#MohammedArifNaseemKhan | 'ഒറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയില്ല'; പ്രചാരണ സമിതിയില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസ് നേതാവ്

#MohammedArifNaseemKhan | 'ഒറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയില്ല'; പ്രചാരണ സമിതിയില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസ് നേതാവ്
Apr 27, 2024 01:48 PM | By VIPIN P V

മുംബൈ: (truevisionnews.com) കോൺ​ഗ്രസിനെതിരെ ​ഗുരുതര ആരോപണവുമായി മഹാരാഷ്ട്രയിലെയിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ മുഹമ്മദ് ആരിഫ് നസീം ഖാൻ രം​ഗത്ത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഒരു മുസ്ലീം നേതാവിനെ പോലും മഹാ വികാസ് അഘാഡി സഖ്യം (എംവിഎ) പരി​ഗണിച്ചില്ലെന്നും അതിനാൽ പ്രചാരണ സമിതിയിൽ നിന്ന് രാജിവെക്കുന്നതായും അറിയിച്ച് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയ്ക്ക് അദ്ദേഹം കത്തയച്ചു.

മൊത്തം 48 സീറ്റിൽ ഒരു മുസ്ലീം സ്ഥാനാർഥിയെ പോലും എംവിഎ നിർത്തിയില്ല.

ന്യൂനപക്ഷ സമുദായത്തിൽനിന്ന് ഒരു മുസ്ലീം സ്ഥാനാർഥിയേയെങ്കിലും കോൺ​ഗ്രസ് നോമിനേറ്റ് ചെയ്യുമെന്ന് സംസ്ഥാനത്തെ മുസ്ലീം സംഘടനകളും പാർട്ടി പ്രവർത്തകരും കരുതിയിരുന്നു.

പക്ഷെ നിർഭാ​ഗ്യവശാൽ അത് സംഭവിച്ചില്ല, കത്തിൽ അദ്ദേഹം പറഞ്ഞു. ഉദ്ദവ് വിഭാ​ഗം ശിവസേനയുടെയും ശരത് പവാറിന്റെ എൻസിപിയുടെയും പിന്തുണയോടെ മഹാരാഷ്ട്രയിലെ 48-ൽ 17 സീറ്റിലാണ് കോൺ​ഗ്രസ് മത്സരിക്കുന്നത്.

സംസ്ഥാനത്തെ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയുടെ ഭാ​ഗമാണിവർ. ദീർഘകാലമായി പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിൽനിന്ന് കോൺ​ഗ്രസ് വ്യതിചലിച്ചതായി വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ആരിഫ് നസീം ഖാൻ പറഞ്ഞു.

എന്തുകൊണ്ട് തങ്ങളെ അവ​ഗണിച്ചു എന്നാണ് ന്യൂനപക്ഷ സംഘടനകളും പാർട്ടി പ്രവർത്തകരും തന്നോട് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷവിഭാ​ഗത്തോട് എന്തുകൊണ്ട് ഇത്തരത്തിലുള്ള അനീതി കാട്ടുന്നുവെന്ന ചോദ്യത്തെ അഭിമുഖീകരിക്കാൻ തനിക്ക് കഴിയുന്നില്ല.

എല്ലാ സമുദായങ്ങൾക്കും പ്രാതിനിധ്യം നൽകുന്ന പ്രത്യയശാസ്ത്രത്തിൽനിന്നും കോൺ​ഗ്രസ് വ്യതിചലിച്ചെന്നും ആരിഫ് നസീം ഖാൻ വിമർശിച്ചു.

നേരത്തെ, മുംബൈ നോർത്ത് സെൻട്രൽ സീറ്റ് ആരിഫ് നസീം ഖാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാർട്ടി സിറ്റി യൂനിറ്റ് പ്രസിഡന്റ് വർഷ ​ഗെയ്ത്വാതിനെയാണ് സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്.

2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുംബൈയിലെ ചാന്ദിവാലിയിൽനിന്ന് മത്സരിച്ചെങ്കിലും 409 വോട്ടിന് അദ്ദേഹം പരാജയപ്പെട്ടു.

'#Not #single #Muslimcandidate'; #Congress #leader #resigned #campaign #committee

Next TV

Related Stories
#BJP | ശോഭ സുരേന്ദ്രനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് ജാവദേക്കർ; വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ

May 7, 2024 01:25 PM

#BJP | ശോഭ സുരേന്ദ്രനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് ജാവദേക്കർ; വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ

മറ്റു പാർട്ടിയിലുള്ളവർ ഇനി ചർച്ചയ്ക്ക് തയ്യാറാകുമോ? ശോഭ ചെയ്തത് തെറ്റാണെന്നും ജാവദേക്കർ...

Read More >>
#congress |  വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്? കോൺഗ്രസ് മുന്നൊരുക്കം തുടങ്ങി

May 6, 2024 12:24 PM

#congress | വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്? കോൺഗ്രസ് മുന്നൊരുക്കം തുടങ്ങി

വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജ​യം സു​നി​ശ്ചി​മാ​ണെ​ന്നി​രി​ക്കെ റാ​യ്ബ​റേ​ലി​യി​ലും വി​ജ​യം ഉ​റ​പ്പാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സ്...

Read More >>
#padmajavenugopal |  ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് അയാൾ, എന്നോട് ചേട്ടനെ പറ്റി ചോദിക്കരുത് -പദ്മജ വേണു​ഗോപാൽ

May 6, 2024 12:09 PM

#padmajavenugopal | ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് അയാൾ, എന്നോട് ചേട്ടനെ പറ്റി ചോദിക്കരുത് -പദ്മജ വേണു​ഗോപാൽ

ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് മുരളീധരനെന്നും ഒരു മറുപടിയും അർഹിക്കുന്നില്ലെന്നും പദ്മജ...

Read More >>
#MMHassan | വടകരയിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി, വ്യാജ വീഡിയോ ഇറക്കി; 11 ന് കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്

May 4, 2024 02:42 PM

#MMHassan | വടകരയിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി, വ്യാജ വീഡിയോ ഇറക്കി; 11 ന് കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്

വർഗീയ വിദ്വേഷം ആളിക്കത്തിക്കാനാണ് സിപിഎം ശ്രമം. കെപിസിസി ഈ വിഷയത്തിനെതിരെ പ്രചാരണം...

Read More >>
#NarendraModi | വയനാട്ടിൽ പരാജയപ്പെടുമെന്ന് ഭയന്നാണ് രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നത് - മോദി

May 3, 2024 03:16 PM

#NarendraModi | വയനാട്ടിൽ പരാജയപ്പെടുമെന്ന് ഭയന്നാണ് രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നത് - മോദി

ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ഇന്നു രാവിലെയാണു കോൺഗ്രസ് റായ്ബറേലിയിൽ രാഹുലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. മേയ് 20നാണ്...

Read More >>
Top Stories