#death | ‘ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് കാലിൽ തറച്ചിരുന്നു’; അവശനിലയിൽ ചികിത്സ തേടിയ 16കാരൻ മരിച്ചു

#death | ‘ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് കാലിൽ തറച്ചിരുന്നു’; അവശനിലയിൽ ചികിത്സ തേടിയ 16കാരൻ മരിച്ചു
May 16, 2024 08:30 AM | By Athira V

നെയ്യാറ്റിൻകര (തിരുവനന്തപുരം): ( www.truevisionnews.com ) ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർഥി മരിച്ചു. മരണ കാരണം വ്യക്തമല്ല.

മഞ്ചവിളാകം കിടങ്ങുവിള രാജ് നിവാസിൽ അനിൽ രാജ്– പ്രിജി ദമ്പതികളുടെ മകൻ അലൻ (16) ആണ് ഇന്നലെ പുലർച്ചെ മരിച്ചത്.

 കഴിഞ്ഞ വ്യാഴാഴ്ച ഫുട്ബോൾ കളിക്കിടെ അലന്റെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ളു തറച്ചിരുന്നു. വേദനയുണ്ടായിരുന്നുവെങ്കിലും ചികിത്സ തേടാതെ അടുത്ത ദിവസം തമിഴ്നാട്ടിലേക്കു യാത്ര പോയി.

മടങ്ങിയെത്തുമ്പോൾ ഛർദിയും വയറിളക്കവും പിടിപെട്ടു. അവശനായ അലനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മരണകാരണം ഭക്ഷ്യവിഷബാധയാണോ മറ്റെന്തെങ്കിലുമാണോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ വ്യക്തമാകൂവെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു.

വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നു മരിച്ചുവെന്നാണ് മാരായമുട്ടം പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ധനുവച്ചപുരം എൻകെഎം ജിഎച്ച്എസിൽ 10–ാം ക്ലാസ് വിദ്യാർഥിയായിരുന്ന അലൻ ഹയർ സെക്കൻഡറി പ്രവേശനം നേടാനിരിക്കെയാണ് മരണം.

#local #student #plagued #sudden #illness #passes #away #thiruvananthapuram

Next TV

Related Stories
#arrest |  ഒളിപ്പിച്ചത് ഓട്ടോറിക്ഷയിലെ സ്പീക്കര്‍ ക്യാബിനില്‍; വിൽപ്പനയ്ക്ക് കൊണ്ടുവന്ന 22 ലിറ്റര്‍ മാഹി മദ്യവുമായി പേരാമ്പ്ര സ്വദേശി പിടിയിൽ

Oct 31, 2024 10:20 PM

#arrest | ഒളിപ്പിച്ചത് ഓട്ടോറിക്ഷയിലെ സ്പീക്കര്‍ ക്യാബിനില്‍; വിൽപ്പനയ്ക്ക് കൊണ്ടുവന്ന 22 ലിറ്റര്‍ മാഹി മദ്യവുമായി പേരാമ്പ്ര സ്വദേശി പിടിയിൽ

പാലേരിയിൽ സ്ഥിരമായി ഒരാൾ മദ്യവിൽപന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ...

Read More >>
#fakemobileapp | വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്; 1500 പേരെ പറ്റിച്ചു, യുവതി അറസ്റ്റിൽ

Oct 31, 2024 09:58 PM

#fakemobileapp | വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്; 1500 പേരെ പറ്റിച്ചു, യുവതി അറസ്റ്റിൽ

ഫോർട്ട് കൊച്ചി സ്വദേശി നൽകിയ പരാതിയിലാണ് നടപടി. 20,000 രൂപ നിക്ഷേപിക്കുമ്പോൾ ലാഭം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു...

Read More >>
#firecrackerexplode | ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ചു; യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

Oct 31, 2024 09:17 PM

#firecrackerexplode | ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ചു; യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

ഇതോടെ ബന്ധുക്കളുടെ സമ്മതത്തോടെ വലതുകൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നു. യുവാവ് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍...

Read More >>
#holiday | യാക്കാബായ സഭാ അധ്യക്ഷൻ്റെ വിയോഗം: രണ്ട് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് മണർകാട് പള്ളി

Oct 31, 2024 08:31 PM

#holiday | യാക്കാബായ സഭാ അധ്യക്ഷൻ്റെ വിയോഗം: രണ്ട് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് മണർകാട് പള്ളി

ആറ് മാസമായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്കാ ബാവ ഇന്ന് വൈകിട്ട് 5.21 നാണ്...

Read More >>
Top Stories










Entertainment News