#arrest | വിദേശ ജോലി വാഗ്ദാനം ചെയ്ത് നാല് കോടി രൂപയുടെ തട്ടിപ്പ്; സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ

#arrest | വിദേശ ജോലി വാഗ്ദാനം ചെയ്ത് നാല് കോടി രൂപയുടെ തട്ടിപ്പ്; സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ
Apr 28, 2024 03:30 PM | By VIPIN P V

ന്യൂഡല്‍ഹി: (truevisionnews.com) വിദേശത്ത് ജോലി വാഗ്ദാനംനല്‍കി നാലു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലെ മുഖ്യപ്രതിയെ പിടികൂടി ഡല്‍ഹി പോലീസ്.

ഇന്ത്യയിലും നേപ്പാളിലുമായി 150-ഓളം പേരെ വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പറ്റിച്ച സംഘത്തിന്‍റെ സൂത്രധാരയായ യുവതിയെ ഡല്‍ഹി പോലീസിന്റെ എക്കണോമിക് ഒഫന്‍സെസ് വിങ്ങാണ് (ഇ.ഒ.ഡബ്ല്യൂ) അറസ്റ്റുചെയ്തത്.

പഞ്ചാബിലെ സിറാക്പൂരിലെ വസതിയില്‍ നിന്ന് ഏപ്രില്‍ 25-നാണ് ഇവരെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ എട്ടുമാസമായി തുടരുന്ന തട്ടിപ്പാണ് ഇതോടെ പുറത്തുവന്നത്.

വഞ്ചനാക്കുറ്റം ആരോപിച്ച് തമിഴ്‌നാട്, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നായി 23 പേര്‍ നൽകിയ പരാതിയിലാണ് ഡൽഹി പോലീസ് അന്വേഷണം നടത്തിയത്.

ഇതിനു പിന്നാലെ തട്ടിപ്പിനിരയായെന്ന് ചൂണ്ടിക്കാട്ടി നേപ്പാളില്‍നിന്ന് 29 പേര്‍ സംയുക്തമായി പരാതി നല്‍കുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ചിലാണ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

വിദേശജോലി തേടിയെത്തുന്നവരുടെ വിശ്വാസം നേടാനായി സംഘം ആഡംബര സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഓഫീസ് തുടങ്ങുക. ജോലി തേടി വരുന്നവരുടെ പക്കൽനിന്ന് തുടക്കത്തില്‍ ആദ്യം കുറച്ചു പണം മാത്രമാണ് റജിസ്ട്രേഷൻ തുകയായി ആവശ്യപ്പെടുക.

ഇന്‍സ്റ്റഗ്രാം, ഫെയിസ്ബുക്ക്, ലിങ്ക്ടിന്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് കമ്പനി ആളുകളെ ആകര്‍ഷിച്ചിരുന്നത്.

പഞ്ചാബിലെ അമൃത്സറില്‍ നിന്നുള്ള 29 വയസ്സുകാരനായ നിഷാന്ദ് സിങ്ങിന് 3.20 ലക്ഷം രൂപയാണ് തട്ടിപ്പ് വഴി നഷ്ടമായത്. സുഹൃത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇയാൾ കമ്പനിയിലേക്ക് എത്തിപ്പെട്ടത്.

വളരെ ആധികാരികതയോടെയാണ് ആദ്യ സന്ദർശനത്തിൽ തട്ടിപ്പുസംഘം സംസരിച്ചതെന്ന് നിഷാന്ദ് സിങ് പറയുന്നു.

ഓഫീസിലെത്തിയപ്പോള്‍ മറ്റ് നടപടികളൊക്കെ പൂര്‍ത്തിയാക്കിയ ശേഷം ജി.എസ്.ടി. നമ്പര്‍ അടങ്ങിയ സ്ലിപ് നല്‍കി. രജിസ്റ്ററേഷന്‍ ഫീയായി 5900 രൂപയും ബയോമോട്രിക് വിവരങ്ങള്‍ ചേര്‍ക്കാനായി 20,000 രൂപയും മാത്രമാണ് ആദ്യം വാങ്ങിയത്.

എന്നാല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സിനായി 30,000 രൂപയും, സ്‌പോണ്‍സര്‍ഷിപ്പ് തുകയായി 70,000 രൂപയും വിമാന നിരക്കിന്റെ വകയില്‍ 1.05 ലക്ഷവും പിന്നീട് വാങ്ങുകയായിരുന്നു.

