#pkfiros |'ഏത് ടീച്ചറാണെങ്കിലും ഇവരെയെല്ലാം നയിക്കുന്നത് ഒരേ മനോഘടന'; കെ കെ ശൈലജയ്ക്കെതിരെ പി കെ ഫിറോസ്

#pkfiros |'ഏത് ടീച്ചറാണെങ്കിലും ഇവരെയെല്ലാം നയിക്കുന്നത് ഒരേ മനോഘടന'; കെ കെ ശൈലജയ്ക്കെതിരെ പി കെ ഫിറോസ്
Apr 28, 2024 03:20 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)   വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും വടകര ലോക്സഭാ മണ്ഡലത്തിൽ മുന്നണികൾ തമ്മിലുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും അവസാനിക്കുന്നില്ല.

എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്.

യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ കെ കെ ശൈലജയും വ്യാജ പ്രചാരണം നടത്തിയെന്നും ഏത് ടീച്ചറാണെങ്കിലും ഇവരെയെല്ലാം നയിക്കുന്നത് ഒരേ മനോഘടനയാണെന്നും പി കെ ഫിറോസ് പറഞ്ഞു.

ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം ഇടത് സ്ഥാനാർത്ഥി തന്നെ ഈ പ്രചരണം ഏറ്റെടുത്തു എന്നതാണ്. പൊതുവെ ശൈലജ ടീച്ചറെ കുറിച്ച് പലരും പറയുന്ന ഒരു കാര്യമുണ്ട്.

സി.പി.എമ്മാണെങ്കിൽ പോലും അവർ മാന്യയാണെന്ന്. ഏത് ടീച്ചറാണെങ്കിലും ഇവരെയെല്ലാം നയിക്കുന്നത് ഒരേ മനോഘടനയാണ് എന്നും പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

പി കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ടീച്ചറേ... നിങ്ങളും സിപിഐഎമ്മിന്റെ യഥാർത്ഥ മുഖമെന്താണെന്ന് ഇനിയും മനസ്സിലാകാത്തവർക്ക് തിരിച്ചറിയാൻ അവസരം നൽകുന്നതാണ് വടകര തെരഞ്ഞെടുപ്പ്.

വ്യാജ വീഡിയോ പൊളിഞ്ഞതിന് ശേഷം ഷാഫി പറമ്പിലിന്റെ മതത്തെ ഉയർത്തിക്കാട്ടിയാണ് സി.പി.എം വ്യാപക പ്രചരണം നടത്തിയത്. 'കാഫിറിന്' വോട്ട് ചെയ്യരുതെന്ന് യു.ഡി.എഫ് പറഞ്ഞുവെന്ന വ്യാജ സ്ക്രീൻ ഷോട്ടും അതിനായി നിർമ്മിച്ചു.

എഴുപത് ശതമാനത്തോളം മുസ്‌ലിംകളല്ലാത്തവർ താമസിക്കുന്ന ഒരു മണ്ഡലത്തിൽ ഇങ്ങിനെയൊരു പ്രചരണം ഏറ്റെടുക്കുന്നതിലെ സി.പി.എം താൽപര്യം അരിയാഹാരം കഴിക്കുന്ന ആർക്കും ബോധ്യമാവും.

യു.ഡി.എഫിന് അധികാരം കിട്ടിയാൽ കുഞ്ഞാലിക്കുട്ടി, കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണിയാണ് കേരളം ഭരിക്കുക എന്ന പ്രചരണം നടത്തിയ മനോനിലയിൽ നിന്ന് ഒരിഞ്ച് മാറ്റവും ഉണ്ടായിട്ടില്ല ഈ പാർട്ടിക്ക്.

എന്നാൽ സംഘ്പരിവാർ ആശയത്തെ ഇത്രയും കാലം പ്രതിരോധിച്ച വടകര ആ മനോഗതിയുള്ളവരെയും അതിജീവിക്കും എന്ന കാര്യത്തിൽ ഞങ്ങൾക്കാർക്കും സംശയമില്ല.

ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം ഇടത് സ്ഥാനാർത്ഥി തന്നെ ഈ പ്രചരണം ഏറ്റെടുത്തു എന്നതാണ്. പൊതുവെ ശൈലജ ടീച്ചറെ കുറിച്ച് പലരും പറയുന്ന ഒരു കാര്യമുണ്ട്. സി.പി.എമ്മാണെങ്കിൽ പോലും അവർ മാന്യയാണെന്ന്.

ഏത് ടീച്ചറാണെങ്കിലും ഇവരെയെല്ലാം നയിക്കുന്നത് ഒരേ മനോഘടനയാണ്. എതിരാളിയെ ഏത് വിധേനയും നശിപ്പിക്കുക! അതിന്റെ ഒരറ്റത്ത് പിണറായി വിജയനും മറ്റേ അറ്റത്ത് കൊടി സുനിയുമാണ്.

കാഫിറിന് വോട്ടുചെയ്യരുതെന്ന് വടകരയിൽ യുഡിഎഫ് പ്രചരിപ്പിച്ചുവെന്നായിരുന്നു കെ കെ ശൈലജ  പ്രതികരിച്ചത് . വടകരയിലെ പ്രചരണത്തിൽ മുതിർന്ന യുഡിഎഫ് നേതാക്കൾ വിട്ടുനിന്നുവെന്ന സിപിഐഎം ആരോപണവും ഷാഫി നിഷേധിച്ചിരുന്നു.

