#arrest | താമരശ്ശേരിയിൽ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

#arrest | താമരശ്ശേരിയിൽ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ
Apr 27, 2024 05:23 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) താമരശ്ശേരിയിൽ ലഹരിവിരുദ്ധ പ്രവർത്തകനായ വ്യാപാരിയെ ആക്രമിച്ച കേസിൽ രണ്ടു പേർ പൊലീസ് പിടിയിൽ.

അമ്പലമുക്ക് മയക്കുമരുന്ന് കേസിലെ പ്രതികളായ പൂച്ച ഫിറോസ്, ഫസൽ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ലഹരിവിരുദ്ധ പ്രവർത്തകനായ വ്യാപാരി പുവ്വോട്ടിൽ നവാസിനെ പ്രതികൾ വെട്ടിപ്പരിക്കേൽപ്പിച്ചത്.

അമ്പലമുക്ക് ലഹരി മാഫിയാ ആക്രമ കേസിലെ പ്രതികൾ ഒന്നിച്ച് കഴിഞ്ഞ വ്യാഴാഴ്ച പ്രധാന പ്രതി അയ്യൂബിന്റെ സഹോദരൻ അഷറഫിന്റെ മകളുടെ വിവാഹത്തിനെത്തിയിരുന്നു.

കുടുക്കിൽ ഉമ്മരത്തെ വിവാഹ വീട്ടിൽ വെച്ച് ലഹരിവിരുദ്ധ പ്രവർത്തകരും ഇവരും തമ്മിൽ വാക്കേറ്റമുണ്ടായി.

ഇതിന്റെ തുടർച്ചയെന്നോണമാണ് ഒരു സംഘം കുടുക്കിൽ ഉമ്മരത്തെ വ്യാപാരിയായ പുവ്വോട്ടിൽ നവാസിനെ കടയിൽ വെച്ച് വെട്ടിയത്.

രണ്ട് വീടുകൾ ആക്രമിക്കുകയും ചെയ്തു. ഇന്ന് താരമശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡാണ് പൂച്ച ഫിറോസിയെും അലപ്പടിമ്മൽ ഫസലിനെയും പൊലീസ് പിടികൂടിയത്.

ഇവരെ ചോദ്യം ചെയ്തു വരികയാണ്. മറ്റു പ്രതികളെക്കുറിച്ച വിവരങ്ങളും ഇവരിൽ നിന്ന് ശേഖരിക്കാനാണ് പൊലീസ് ശ്രമം. മറ്റു പ്രതികളെയും വൈകാതെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

#Two #persons #arrested #case #extortion #trader #Thamarassery

Next TV

Related Stories
#heatwave | കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്, ആലപ്പുഴയിൽ ഉഷ്ണതരം​ഗ സാധ്യത; 12 ജില്ലകളിൽ താപനില ഉയരും

May 9, 2024 02:42 PM

#heatwave | കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്, ആലപ്പുഴയിൽ ഉഷ്ണതരം​ഗ സാധ്യത; 12 ജില്ലകളിൽ താപനില ഉയരും

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മെയ് 09,10 തീയതികളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക്...

Read More >>
#rain |ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

May 9, 2024 01:36 PM

#rain |ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്....

Read More >>
#straydog  | കോഴിക്കോട് നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ രണ്ട് വയോധികർക്ക് പരിക്ക്

May 9, 2024 01:31 PM

#straydog | കോഴിക്കോട് നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ രണ്ട് വയോധികർക്ക് പരിക്ക്

ഓടിപ്പോയ തെരുവുനായയെ കണ്ടെത്താനായിട്ടില്ല....

Read More >>
#founddead | യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

May 9, 2024 01:23 PM

#founddead | യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്താണ് മായയെ മരിച്ചനിലയില്‍ കണ്ടത്....

Read More >>
Top Stories