#imprisonment | മാഹി പെട്രോൾ പമ്പിൽ നിന്നും പണവുമായി കടന്ന ജീവനക്കാരന് 3 വർഷം തടവും പിഴയും

 #imprisonment  | മാഹി പെട്രോൾ പമ്പിൽ നിന്നും പണവുമായി കടന്ന ജീവനക്കാരന് 3 വർഷം തടവും പിഴയും
Mar 28, 2024 04:11 PM | By Susmitha Surendran

മയ്യഴി : (truevisionnews.com)   മാഹിയിലെ മയ്യഴി പെട്രോളിയത്തിൽ ജീവനക്കാരനായി എത്തി പണവുമായി കടന്നു കളഞ്ഞ കേസിലെ പ്രതി വയനാട് നടവയൽ സ്വദേശി കെ സി ഷൈല (42) നെ മാഹി ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് 3 വർഷം തടവിനും 5000 രൂപ പിഴ അടക്കാനും ശിക്ഷിച്ചു.

പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവ് അനുഭവിക്കണം. കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം.

പമ്പിൽ ജോലിക്കെത്തിയ ആദ്യ ദിനം തന്നെ ലഭിച്ച മുഴുവൻ കലക്ഷനായ ഒരു ലക്ഷത്തി അമ്പത്തി ഒന്നായിരം രൂപയുമായി ഇയാൾ കടന്നു കളയുകയായിരുന്നു.

തുടർന്ന് സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ ഇയാളെ തിരിച്ചറിഞ്ഞു. മൈബൈൽ ടവർ ലൊക്കേഷനിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാഹി പോലീസ് ഡൽഹിൽ എത്തുകയും ഡൽഹിയിലെ ബദൽപൂറിൽ നിന്നും പോലീസ് സാഹസികമായി ഇയാളെ പിടികൂടുകയുമായിരുന്നു.

കളവ് നടത്തി മൈസൂരിലും , ബാഗ്ലൂരിലും പിന്നിട് ഡൽഹിക്കും കടന്നു കളയുകയായിരുന്നു. കളവിനു ശേഷം കിട്ടുന്ന പണം കൊണ്ട് ആർഭാട ജിവിതം നയിക്കുന്നതാണ് പ്രതിയുടെ രീതി.

കേരളത്തിൽ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. അന്നത്തെ മാഹി പോലീസ് സൂപ്രണ്ട് രാജശേഖർ വെള്ളാട്ടിൻ്റെ പ്രത്യേക നിർദ്ദേശത്തെ തുർന്ന് മാഹി സി ഐ ആർ ഷൺമുഖത്തിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത് .

അന്നത്തെ മാഹി എസ്.ഐ. സി വി റെനിൽ കുമാർ, ക്രൈം എസ് ഐ കിഷോർകുമാർ, എഎസ്ഐ ശ്രീജേഷ് സി വി, ഹെഡ് കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഡൽഹിയിൽവെച്ച് പിടികൂടിയത്. പ്രോസിക്യുഷനു വേണ്ടി അഡ്വ എം ഡി തോമസ് ഹാജരായി.

#3years #imprisonment #fine #employee #who #entered #Mahi #petrol #pump #money

Next TV

Related Stories
#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

Apr 27, 2024 04:37 PM

#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

എംഎല്‍പിഐ റെഡ്ഫ്‌ളാഗ് ഫ്‌ളാഗിന്റെ സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിതാവാണ്. വര്‍ഗീസ് സ്മാരക ട്രസ്റ്റിന്റെ...

Read More >>
#Pigattack | ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

Apr 27, 2024 04:20 PM

#Pigattack | ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

ദേശീയപാതയുടെ കരാർ കമ്പനിയിൽ ജോലിക്ക് പോകുന്ന വഴിക്ക്, അപ്രതീക്ഷിതമായി ഓടിവന്ന പന്നി...

Read More >>
#fire | ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

Apr 27, 2024 04:01 PM

#fire | ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

വലിയ രീതിയിൽ തീ പടരുകയും ചെയ്തിരുന്നു. അ​ഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകളെത്തിയാണ് തീ...

Read More >>
 #lottery |80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

Apr 27, 2024 03:33 PM

#lottery |80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്....

Read More >>
#cookerexplosion |  കോഴിക്കോട്  ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ക്ക് പൊളളലേറ്റു, ഒരാൾക്ക് ഗുരുതര പരിക്ക്

Apr 27, 2024 03:22 PM

#cookerexplosion | കോഴിക്കോട് ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ക്ക് പൊളളലേറ്റു, ഒരാൾക്ക് ഗുരുതര പരിക്ക്

ഇതരസംസ്ഥാന തൊഴിലാളി സിറാജിന് നെഞ്ചിലും കൈയ്ക്കുമാണ് പൊളളലേറ്റത്....

Read More >>
Top Stories