വടകരയിൽ യുഡിഎഫ് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, കാഫിറിന് വോട്ടുചെയ്യരുതെന്ന് പ്രചരിപ്പിച്ചു, സ്ഥാനാർഥി ഈ പ്രചാരണത്തെ നിഷേധിച്ചില്ലെന്നുമാണ് കെ കെ ശൈലജയുടെ ആരോപണം.

കെ കെ ശൈലജയുടെ കാഫിർ പ്രയോഗത്തിനെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിലും രംഗത്തെത്തിയിരുന്നു. വ്യാജസ്ക്രീൻഷോട്ടിൻ്റെ അടിസ്ഥാനത്തിൽ ഒരാളെ വർഗീയവാദിയായി ചിത്രീകരിക്കുന്നത് തരംതാഴ്ന്ന നടപടിയാണെന്ന് ഷാഫി കുറ്റപ്പെടുത്തി.

സിപിഐഎം കേന്ദ്രങ്ങൾ വ്യാജമായി സൃഷ്ടിച്ച സ്ക്രീൻഷോട്ടുകൾ ആധാരമാക്കി കെ കെ ശൈലജ ഉന്നയിച്ച കാഫിർ പ്രയോഗം തരംതാഴ്ന്നതാണെന്നും വർഗീയവാദിയായി ചിത്രീകരിക്കുന്നത് സുഖകരമല്ലെന്നും ഷാഫി പ്രതികരിക്കുകയും ചെയ്തു.

#teacher#all #guided #same #mentality #PKFeroze #against #KKShailaja

Next TV

Related Stories
#wildboarattack |കാട്ടുപന്നി ആക്രമണം; യുവതികൾക്ക് പരിക്ക്

May 13, 2024 11:10 PM

#wildboarattack |കാട്ടുപന്നി ആക്രമണം; യുവതികൾക്ക് പരിക്ക്

ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഇരുവരുടെയും കൈകൾക്ക്...

Read More >>
#AdvVKSajeevan | സ്റ്റീല്‍ കോംപ്ലക്സ് ഇല്ലാതാക്കുന്നത് രാഷ്ട്രീയ- കച്ചവട ലോബി:  അഡ്വ.വി.കെ.സജീവന്‍

May 13, 2024 10:51 PM

#AdvVKSajeevan | സ്റ്റീല്‍ കോംപ്ലക്സ് ഇല്ലാതാക്കുന്നത് രാഷ്ട്രീയ- കച്ചവട ലോബി: അഡ്വ.വി.കെ.സജീവന്‍

സെയിലിനെ ഷെയര്‍കൂട്ടി സഹായങ്ങള്‍ കൈപ്പറ്റിയതിന് ശേഷം നിബന്ധനകള്‍ പാലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി ടി.എം.ടി കമ്പികള്‍...

Read More >>
#stabbed | നാദാപുരം ജാതിയേരിയിൽ യുവാക്കൾക്ക് നേരെ അക്രമം; ഒരാൾക്ക് കുത്തേറ്റു

May 13, 2024 09:54 PM

#stabbed | നാദാപുരം ജാതിയേരിയിൽ യുവാക്കൾക്ക് നേരെ അക്രമം; ഒരാൾക്ക് കുത്തേറ്റു

വാഹനം റോഡിലാണെന്നു പറഞ്ഞു പ്രദേശവാസികളായ ചില യുവാക്കൾ അനാവശ്യമായ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു എന്ന് പരിക്കേറ്റവർ പറഞ്ഞു...

Read More >>
#MuhammadRiyas |റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തി വിലയിരുത്താൻ പ്രത്യേക പരിശോധനാ സംഘം: മന്ത്രി പി എ മുഹമ്മദ് റിയാസ്

May 13, 2024 09:25 PM

#MuhammadRiyas |റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തി വിലയിരുത്താൻ പ്രത്യേക പരിശോധനാ സംഘം: മന്ത്രി പി എ മുഹമ്മദ് റിയാസ്

വകുപ്പിന് കീഴിലെ ഐ എ എസ് ഉദ്യോഗസ്ഥരും ചീഫ് എഞ്ചിനീയർമാരും അടങ്ങുന്ന സംഘം ഓരോ ജില്ലകളിലും പൊതുമരാമത്ത് റോഡുകളിൽ എത്തി പ്രവൃത്തി പുരോഗതി...

Read More >>
#accident|നാദാപുരത്ത് വാഹനാപകടം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

May 13, 2024 09:04 PM

#accident|നാദാപുരത്ത് വാഹനാപകടം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

ഹിമാലയ ബൈക്കും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം...

Read More >>
#firebrigade |കാളക്കുട്ടി കയർ പൊട്ടിച്ചോടി കിണറ്റിൽ വീണു; രക്ഷകരായി അ​ഗ്നിരക്ഷാ സേന

May 13, 2024 08:47 PM

#firebrigade |കാളക്കുട്ടി കയർ പൊട്ടിച്ചോടി കിണറ്റിൽ വീണു; രക്ഷകരായി അ​ഗ്നിരക്ഷാ സേന

കാളക്കുട്ടിയെ തിരക്കി നടന്നപ്പോഴാണ് കിണറ്റിൽ കണ്ടെത്തിയത്....

Read More >>
Top Stories