#holi |സ്‌കൂട്ടറിലിരുന്ന് ഹോളി വീഡിയോ; എട്ടിന്റെ പണി കൊടുത്ത് പൊലീസ്, 33,000 രൂപക്ക് പുറമെ 47,500 രൂപ കൂടി പിഴ ചുമത്തി

#holi |സ്‌കൂട്ടറിലിരുന്ന് ഹോളി വീഡിയോ; എട്ടിന്റെ പണി കൊടുത്ത് പൊലീസ്, 33,000 രൂപക്ക് പുറമെ 47,500 രൂപ കൂടി പിഴ ചുമത്തി
Mar 28, 2024 02:51 PM | By Susmitha Surendran

നോയിഡ: (truevisionnews.com)    സ്‌കൂട്ടറിലിരുന്ന് ഹോളി ആഘോഷിക്കുന്ന രണ്ട് പെൺകുട്ടികളുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽമീഡിയയിൽ വൈറലായത്.

വീഡിയോ വൈറലായതിന് പിന്നാലെ ഇത് പൊലീസിന്റെ ശ്രദ്ധയിലും പെട്ടു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ മൂന്നു പേർക്കെതിരെ നോയിഡ പൊലീസ് 33,000 രൂപ പിഴ ചുമത്തിയിരുന്നു.

എന്നാൽ അവിടം കൊണ്ട് തീരുന്നില്ല. ഇപ്പോഴിതാ 47,500 രൂപ കൂടി പിഴ ചുമത്തിയിരിക്കുകയാണ് പൊലീസ്. ഇതോടെ ഇവർ ആകെ അടക്കേണ്ട പിഴത്തുക 80,500 രൂപയായി.

സംഭവത്തിൽ ലോക്കൽ പൊലീസ് എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാർച്ച് 25 നാണ് വീഡിയോ ആദ്യമായി സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

യുവാവ് സ്‌കൂട്ടർ ഓടിക്കുകയും അതിന് പിന്നിൽ രണ്ടുപെൺകുട്ടികൾ നിറങ്ങൾ വാരിപൂശുന്നതുമായ വീഡിയോയാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. വീഡിയോ അശ്ലീല ചുവയോടു കൂടിയതാണെന്നായിരുന്നു വ്യാപക വിമർശനം ഉയർന്നത്.

ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിലാണ് ആദ്യം 33,000 രൂപ പിഴ ഈടാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഹെൽമറ്റ് ധരിക്കാതെയാണ് മൂന്നുപേരും സഞ്ചരിച്ചത്.

സ്‌കൂട്ടർ ഉടമ 80,500 രൂപ പിഴയൊടുക്കമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനിൽ കുമാർ യാദവ് പിടിഐയോട് പറഞ്ഞു.ഇരുചക്ര വാഹനമോ നാലു ചക്ര വാഹനമോ ഓടിക്കുമ്പോൾ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കുന്നത് പോലെ ട്രാഫിക് നിയമങ്ങൾ പാലിക്കാനും റോഡ് സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പാലിക്കാനും യാദവ് അഭ്യർഥിച്ചു.

അശ്രദ്ധയോടെ വാഹനമോടിക്കുക, മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തുന്ന പ്രവൃത്തിയിൽ ഏർപ്പെടുക, പൊതു സ്ഥലത്ത് അശ്ലീലപ്രവൃത്തിയിലേർപ്പെടുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

#Holi #video #scooter #police #imposed #fine #Rs47,500 #addition #fine #Rs33,000.

Next TV

Related Stories
#ArifMohammedKhan | ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണ്; സമയമെടുത്തതിൽ,വിശദീകരണവുമായി ഗവർണർ

Apr 27, 2024 05:28 PM

#ArifMohammedKhan | ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണ്; സമയമെടുത്തതിൽ,വിശദീകരണവുമായി ഗവർണർ

എന്നാല്‍ നിലവിലുള്ള ഭൂപതിവ് നിയമം 60 വര്‍ഷം പഴക്കമുള്ളതാണെന്നം കാലാനുസൃതമായ പരിഷ്കാരങ്ങള്‍ ഇതില്‍ ആവശ്യമാണെന്നുമാണ് സര്‍ക്കാര്‍...

Read More >>
#commitsuicide | കൈത്തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് യുവതി; രക്തത്തിൽ കുളിച്ച് കിടന്ന അമ്മയ്ക്ക് രക്ഷകയായി മകൾ

Apr 27, 2024 04:11 PM

#commitsuicide | കൈത്തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് യുവതി; രക്തത്തിൽ കുളിച്ച് കിടന്ന അമ്മയ്ക്ക് രക്ഷകയായി മകൾ

അമ്മ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് മനസ്സിലാക്കിയ മകൾ അമ്മയ്ക്ക്...

Read More >>
#MamataBanerjee | ഹെലികോപ്ടറിലേക്ക് കയറുന്നതിനിടെ മമത ബാനര്‍ജി കാല്‍ തെറ്റി വീണു

Apr 27, 2024 03:13 PM

#MamataBanerjee | ഹെലികോപ്ടറിലേക്ക് കയറുന്നതിനിടെ മമത ബാനര്‍ജി കാല്‍ തെറ്റി വീണു

അപകടത്തിൽ മമതക്ക് നിസ്സാര പരിക്കേറ്റു. ദുർഗാപൂരിൽനിന്ന് അസൻസോളിലേക്കുള്ള യാത്രക്കിടെയാണ്...

Read More >>
#Bankholiday | പതിനാല് ദിവസം ബാങ്ക് അവധി; മെയ് മാസത്തെ അവധി കലണ്ടര്‍ പുറത്തുവിട്ട് ആര്‍ബിഐ

Apr 27, 2024 02:45 PM

#Bankholiday | പതിനാല് ദിവസം ബാങ്ക് അവധി; മെയ് മാസത്തെ അവധി കലണ്ടര്‍ പുറത്തുവിട്ട് ആര്‍ബിഐ

നാലാം ശനിയും നസ്റുല്‍ ജയന്തി ദിനവുമായ മെയ് 25നാണ് അവസാനഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ്. ത്രിപുരയിലും ഒഡിഷയിലും അന്ന് ബാങ്ക് അവധിയായിരിക്കും. ആര്‍ബിഐ...

Read More >>
#sexuallyassaulted |പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 70കാരന് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി

Apr 27, 2024 01:25 PM

#sexuallyassaulted |പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 70കാരന് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി

മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്....

Read More >>
Top Stories