Mar 29, 2024 04:08 PM

തിരുവനന്തപുരം: (truevisionnews.com) മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥിയുമായ വി.മുരളീധരൻ.

ക്രൈസ്തവ സഭകൾക്ക് കേന്ദ്രത്തോട് അതൃപ്തിയുള്ളതായി കരുതുന്നില്ല.

മണിപ്പൂരിലേത് വംശീയ പ്രശ്നമാണ്. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ പ്രസംഗം താൻ കേട്ടിട്ടില്ലെന്നും വി.മുരളീധരൻ പറഞ്ഞു.

മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണെന്ന് ദുഃഖവെള്ളി ദിന സന്ദേശത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ പറഞ്ഞിരുന്നു.

ഇത് മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മുരളീധരന്റെ പ്രതികരണം.

ക്രൈസ്തവർക്കെതിരെ ആക്രമണം അഴിച്ചുവിടുന്നത് അന്ധകാര ശക്തികളാണെന്നായിരുന്നു തോമസ് ജെ.നെറ്റോ പറഞ്ഞത്. ഭരണഘടന ഉറപ്പുതരുന്ന ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പാക്കണം.

ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നും ഇതിനെതിരെ ഒന്നും ഉണ്ടാകുന്നില്ല. പൗരത്വ നിയമഭേദഗതിയിലെ നിഗൂഢത തിരിച്ചറിയണം.

ഛിദ്രശക്തികൾക്കെതിരെ നിലപാട് സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും തിരിച്ചറിയണം. നമ്മുടെ അഭിപ്രായങ്ങൾ വ്യക്തമായി പ്രകടിപ്പിക്കാനുള്ള അവസരം നാം പ്രയോജനപ്പെടുത്തുകയും വേണം.

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സഹോദരന്മാർക്ക് ഒപ്പം നിൽക്കാൻ കഴിയണം. മതാധിപത്യ സങ്കുചിത മനോഭാവത്തിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം. ഇത്തരം അനീതികൾക്കെതിരെ ഒരുമിച്ച് പോരാടണമെന്നും തോമസ് ജെ.നെറ്റോ പറഞ്ഞിരുന്നു.

#Christians #not #attacked #under #Modi's #regime; #VMuralidharan #Manipur #racial #problem

Next TV

Top Stories