#sexuallyassaulted |പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 70കാരന് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി

#sexuallyassaulted |പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 70കാരന് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി
Apr 27, 2024 01:25 PM | By Susmitha Surendran

ലഖ്‌നൗ: (truevisionnews.com)    പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 70കാരനു ജാമ്യം നല്‍കി അലഹബാദ് ഹൈക്കോടതി. യു.പി സ്വദേശിയായ റാം ഖേലവാനിനാണ് കോടതി ജാമ്യം അനുവദിച്ചത്.

മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. അയോധ്യയിലെ വിചാരണാ കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് അലഹബാദ് ഹൈക്കോടതിയുടെ ഇടപെടൽ.

ജസ്റ്റിസ് ജസ്പ്രീത് സിങ്ങിന്റെ ബെഞ്ചാണ് റാമിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഐ.പി.സി 377(പ്രകൃതിവിരുദ്ധ ലൈംഗികബന്ധം), 504(ബോധപൂർവമുള്ള മാനഭംഗം), 506(കുറ്റകരമായ ഭീഷണി) തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.

മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ 11-ാം വകുപ്പ് പ്രകാരവും പ്രതിക്കെതിരെ കേസെടുത്തിരുന്നു. 2023 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കേസിലെ പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള പശുക്കളെ പരിപാലിച്ചിരുന്നത് പ്രതിയായ റാം ഖേലവാനായിരുന്നു. ഇക്കൂട്ടത്തിലുള്ള പശുക്കളിലൊന്നിനെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പരാതിക്കു പിന്നാലെ ജൂലൈ 23നു തന്നെ ഇയാളെ അറസ്റ്റ് ചെയ്തു. ഇതിനുശേഷം ഒരു വർഷത്തോളമായി ജയിലിൽ കഴിയുകയാണു പ്രതി.

അപേക്ഷകനെതിരെയുള്ള കുറ്റാരോപണങ്ങളുടെ സ്വഭാവവും, കുറ്റം തെളിയിക്കപ്പെട്ടാലുള്ള ശിക്ഷയുടെ കാഠിന്യവും, തടവുശിക്ഷയുടെ കാലയളവും എതിരാളികളുടെ മൊഴികളും സാഹചര്യങ്ങളുമെല്ലാം കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്നാണ് കോടതി വ്യക്തമാക്കിയത്.

പ്രതി നിയമനടപടികളിൽനിന്ന് ഒളിച്ചോടാൻ സാധ്യതയണ്ടെന്നോ തെളിവുകൾ നശിപ്പിക്കുകയും സാക്ഷിയെ സ്വാധീനിക്കുകയും ചെയ്യുമെന്നോ ഉള്ള ഒരു ആശങ്കയും എ.ജി.എ പങ്കുവച്ചിട്ടില്ല. അതുകൊണ്ടു പ്രതിക്കു ജാമ്യത്തിൽ പുറത്തിറങ്ങാൻ അർഹതയുണ്ടെന്ന് ജസ്റ്റിസ് ജസ്പ്രീത് സിങ് നിരീക്ഷിച്ചു.

#Allahabad #HighCourt #granted #bail #70yearold #man #who #sexually #assaulted #cow.

Next TV

Related Stories
#Farmerdeath | കർഷക സമരത്തിനിടെ കർഷക മരിച്ചു; മരണം ട്രെയിൻ തടയൽ സമരം തുടരവേ

May 9, 2024 04:10 PM

#Farmerdeath | കർഷക സമരത്തിനിടെ കർഷക മരിച്ചു; മരണം ട്രെയിൻ തടയൽ സമരം തുടരവേ

സമരത്തിൽ പങ്കെടുക്കവെ ജീവൻ നഷ്ടപ്പെടുന്ന 21ാമത്തെ വ്യക്തിയാണിതെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു....

Read More >>
#missing |'എനിക്കിനി പഠിക്കേണ്ട, 5 വർഷത്തേക്ക് ഞാൻ പോകുന്നു, കൈയിൽ 8000 രൂപയുണ്ട്'; സന്ദേശമയച്ച് നാടുവിട്ട് വിദ്യാർഥി

May 9, 2024 02:25 PM

#missing |'എനിക്കിനി പഠിക്കേണ്ട, 5 വർഷത്തേക്ക് ഞാൻ പോകുന്നു, കൈയിൽ 8000 രൂപയുണ്ട്'; സന്ദേശമയച്ച് നാടുവിട്ട് വിദ്യാർഥി

ഗംഗറാംപൂരിലെ ബമൻവാസിൽ നിന്നുള്ള രാജേന്ദ്ര മീണ കോട്ടയിൽ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്...

Read More >>
#Fakevote | കള്ള വോട്ട് രേഖപ്പെടുത്തി: ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്തു; രണ്ട് ബിജെപി പ്രവർത്തകര്‍ അറസ്റ്റില്‍

May 9, 2024 02:03 PM

#Fakevote | കള്ള വോട്ട് രേഖപ്പെടുത്തി: ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്തു; രണ്ട് ബിജെപി പ്രവർത്തകര്‍ അറസ്റ്റില്‍

ജനപ്രാതിനിധ്യ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലെയും (171) (188) വകുപ്പുകൾ പ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും പൊലീസ് സൂപ്രണ്ട്...

Read More >>
#repolling |വോട്ടിങ് യന്ത്രങ്ങൾ തീപിടിത്തത്തിൽ നശിച്ചു; നാല് ബൂത്തുകളിൽ റീപോളിങ്ങിന് ഉത്തരവിട്ട് കമീഷൻ

May 9, 2024 01:02 PM

#repolling |വോട്ടിങ് യന്ത്രങ്ങൾ തീപിടിത്തത്തിൽ നശിച്ചു; നാല് ബൂത്തുകളിൽ റീപോളിങ്ങിന് ഉത്തരവിട്ട് കമീഷൻ

വോട്ടിങ് യന്ത്രങ്ങളുമായി നീങ്ങുകയായിരുന്ന ബസിന് തീപിടിച്ചാണ് ഇ.വി.എമ്മുകൾ...

Read More >>
#ഈ രോ​ഗമുണ്ടോ, മദ്യപിച്ചില്ലെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!

May 9, 2024 12:43 PM

#ഈ രോ​ഗമുണ്ടോ, മദ്യപിച്ചില്ലെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!

ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ട്രാക്ടിറ്റിലെ ചില സൂക്ഷ്‌മാണുക്കളാണ്‌ കാര്‍ബോഹൈഡ്രേറ്റുകളെ മദ്യമാക്കി മാറ്റുന്ന ഈ പുളിപ്പിക്കലിനു...

Read More >>
Top Stories