#Fraud #Crore #offering #foreign #job; #main #accused #incident #arrested

Next TV

Related Stories
#arrest | 'വിമാനം അറബിക്കടലിന്റെ മുകളിൽ, ഇപ്പം ചാടുമെന്ന് മലയാളി'; പരിഭ്രാന്തിയുടെ നിമിഷങ്ങൾ, ലാൻഡ് ചെയ്തയുടൻ അറസ്റ്റ്

May 12, 2024 08:40 PM

#arrest | 'വിമാനം അറബിക്കടലിന്റെ മുകളിൽ, ഇപ്പം ചാടുമെന്ന് മലയാളി'; പരിഭ്രാന്തിയുടെ നിമിഷങ്ങൾ, ലാൻഡ് ചെയ്തയുടൻ അറസ്റ്റ്

ജീവനക്കാരോടും സഹയാത്രക്കാരോടും മോശമായി പെരുമാറി, വിമാനയാത്രയില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തി തുടങ്ങിയ കുറ്റങ്ങളാണ് മുഹമ്മദിനെതിരെ...

Read More >>
#congress |പണം വാങ്ങിയ പാർട്ടിയ്ക്ക് തന്നെ വോട്ട്; വോട്ടർമാരെ കൊണ്ട് സത്യം ചെയ്യിച്ച് വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ

May 12, 2024 08:37 PM

#congress |പണം വാങ്ങിയ പാർട്ടിയ്ക്ക് തന്നെ വോട്ട്; വോട്ടർമാരെ കൊണ്ട് സത്യം ചെയ്യിച്ച് വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ

പണം വാങ്ങിയ പാർട്ടിയ്ക്ക് തന്നെ വോട്ടുചെയ്യുമെന്നാണ് ആളുകളെ കൊണ്ട്...

Read More >>
#clash |സന്ദേശ്ഖലിയിൽ തൃണമൂൽ എംഎൽഎയുടെ സഹായിയെ ഓടിച്ചിട്ട് മർദ്ദിച്ച് സ്ത്രീകൾ

May 12, 2024 08:11 PM

#clash |സന്ദേശ്ഖലിയിൽ തൃണമൂൽ എംഎൽഎയുടെ സഹായിയെ ഓടിച്ചിട്ട് മർദ്ദിച്ച് സ്ത്രീകൾ

പൊലീസ് സ്റ്റഷേനു സമീപത്തുവച്ചാണ് തതൻ ഗയാനു നേരെ ആക്രമണമുണ്ടായത്. വനിതാ പ്രവർത്തകരാണ് എംഎല്‍എയുടെ സഹായിയെ...

Read More >>
 #bombthreat  | രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി: ആശുപത്രികളിലും വിമാനത്താവളത്തിലും ഭീഷണി സന്ദേശമെത്തി

May 12, 2024 08:09 PM

#bombthreat | രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി: ആശുപത്രികളിലും വിമാനത്താവളത്തിലും ഭീഷണി സന്ദേശമെത്തി

ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. പത്തോളം ആശുപത്രികൾക്കു നേരെയാണ് ബോംബ്...

Read More >>
#SmritiIrani  | 'മോദിയുമായി സംവാദം നടത്താൻ ആരാണ് രാഹുൽ, ഇൻഡ്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണോ'; പരിഹസിച്ച് സ്മൃതി ഇറാനി

May 12, 2024 07:47 PM

#SmritiIrani | 'മോദിയുമായി സംവാദം നടത്താൻ ആരാണ് രാഹുൽ, ഇൻഡ്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണോ'; പരിഹസിച്ച് സ്മൃതി ഇറാനി

മോദിയുടെ നിലയ്ക്കൊത്ത് സംവാദത്തിൽ പങ്കെടുക്കാനുള്ള എന്ത് കഴിവാണ് രാഹുലിനുള്ളതെന്ന് സ്മൃതി ഇറാനി ചോ​ദിച്ചു....

Read More >>
#Crime | ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം; പരിഹരിക്കാൻ എത്തിയ യുവാവിനെ തല്ലിക്കൊന്നു

May 12, 2024 07:26 PM

#Crime | ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം; പരിഹരിക്കാൻ എത്തിയ യുവാവിനെ തല്ലിക്കൊന്നു

ബോധരഹിതനായ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഒരു സംഘം യുവാക്കളെ ചോദ്യം ചെയ്യുന്നതിനായി...

Read More >>
Top Stories