#VDSatheesan | സംഘ്പരിവാറുകാര്‍ ആട്ടിൻതോലിട്ട ചെന്നായ്ക്കൾ; ഈസ്റ്റർ അവധി റദ്ദാക്കിയതിൽ പ്രതികരിച്ച് വി.ഡി. സതീശൻ

#VDSatheesan | സംഘ്പരിവാറുകാര്‍ ആട്ടിൻതോലിട്ട ചെന്നായ്ക്കൾ; ഈസ്റ്റർ അവധി റദ്ദാക്കിയതിൽ പ്രതികരിച്ച് വി.ഡി. സതീശൻ
Mar 28, 2024 01:33 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ക്രൈസ്തവരുടെ പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂർ സർക്കാരിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള സംസ്ഥാനത്താണ് ഈ നടപടി. മണിപ്പുരില്‍ നൂറുകണക്കിന് പേര്‍ കൊല ചെയ്യപ്പെടുകയും മുന്നൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ കത്തിക്കുകയും മത സ്ഥാപനങ്ങള്‍ തകര്‍ക്കുകയും പതിനായിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്ത സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അരക്ഷിതത്വം നല്‍കിക്കൊണ്ടാണ് സംഘ്പരിവാര്‍ സര്‍ക്കാര്‍ അവധി ദിനങ്ങള്‍ ഇല്ലാതാക്കിയത്.

കേരളത്തില്‍ കല്യാണത്തിന് ഉള്‍പ്പെടെ മുട്ടിന് മുട്ടിന് വരുന്ന പ്രധാനമന്ത്രി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പോലും തയാറായിട്ടില്ല.

ന്യൂനപക്ഷ വിഭാഗങ്ങളെ സംഘ്പരിവാര്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ ഉദാഹരണമാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇതൊക്കെ ചെയ്യുന്നവരാണ് ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തില്‍ കേക്കുമായി ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നത്.

രാജ്യത്ത് വിഭജനം ഉണ്ടാക്കി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തി അതില്‍ നിന്ന് ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികളാണ് സംഘ്പരിവാറുകാര്‍.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതിയും അരക്ഷിതത്വവുമുണ്ടാക്കി അവരെ വിഷമാവസ്ഥയിലേക്ക് തള്ളിവിടുന്നതിനെതിരായ ചെറുത്ത് നില്‍പാണ് രാജ്യവ്യാപകമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.

#Sanghparivars #wolves #sheep #clothing; #Responding #cancellation #Easter #holiday, #VDSatheesan

Next TV

Related Stories
#MohammedArifNaseemKhan | 'ഒറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയില്ല'; പ്രചാരണ സമിതിയില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസ് നേതാവ്

Apr 27, 2024 01:48 PM

#MohammedArifNaseemKhan | 'ഒറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയില്ല'; പ്രചാരണ സമിതിയില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസ് നേതാവ്

നേരത്തെ, മുംബൈ നോർത്ത് സെൻട്രൽ സീറ്റ് ആരിഫ് നസീം ഖാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാർട്ടി സിറ്റി യൂനിറ്റ് പ്രസിഡന്റ് വർഷ ​ഗെയ്ത്വാതിനെയാണ്...

Read More >>
#shafiparambil | മതത്തിന്‍റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ടും വേണ്ട -ഷാഫി പറമ്പില്‍

Apr 27, 2024 01:32 PM

#shafiparambil | മതത്തിന്‍റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ടും വേണ്ട -ഷാഫി പറമ്പില്‍

വടകരയില്‍ വോട്ടിംഗ് നീണ്ടതില്‍ വരണാധികാരിക്ക് പരാതി നല്‍കിയെന്നും ഷാഫി...

Read More >>
#padmajavenugopal | മറുപടി പറയാന്‍ ഇല്ല, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മൂത്ത സഹോദരന്റെ സ്ഥാനത്ത് -പത്മജ വേണുഗോപാല്‍

Apr 27, 2024 01:08 PM

#padmajavenugopal | മറുപടി പറയാന്‍ ഇല്ല, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മൂത്ത സഹോദരന്റെ സ്ഥാനത്ത് -പത്മജ വേണുഗോപാല്‍

ഉണ്ണിത്താനോട് എന്നും നല്ല ബന്ധം സൂക്ഷിച്ചിട്ടുള്ള വ്യക്തിയാണ്...

Read More >>
#SitaramYechury | ഇ.പി ജയരാജൻ - പ്രകാശ് ജാവദേക്കര്‍ കൂടികാഴ്ചയിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

Apr 27, 2024 12:47 PM

#SitaramYechury | ഇ.പി ജയരാജൻ - പ്രകാശ് ജാവദേക്കര്‍ കൂടികാഴ്ചയിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

എന്നാൽ കൂടുതൽ കർശനമായ നടപടി ആലോചിക്കേണ്ടി വരുമെന്ന സൂചനയാണ് നേതാക്കൾ നല്കുന്നത്. മുമ്പ് ബന്ധുനിയമന വിവാദം ഉയർന്നപ്പോൾ കേന്ദ്ര നേതാക്കൾ...

Read More >>
#SunitaKejriwal | എ എ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മുതൽ; സുനിത കെജ്രിവാൾ നേതൃത്വം നൽകും

Apr 27, 2024 12:31 PM

#SunitaKejriwal | എ എ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മുതൽ; സുനിത കെജ്രിവാൾ നേതൃത്വം നൽകും

ആദായനികുതി വകുപ്പിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ റവന്യൂ സർവീസസ് ഉദ്യോഗസ്ഥയാണ് സുനിത കെജ്രിവാൾ. 2016-ൽ അവർ സ്വമേധയാ...

Read More >>
#KCVenugopal | ഇ.പി - ജാവഡേക്കർ കൂടിക്കാഴ്ച ഡീ‌ൽ, ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പ്രധാന പങ്കുണ്ട്

Apr 27, 2024 11:53 AM

#KCVenugopal | ഇ.പി - ജാവഡേക്കർ കൂടിക്കാഴ്ച ഡീ‌ൽ, ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പ്രധാന പങ്കുണ്ട്

ഇ.പി- ജാവഡേക്കർ ബന്ധത്തിൽ സി.പി.എം മാത്രമല്ല, മുഖ്യമന്ത്രിയും മറുപടി പറയണം. ഈ ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പ്രധാന പങ്കെന്നും കെ.സി...

Read More >>
Top Stories