#accident | കാര്‍ റോഡില്‍ നിന്ന് തെന്നിമാറി മരത്തിലിടിച്ച് അപകടം; മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

#accident | കാര്‍ റോഡില്‍ നിന്ന് തെന്നിമാറി മരത്തിലിടിച്ച് അപകടം; മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
Apr 27, 2024 03:23 PM | By VIPIN P V

വാഷിങ്ടണ്‍: (truevisionnews.com) യു.എസിലെ സൗത്ത് കരോലിനയിലെ ഗ്രീന്‍വില്ലെ കൗണ്ടിയിലുണ്ടാ കാറപകടത്തില്‍ മൂന്ന് ഗുജറാത്ത് സ്വദേശികളായ സ്ത്രീകള്‍ കൊല്ലപ്പെട്ടു.

ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍നിന്നുള്ള രേഖാബന്‍ പട്ടേല്‍, സംഗീതബന്‍ പട്ടേല്‍, മനിഷാബന്‍ പട്ടേല്‍ എന്നിവരാണ് മരിച്ചത്.

അതിവേഗത്തിലെത്തിയ കാര്‍ റോഡില്‍നിന്ന് തെന്നിമാറി പാലത്തിന് മുകളില്‍നിന്ന് തെറിച്ച് മരത്തിലിടിച്ച് നിന്നു.

ഒരാള്‍ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. നാലുപേര്‍ സഞ്ചരിച്ച എസ്.യു.വിയാണ് അപകടത്തില്‍പ്പെട്ടത്.

പാതയുടെ നാല് ലൈനിലൂടെയും നിയന്ത്രണംവിട്ട് സഞ്ചരിച്ച് വരമ്പുകള്‍ക്കുമുകളിലൂടെ കയറിയിറങ്ങി വായുവില്‍ 20 അടിയോളം ഉയര്‍ന്നുപൊങ്ങിയ ശേഷമാണ് വാഹനം മരത്തിലിടിച്ച് നിന്നത്.

അമിതവേഗമാണ് അപകടകാരണമെന്നും മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

തകര്‍ന്ന കാറ് മരത്തിലിടിച്ച് നിന്ന നിലയിലാണ് കണ്ടെത്തിയത്. സൗത്ത് കരോലിന ഹൈവേ പട്രോള്‍, ഗാന്റ് അഗ്നിരക്ഷാസേന, ഗ്രീന്‍വാലി ഇ.എം.എസ്. യൂണിറ്റുകള്‍ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പരിക്കുകളോടെ രക്ഷപ്പെട്ട ഒരാളുടെ നില അതീവഗുരുതരമാണ്.

കാറിന്റെ ഡിറ്റക്ഷന്‍ സിസ്റ്റത്തില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ സൗത്ത് കരോലിനെ പ്രാദേശിക ഭരണകൂടത്തെ സംഭവം അറിയിക്കുകയായിരുന്നു.

#car #skidded #road #hit #tree. #tragic #end #three #women

Next TV

Related Stories
#death | മലയാളി നഴ്‌സ് ക്യാൻസർ ബാധിച്ച് മരിച്ചു

May 8, 2024 06:24 PM

#death | മലയാളി നഴ്‌സ് ക്യാൻസർ ബാധിച്ച് മരിച്ചു

ഒരു വര്‍ഷം മുമ്പാണ് ഇവര്‍ യുകെയിലെത്തിയത്. സീനിയർ കെയറർ വീസയിൽ ബ്രിട്ടനിലെത്തിയ സ്നോബി കെയർഹോമിലായിരുന്നു ജോലി...

Read More >>
#covidvaccine |കോവിഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രസെനക

May 8, 2024 10:33 AM

#covidvaccine |കോവിഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രസെനക

വ്യത്യസ്ത വകഭേദങ്ങളിലായുള്ള വാക്സിനുകൾ കമ്പനി വികസിപ്പിച്ചിട്ടുണ്ട്....

Read More >>
#officialfired | മകള്‍ക്ക് കയ്യടിക്കാത്തതിന് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയ സ്കൂള്‍ സൂപ്രണ്ടിനെ പുറത്താക്കി

May 7, 2024 12:54 PM

#officialfired | മകള്‍ക്ക് കയ്യടിക്കാത്തതിന് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയ സ്കൂള്‍ സൂപ്രണ്ടിനെ പുറത്താക്കി

ഒരു സ്പോര്‍ട്സ് ഇവന്‍റില്‍ മരിയന്‍റെ മകള്‍ക്കു വേണ്ടി ഉച്ചത്തില്‍ കയ്യടിക്കാത്തതിന് ബിരുദദാന ചടങ്ങുകളിൽ നിന്ന് വിലക്കുമെന്ന് തങ്ങളെ...

Read More >>
#crime |ചികിത്സാ ചെലവ് താങ്ങാനാവുന്നില്ല, ഡയാലിസിസ് തയ്യാറെടുപ്പിനിടെ ഭാര്യയെ കൊന്ന് ഭർത്താവ്

May 7, 2024 12:38 PM

#crime |ചികിത്സാ ചെലവ് താങ്ങാനാവുന്നില്ല, ഡയാലിസിസ് തയ്യാറെടുപ്പിനിടെ ഭാര്യയെ കൊന്ന് ഭർത്താവ്

തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോഴും യുവാവ് താൻ തന്നെയാണ് ഭാര്യയെ കൊന്നതെന്ന് കുറ്റസമ്മതം...

Read More >>
Top Stories