#temperature |ചൂട് കനക്കും, വിവിധ ജില്ലകളിലേക്ക് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗം മുന്നറിയിപ്പും

#temperature |ചൂട് കനക്കും, വിവിധ ജില്ലകളിലേക്ക് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗം മുന്നറിയിപ്പും
Apr 27, 2024 02:25 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   സംസ്ഥാനത്ത് ഇനിയും ചൂട് ഉയരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത.

പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം- തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 3 - 5°C കൂടുതൽ) ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 27 മുതൽ മെയ് ഒന്ന് വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാകട്ടെ ഉഷ്ണതരംഗ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഏപ്രിൽ 27, 28 തീയതികളിലാണ് ഉഷ്ണതരംഗ സാധ്യതയുള്ളത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര ചൂട് രേഖപ്പെടുത്തിയതിന്‍റെയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും- കൊല്ലം-തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ ഈ സമയത്ത് സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന അത്രയും ഗുരുതരമായ അവസ്ഥയാണ്.

#Weather #warning #heat #rise #further #state.

Next TV

Related Stories
#vsivankutty | നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകൾ അധികമില്ല, അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി; രണ്ടാഴ്ചയിൽ റിപ്പോർട്ട് നൽകണം

May 9, 2024 03:58 PM

#vsivankutty | നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകൾ അധികമില്ല, അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി; രണ്ടാഴ്ചയിൽ റിപ്പോർട്ട് നൽകണം

ഇക്കാര്യത്തിൽ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി...

Read More >>
#arrest |ഓട്ടോയിൽ വന്ന യുവാവിന്റെ കൈയിൽ കഞ്ചാവ്; കൈയോടെ പിടികൂടി എക്സൈസ് സംഘം

May 9, 2024 03:52 PM

#arrest |ഓട്ടോയിൽ വന്ന യുവാവിന്റെ കൈയിൽ കഞ്ചാവ്; കൈയോടെ പിടികൂടി എക്സൈസ് സംഘം

എക്സൈസ് പെരിന്തൽമണ്ണ റേഞ്ചിന്റെ അധിക ചുമതലയുള്ള കാളികാവ് റേഞ്ച് ഇൻസ്‌പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തിലാണ് പ്രതിയെ...

Read More >>
#keralaplustworesult | ഹയർ സെക്കൻഡറി പരീക്ഷാഫലം ഈ സൈറ്റുകളിൽ അറിയാം...

May 9, 2024 03:42 PM

#keralaplustworesult | ഹയർ സെക്കൻഡറി പരീക്ഷാഫലം ഈ സൈറ്റുകളിൽ അറിയാം...

സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും...

Read More >>
#Aralipoo |അരളിപ്പൂവ് ഒഴിവാക്കും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രസാദമായി അരളി നല്‍കില്ല

May 9, 2024 03:36 PM

#Aralipoo |അരളിപ്പൂവ് ഒഴിവാക്കും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രസാദമായി അരളി നല്‍കില്ല

ഇനി മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കാനാണ് തീരുമാനം....

Read More >>
#keralaplustworesult |പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം, വിജയശതമാനത്തില്‍ കുറവ്

May 9, 2024 03:16 PM

#keralaplustworesult |പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം, വിജയശതമാനത്തില്‍ കുറവ്

കഴിഞ്ഞ വര്‍ഷം 82.95ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ...

Read More >>
Top Stories