#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു
Apr 27, 2024 04:37 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)   എംഎല്‍പിഐ റെഡ്ഫ്‌ളാഗ് മുതിര്‍ന്ന നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു. 85 വയസായിരുന്നു. അര്‍ബുദ രോഗ ബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

എംഎല്‍പിഐ റെഡ്ഫ്‌ളാഗ് ഫ്‌ളാഗിന്റെ സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിതാവാണ്. വര്‍ഗീസ് സ്മാരക ട്രസ്റ്റിന്റെ ട്രഷററുമാണ്.

നക്‌സല്‍ നേതാവ് എ വര്‍ഗീസിന്റെ സഹപ്രവര്‍ത്തകനായിരുന്നു. തൊടുപുഴ ഇടമറുകിലെ കുന്നേല്‍ കുടുംബാംഗമായ കൃഷ്ണന്‍ 1948ലാണ് വയനാട്ടില്‍ മാനന്തവാടിക്കടുത്ത് വാളാടേയ്ക്ക് കുടിയേറുന്നത്.

മാനന്തവാടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പഠനകാലത്ത് കെഎസ്എഫില്‍ ചേര്‍ന്ന് എ വര്‍ഗീസിനൊപ്പം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പിളര്‍പ്പിന് ശേഷം സിപിഐഎമ്മിലും അംഗമായി.

സിപിഐഎമ്മുമായുണ്ടായ ആശയഭിന്നതയെ തുടര്‍ന്ന് കുന്നേല്‍ കൃഷ്ണന്‍ നക്‌സല്‍ബാരി സംഘടനയുടെ ഭാഗമായി. അന്ത്യം വരെ അതേ രാഷ്ട്രീയ പാത പിന്തുടര്‍ന്ന നേതാവായിരുന്നു കുന്നേല്‍ കൃഷ്ണന്‍.

അടിയന്തരാവസ്ഥ കാലത്തും തുടര്‍ന്നും കേരളത്തില്‍ നടന്ന നക്‌സലെറ്റ് പ്രക്ഷോഭങ്ങളില്‍ കൃഷ്ണന്‍ നേതൃപരമായ പങ്ക് വഹിച്ചു. കായണ്ണ പൊലീസ് സ്റ്റേഷന്‍ അക്രമണം മുതലുള്ള സായുധ പോരാട്ടങ്ങളില്‍ നേരിട്ട് പങ്കെടുത്ത അദ്ദേഹം ജയില്‍വാസവും അനുഭവിച്ചു.

വയനാട്ടില്‍ ഉള്‍പ്പെടെ ഇക്കാലത്ത് അരങ്ങേറിയ ബദല്‍ ജനകീയ സമരങ്ങളിലെല്ലാം സജീവമായി പങ്കാളിയായി. കനകയാണ് ഭാര്യ. അജിത് കുമാര്‍, അനൂപ് കുമാര്‍, അരുണ്‍ കുമാര്‍, അനിഷ, അനീഷ് എന്നിവര്‍ മക്കളാണ്.

#Senior #communist #leader #KunnelKrishnan #passedaway

Next TV

Related Stories
#Sudhangiritreecut | സുഗന്ധഗിരി മരംമുറി: 'മാനസികമായി പീഡിപ്പിച്ചു'; അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി കൽപ്പറ്റ റേഞ്ചര്‍

May 9, 2024 09:07 AM

#Sudhangiritreecut | സുഗന്ധഗിരി മരംമുറി: 'മാനസികമായി പീഡിപ്പിച്ചു'; അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി കൽപ്പറ്റ റേഞ്ചര്‍

എന്നാല്‍ കേസ് റജിസ്റ്റര്‍ ചെയ്ത ശേഷം മരം നഷ്ടപ്പെട്ടില്ലെന്ന് അന്വേഷണ സംഘം തന്നെ വനംവകുപ്പിന് സ്പഷ്ടീകരണം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട്...

Read More >>
#Payyolimurdercase | പിതാവ് കൊലപ്പെടുത്തിയ ഗോപികയുടെ പത്താംക്ലാസ് ഫലം നൊമ്പരമായി; ഒമ്പത് എ പ്ലസും ഒരു എയും

May 9, 2024 09:00 AM

#Payyolimurdercase | പിതാവ് കൊലപ്പെടുത്തിയ ഗോപികയുടെ പത്താംക്ലാസ് ഫലം നൊമ്പരമായി; ഒമ്പത് എ പ്ലസും ഒരു എയും

മടിയേതുമില്ലാതെ ഒഴുകിയെത്തുമായിരുന്നു ഗോപികാഗാനം. സംഘഗാനത്തില്‍ സംസ്ഥാനകലോത്സവത്തില്‍ ഗോപിക നയിച്ച ടീം എ ഗ്രേഡ് നേടിയിരുന്നു. പരീക്ഷകഴിഞ്ഞ്...

Read More >>
#elephantattack|കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

May 9, 2024 08:58 AM

#elephantattack|കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഊരിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം...

Read More >>
#Rain | മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ, കേരള തീരത്ത് കടലാക്രമണ സാധ്യത; ജാഗ്രത വേണം, കാലാവസ്ഥാ പ്രവചനം

May 9, 2024 08:27 AM

#Rain | മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ, കേരള തീരത്ത് കടലാക്രമണ സാധ്യത; ജാഗ്രത വേണം, കാലാവസ്ഥാ പ്രവചനം

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ...

Read More >>
#AirIndiaExpress | എയർ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താത്ത ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ്

May 9, 2024 08:23 AM

#AirIndiaExpress | എയർ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താത്ത ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ്

ജൂനിയർ ക്രൂ ജീവനക്കാരും അവധിയിലാണ്. കേരള സെക്റ്ററിൽ ആറ് ജീവനക്കാർക്കാണ് പിരിച്ചു വിടൽ നോട്ടീസ്...

Read More >>
Top Stories