#kannuruniversity|കണ്ണൂർ സർവകലാശാലയിൽ നാല് വർഷ ഗവേഷണ ബിരുദ കോഴ്‌സ് നടപ്പിലാക്കുന്നത് യുജിസി ചട്ടം പാലിക്കാതെ

#kannuruniversity|കണ്ണൂർ സർവകലാശാലയിൽ നാല് വർഷ ഗവേഷണ ബിരുദ കോഴ്‌സ് നടപ്പിലാക്കുന്നത് യുജിസി ചട്ടം പാലിക്കാതെ
May 16, 2024 07:32 AM | By Meghababu

 കണ്ണൂർ: (truevisionews.com)കണ്ണൂർ സർവകലാശാലയിൽ നാല് വർഷ ഗവേഷണ ബിരുദം നടപ്പിലാക്കുന്നത് യുജിസി ചട്ടം പാലിക്കാതെ. മതിയായ റിസർച്ച് ഗൈഡുകളില്ലാതെയാണ് പുതിയ പരിഷ്കരണം.

ഭാവിയിൽ കോഴ്സുകൾക്ക് അംഗീകാരം നഷ്ടപ്പെടുമോയെന്നാണ് ആശങ്ക. എന്നാൽ പരിഷ്കരണം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡങ്ങൾ പരിഗണിച്ചുകൊണ്ടെന്നാണ് സർവകലാശാലയുടെ വിശദീകരണം.

ഈ അധ്യയന വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകൾ നടപ്പിലാക്കുകയാണ് കണ്ണൂർ സർവകലാശാല. രണ്ട് തരത്തിലുള്ള കോഴ്സുകൾ വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാം.

ഓണേഴ്സ് ഡിഗ്രിയും, ഓണേഴ്സ് ഡിഗ്രി വിത്ത് റിസർച്ചും. ഓണേഴ്സ് ഡിഗ്രി വിത്ത് റിസർച്ച് അഥവാ 4 വർഷ ഗവേഷണ ബിരുദം നേടുന്ന വിദ്യാർത്ഥിക്ക് നേരിട്ട് പിഎച്ച്ഡിക്ക് പ്രവേശനം കിട്ടും.

യുജിസി മാനദണ്ഡം അനുസരിച്ച് ഇത് നടപ്പിലാക്കണമെങ്കിൽ അതത് വകുപ്പുകളിൽ രണ്ട് ഗവേഷണ മാർഗദർശികൾ നിർബന്ധമായും ഉണ്ടായിരിക്കണം.

എന്നാൽ കണ്ണൂർ സര്‍വകലാശാലയിൽ കോഴ്സ് നടപ്പാക്കുന്നത് ഒരു വകുപ്പിൽ പിഎച്ച്ഡിയുള്ള 2 അധ്യാപകരുണ്ടോ എന്ന് മാത്രം പരിഗണിച്ചാണ്. യുജിസി ചട്ടത്തിന് വിരുദ്ധമായി കോഴ്സുകൾക്ക് നടപ്പിലാക്കുമ്പോൾ ഭാവിയിൽ അംഗീകാരം നഷ്ടപ്പെടുമോയെന്ന ആശങ്കയുണ്ട്.

കണ്ണൂർ സർവകലാശാലയിൽ റിസർച്ച് ഗൈഡുകളുടെ എണ്ണം കുറവാണ്. കാലിക്കറ്റ്, എംജി സർവകലാശാലകളിൽ യുജി കോളേജുകളിലെ പിഎച്ച്ഡിയുള്ള അധ്യാപകർക്ക് റിസർച്ച് ഗൈഡിനുള്ള യോഗ്യത അനുവദിക്കുന്നുണ്ട്.

എന്നാൽ കണ്ണൂർ സർവകലാശാലയിൽ അങ്ങനെയല്ല. അതേസമയം ചട്ടത്തിൽ ഭേദഗതി വരുമെന്നും ആശയക്കുഴപ്പം നീങ്ങുമെന്നുമുള്ള പ്രതീക്ഷയിലാണ് സർവകലാശാല അധികൃതര്‍..

#Kannur #University #conducts #four #year #research #degree #course #without #following #UGC #regulation

Next TV

Related Stories
#arrest | റേഷൻ കട ഉടമയെ ആക്രമിച്ച് കടയിൽ നിന്ന് സാധനങ്ങൾ കവർന്നു; പ്രതി പിടിയിൽ

Nov 1, 2024 06:17 AM

#arrest | റേഷൻ കട ഉടമയെ ആക്രമിച്ച് കടയിൽ നിന്ന് സാധനങ്ങൾ കവർന്നു; പ്രതി പിടിയിൽ

നാട്ടുകാരിൽ നിന്ന് ​ഗുണ്ടാപ്പിരിവ് നടത്തുന്നയാളാണെന്നും പൊലീസ്...

Read More >>
#PPDivya | ജയിലിൽ കഴിയുന്ന ദിവ്യക്ക് നിർണായകം, കളക്ടറുടെയും പ്രശാന്തൻ്റെയും മൊഴികൾ ആയുധമാക്കി ജാമ്യാപേക്ഷ, ഇന്ന് വിധി

Nov 1, 2024 06:08 AM

#PPDivya | ജയിലിൽ കഴിയുന്ന ദിവ്യക്ക് നിർണായകം, കളക്ടറുടെയും പ്രശാന്തൻ്റെയും മൊഴികൾ ആയുധമാക്കി ജാമ്യാപേക്ഷ, ഇന്ന് വിധി

യാത്രയയപ്പ് ദിവസം കളക്ടറോട് നവീൻ ബാബു സംസാരിച്ചുവെന്നും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നമാണ് കണ്ണൂര്‍ കളക്ടര്‍ പൊലീസിനോട്...

Read More >>
#arrest |  ഒളിപ്പിച്ചത് ഓട്ടോറിക്ഷയിലെ സ്പീക്കര്‍ ക്യാബിനില്‍; വിൽപ്പനയ്ക്ക് കൊണ്ടുവന്ന 22 ലിറ്റര്‍ മാഹി മദ്യവുമായി പേരാമ്പ്ര സ്വദേശി പിടിയിൽ

Oct 31, 2024 10:20 PM

#arrest | ഒളിപ്പിച്ചത് ഓട്ടോറിക്ഷയിലെ സ്പീക്കര്‍ ക്യാബിനില്‍; വിൽപ്പനയ്ക്ക് കൊണ്ടുവന്ന 22 ലിറ്റര്‍ മാഹി മദ്യവുമായി പേരാമ്പ്ര സ്വദേശി പിടിയിൽ

പാലേരിയിൽ സ്ഥിരമായി ഒരാൾ മദ്യവിൽപന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ...

Read More >>
#fakemobileapp | വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്; 1500 പേരെ പറ്റിച്ചു, യുവതി അറസ്റ്റിൽ

Oct 31, 2024 09:58 PM

#fakemobileapp | വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്; 1500 പേരെ പറ്റിച്ചു, യുവതി അറസ്റ്റിൽ

ഫോർട്ട് കൊച്ചി സ്വദേശി നൽകിയ പരാതിയിലാണ് നടപടി. 20,000 രൂപ നിക്ഷേപിക്കുമ്പോൾ ലാഭം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു...

Read More >>
#firecrackerexplode | ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ചു; യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

Oct 31, 2024 09:17 PM

#firecrackerexplode | ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ചു; യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

ഇതോടെ ബന്ധുക്കളുടെ സമ്മതത്തോടെ വലതുകൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നു. യുവാവ് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍...

Read More >>
Top Stories

Entertainment News