#commitsuicide | കൈത്തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് യുവതി; രക്തത്തിൽ കുളിച്ച് കിടന്ന അമ്മയ്ക്ക് രക്ഷകയായി മകൾ

#commitsuicide | കൈത്തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് യുവതി; രക്തത്തിൽ കുളിച്ച് കിടന്ന അമ്മയ്ക്ക് രക്ഷകയായി മകൾ
Apr 27, 2024 04:11 PM | By Susmitha Surendran

അഹമ്മദാബാദ്: (truevisionnews.com)   ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയ്ക്ക് രക്ഷകയായി ഏഴു വയസ്സുകാരി മകൾ. അഹമ്മദാബാദിലെ പാടാൻ ടൗണിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.

കുടുംബ കലഹത്തെ തുടർന്ന് യുവതി ഇരു കൈത്തണ്ടയും മുറിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ പെൺകുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

പിന്നീട് അമ്മ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് മനസ്സിലാക്കിയ മകൾ അമ്മയ്ക്ക് രക്ഷകയാവുകയായിരുന്നു.

സംഭവം കണ്ടയുടനെ പെൺകുട്ടി അഭയം 181 ഹെൽപ്പ് ലൈൻ ഉദ്യോഗസ്ഥരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. കൈത്തണ്ട മുറിച്ചതിന് ശേഷം അമ്മയ്ക്ക് അമിത രക്തസ്രാവം ഉണ്ടെന്ന് പറഞ്ഞ് ഒരു പെൺകുട്ടി വിളിക്കുകയായിരുന്നുവെന്ന് ഉദ്യോസ്ഥർ പറയുന്നു.

യുവതിയുടെ ഭർത്താവ് ജയിലിലായിരുന്നു. മോചിതനായ ശേഷം ദമ്പതികൾ വഴക്ക് പതിവായിരുന്നു. അടിക്കടിയുള്ള വഴക്കുകളിൽ മടുത്ത യുവതി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും എന്നാൽ മകളുടെ സമയോചിതമായ വിളിയാണ് അമ്മ രക്ഷപ്പെടാൻ കാരണമെന്നും പൊലീസ് പറയുന്നു.

സ്‌കൂളിൽ നിന്ന് ലഭിച്ച പരിശീലനത്തിൽ നിന്ന് ഞങ്ങളുടെ ഹെൽപ്പ് ലൈനിനായുള്ള എമർജൻസി നമ്പറുകളും 108 ആംബുലൻസ് സേവനങ്ങളും കുട്ടി ഓർത്തെടുക്കുകയും ഉദ്യോ​ഗസ്ഥരെ അറിയിക്കുകയുമായിരുന്നു.

സംഭവ സ്ഥലത്തെത്തിയ ഉദ്യോ​ഗസ്ഥർ യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി. ഏഴുവയസുകാരിയുടെ മനസാന്നിധ്യവും സ്‌കൂളിൽ പഠിച്ച പാഠവുമാണ് പെൺകുട്ടിയെ ഇതിന് പ്രചോദനമായതെന്ന് കൗൺസിലർ പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

#Sevenyearold #daughter #saved #her #mother #who #tried #commit #suicide.

Next TV

Related Stories
#donkeymarriage |മഴ പെയ്യിക്കാൻ തമിഴ്‌നാട്ടിൽ കഴുത കല്യാണം

May 9, 2024 09:41 PM

#donkeymarriage |മഴ പെയ്യിക്കാൻ തമിഴ്‌നാട്ടിൽ കഴുത കല്യാണം

ധോത്തിയും തലപ്പാവും ധരിച്ചാണ് ‘വരന്‍’ എത്തിയത്.തുടര്‍ന്ന് ക്ഷേത്രത്തിൽ പൂജ നടത്തി....

Read More >>
#PrakashMakanur | വിദ്വേഷ വിഡിയോ: ബി.ജെ.പി ഐ.ടി സെൽ തലവൻ കസ്റ്റഡിയിൽ

May 9, 2024 09:40 PM

#PrakashMakanur | വിദ്വേഷ വിഡിയോ: ബി.ജെ.പി ഐ.ടി സെൽ തലവൻ കസ്റ്റഡിയിൽ

ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ ചൂണ്ടിക്കാട്ടി ബി.ജെ.പി എക്സ് പോസ്റ്റിലൂടെയും പത്രപരസ്യങ്ങളിലൂടെയും വിദ്വേഷവും വ്യാജ വാർത്തകളും...

Read More >>
#DineshPratapSingh | രാഹുല്‍ ഗാന്ധി വയനാടിനോട് ചെയ്ത ചതിക്ക് റായ്‍ബറേലി മറുപടി നല്‍കുമെന്ന് ദിനേഷ് പ്രതാപ് സിംഗ്

May 9, 2024 08:23 PM

#DineshPratapSingh | രാഹുല്‍ ഗാന്ധി വയനാടിനോട് ചെയ്ത ചതിക്ക് റായ്‍ബറേലി മറുപടി നല്‍കുമെന്ന് ദിനേഷ് പ്രതാപ് സിംഗ്

2019ല്‍ സോണിയാ ഗാന്ധിയോട് റായ്‍ബറേലിയില്‍ പരാജയപ്പെട്ടയാളാണ് ദിനേഷ് പ്രതാപ്...

Read More >>
#rapesurvivor |'പൊലീസാകണം'; അച്ഛന്റെയും അമ്മാവന്റേയും പീഡനത്തിനിരയായ, പത്താം ക്ലാസിൽ മികച്ച വിജയം നേടിയ പെൺകുട്ടികൾ

May 9, 2024 08:18 PM

#rapesurvivor |'പൊലീസാകണം'; അച്ഛന്റെയും അമ്മാവന്റേയും പീഡനത്തിനിരയായ, പത്താം ക്ലാസിൽ മികച്ച വിജയം നേടിയ പെൺകുട്ടികൾ

പീഡനത്തിനിരയാവുന്ന പെൺകുട്ടികൾക്ക് ഈ ഉദ്യോ​ഗസ്ഥരെ പോലെ നീതി വാങ്ങിക്കൊടുക്കാനാണ് പൊലീസുകാരാവണം എന്ന് ഇരുവരും ആ​ഗ്രഹിക്കുന്നത്....

Read More >>
#AirIndiaExpress | എയർ ഇന്ത്യ എക്സ്പ്രസ് സമരം അവസാനിപ്പിക്കാൻ ധാരണ: ചര്‍ച്ച വിജയം, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും

May 9, 2024 07:51 PM

#AirIndiaExpress | എയർ ഇന്ത്യ എക്സ്പ്രസ് സമരം അവസാനിപ്പിക്കാൻ ധാരണ: ചര്‍ച്ച വിജയം, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും

സമരത്തെ തുടർന്ന് 85 വിമാനങ്ങളാണ് റദ്ദാക്കിയത്. പ്രതിസന്ധി കുറക്കുന്നതിന്‍റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ റൂട്ടില്‍ 20 എയർ ഇന്ത്യ വിമാനങ്ങള്‍...

Read More >>
Top Stories