM

#temperature |ചൂട് കനക്കും, വിവിധ ജില്ലകളിലേക്ക് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗം മുന്നറിയിപ്പും

സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ്...

Read More >>
#ShobhaSurendran  |‘ആത്മവിശ്വാസമുണ്ട്, ആലപ്പുഴയിൽ എൻ.ഡി.എ യ്ക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്’- ശോഭ സുരേന്ദ്രൻ

Apr 27, 2024 01:34 PM

#ShobhaSurendran |‘ആത്മവിശ്വാസമുണ്ട്, ആലപ്പുഴയിൽ എൻ.ഡി.എ യ്ക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്’- ശോഭ സുരേന്ദ്രൻ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് എത്തിയവർ ചർച്ച നടത്തിയത് രാഹുൽഗാന്ധിക്ക്...

Read More >>
#arrest | കോഴിക്കോട് ദേശാടന പക്ഷികളെ വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നുന്ന മൂന്ന് പേർ പിടിയിൽ

Apr 27, 2024 01:10 PM

#arrest | കോഴിക്കോട് ദേശാടന പക്ഷികളെ വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നുന്ന മൂന്ന് പേർ പിടിയിൽ

ചിറകിട്ടടിക്കുന്നത് കണ്ട് മറ്റ് പക്ഷികൾ എത്തുകയും അവയെ കൂട്ടമായി പിടികൂടുകയുമായിരുന്നു ചെയ്‌തിരുന്നത്‌. ഇവയെ കൊന്ന് തിന്നുകയോ കച്ചവടത്തിനായി...

Read More >>
#MMVarghese | കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകും

Apr 27, 2024 01:03 PM

#MMVarghese | കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: എം.എം.വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകും

ഭരണസമിതികൾ തയാറായിട്ടില്ലെന്നു കേന്ദ്ര ധന വകുപ്പ്, റിസർവ് ബാങ്ക്, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ എന്നിവയ്ക്കു റിപ്പോർട്ട്...

Read More >>
Top Stories