#KathirAnand | പ്രചാരണത്തിനിടെ സ്ത്രീകളോട് സംസാരിച്ചതില്‍ 'പിഴ'; വീഡിയോ പ്രചരിച്ചതോടെ സ്ഥാനാര്‍ത്ഥിക്കെതിരെ വിമർശനം

#KathirAnand | പ്രചാരണത്തിനിടെ സ്ത്രീകളോട് സംസാരിച്ചതില്‍ 'പിഴ'; വീഡിയോ പ്രചരിച്ചതോടെ സ്ഥാനാര്‍ത്ഥിക്കെതിരെ വിമർശനം
Mar 28, 2024 07:36 PM | By Susmitha Surendran

ചെന്നൈ: (truevisionnews.com)   സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കിരയായി തമിഴ്‍നാട്ടിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി കതിര്‍ ആനന്ദ്. ഡിഎംകെയുടെ വെല്ലൂരിലെ സ്ഥാനാര്‍ത്ഥിയാണ് കതിര്‍ ആനന്ദ്.

തമിഴ്‍നാട്ടില്‍ എംകെ സ്റ്റാലിൻ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് 'കലൈജ്ഞര്‍ വുമൺസ് എൻടൈറ്റില്‍മെന്‍റ് സ്കീം'. വനിതകള്‍ക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം നല്‍കുന്നതാണ് ഈ പദ്ധതി.

മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് വനിതകള്‍ക്ക് ഈ പണം നല്‍കിവരുന്നത്. ഈ പദ്ധതിയെ കുറിച്ച് സ്ത്രീകളോട് സംസാരിക്കവേ ആണ് കതിര്‍ ആനന്ദ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.

ആയിരം രൂപ കിട്ടിയാലുടനെ ഫെയര്‍ ആന്‍റ് ലൗലി വാങ്ങിക്കാൻ പോകുന്നവരാണോ സ്ത്രീകള്‍ എന്നായിരുന്നു കതിര്‍ ആനന്ദ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ട സ്ത്രീകളോട് ചോദിച്ചത്.

ഇതാണ് പിന്നീട് വിവാദമായത്. 'എല്ലാ സ്ത്രീകളുടെയും മുഖം നന്നായി തിളങ്ങുന്നുണ്ടല്ലോ, ഫെയര്‍ ആന്‍റ് ലൗലിയും പോണ്ട്സ് പൗഡറുമെല്ലാം ഇട്ടിട്ടുണ്ടെന്ന് തോന്നുന്നു.

ആയിരം രൂപ കിട്ടിയല്ലേ?'- കുശലാന്വേഷണ രീതിയില്‍ കതിര്‍ ആനന്ദ് പറഞ്ഞ വാക്കുകളാണിത്. എന്നാലിതിന്‍റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയായിരുന്നു.

ഇതോടെയാണ് കതിര്‍ ആനന്ദിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നത്. വനിതകള്‍ക്ക് മാസം ആയിരം രൂപയെന്നത് ഔദാര്യമല്ല, അവകാശമാണെന്നാണ് നേരത്തേ പദ്ധതിയെ കുറിച്ച് സ്റ്റാലിൻ വിശേഷിപ്പിച്ചിരുന്നത്.

സ്റ്റാലിന്‍റെ പാര്‍ട്ടിയില്‍ നിന്ന് തന്നെ പദ്ധതി ഔദാര്യമാണെന്ന തരത്തിലുള്ള പരാമര്‍ശം വരുമ്പോള്‍ ഡിഎംകെ തന്നെ വെട്ടിലാവുകയാണ്. സംഭവം ബിജെപിയും ഏറ്റെടുത്തിട്ടുണ്ട്.

സ്ത്രീകളെ കുറിച്ച് എന്തും വിളിച്ചുപറയുന്നതാണോ ഡിഎംകെയുടെ സാമൂഹ്യ നീതിയെന്നും കനിമൊഴി ഇതൊക്കെ കാണുന്നുണ്ടോയെന്നും ചോദ്യമുയര്‍ത്തുകയാണ് ബിജെപി.

#TamilNadu #DMK #candidate #KathirAnand #came #under #severe #criticism #socialmedia #his #anti-women #remarks.

Next TV

Related Stories
#arrest | വിദേശ ജോലി വാഗ്ദാനം ചെയ്ത് നാല് കോടി രൂപയുടെ തട്ടിപ്പ്; സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ

Apr 28, 2024 03:30 PM

#arrest | വിദേശ ജോലി വാഗ്ദാനം ചെയ്ത് നാല് കോടി രൂപയുടെ തട്ടിപ്പ്; സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ

ഓഫീസിലെത്തിയപ്പോള്‍ മറ്റ് നടപടികളൊക്കെ പൂര്‍ത്തിയാക്കിയ ശേഷം ജി.എസ്.ടി. നമ്പര്‍ അടങ്ങിയ സ്ലിപ് നല്‍കി. രജിസ്റ്ററേഷന്‍ ഫീയായി 5900 രൂപയും...

Read More >>
#NarendraModi  |'ഞാൻ ജീവനോടെയുണ്ടെങ്കിൽ നിങ്ങളുടെ താലിയിൽ കൈവെയ്ക്കാൻ കോണ്‍ഗ്രസിനെ സമ്മതിക്കില്ല'- നരേന്ദ്ര മോദി

Apr 28, 2024 12:47 PM

#NarendraModi |'ഞാൻ ജീവനോടെയുണ്ടെങ്കിൽ നിങ്ങളുടെ താലിയിൽ കൈവെയ്ക്കാൻ കോണ്‍ഗ്രസിനെ സമ്മതിക്കില്ല'- നരേന്ദ്ര മോദി

മോദി ജീവനോടെ ഉണ്ടെങ്കില്‍ നിങ്ങളുടെ താലിയിൽ കൈ വെയ്ക്കാൻ കോണ്‍ഗ്രസിന് സമ്മതിക്കില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞു....

Read More >>
#swiggy |സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം കിട്ടിയില്ല; പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി

Apr 28, 2024 12:19 PM

#swiggy |സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം കിട്ടിയില്ല; പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി

സ്വിഗ്ഗിയോട് വിഷയം ഉന്നയിച്ചെങ്കിലും ഓർഡറിന് കമ്പനി റീഫണ്ട് നൽകില്ലെന്നായിരുന്നു മറുപടി. ഇതേത്തുടർന്നാണ് ഉപഭോക്തൃ കോടതിയെ...

Read More >>
#accident | അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിച്ച് സ്ഥാനാർഥി

Apr 28, 2024 12:14 PM

#accident | അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിച്ച് സ്ഥാനാർഥി

വൈകിയിരുന്നെങ്കിൽ രക്തം വാർന്ന് അത്യാഹിതം സംഭവിക്കുമായിരുന്നു എന്ന് ആശുപത്രി അധികൃതർ...

Read More >>
#MURDERATTAMPT | 'നീ എന്റെ ഭാര്യ അല്ല'; സഹോദരൻ പീഡിപ്പിച്ചതിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്

Apr 28, 2024 11:57 AM

#MURDERATTAMPT | 'നീ എന്റെ ഭാര്യ അല്ല'; സഹോദരൻ പീഡിപ്പിച്ചതിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്

ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്ത് ഭർത്താവിന്റെ സഹോദരൻ തന്നെ പീഡിപ്പിച്ചുവെന്ന് യുവതി...

Read More >>
Top Stories