#heatwave | കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്, ആലപ്പുഴയിൽ ഉഷ്ണതരം​ഗ സാധ്യത; 12 ജില്ലകളിൽ താപനില ഉയരും

#heatwave | കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്, ആലപ്പുഴയിൽ ഉഷ്ണതരം​ഗ സാധ്യത; 12 ജില്ലകളിൽ താപനില ഉയരും
May 9, 2024 02:42 PM | By VIPIN P V

തിരുവനന്തപുരം : (truevisionnews.com) സംസ്ഥാനത്ത് ചൂട് ഇനിയും ഉയരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. ആലപ്പുഴ ജില്ലയിൽ ഉഷ്ണതരം​ഗ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിപ്പ് നൽകുന്നത്.

സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി വരെ താപനില ഉയരും. ആലപ്പുഴയിൽ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

വയനാട് ഇടുക്കി ഒഴികെ മറ്റുജില്ലകളിലും താപനില ഉയരും. 2024 മെയ് 09,10 തീയതികളിൽ തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°സെലഷ്യസ് വരെയും, ആലപ്പുഴ ജില്ലയിൽ ഉയർന്ന താപനില 38° വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം,

കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°സെലഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°സെലഷ്യസ് വരെയും (സാധാരണയെക്കാൾ 3 - 5°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മെയ് 09,10 തീയതികളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

#Meteorological #department #warns, #possibility #heatwave #Alappuzha; #Temperature #rise #districts

Next TV

Related Stories
#fire | അട്ടപ്പാടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ചു

May 20, 2024 08:52 AM

#fire | അട്ടപ്പാടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ചു

ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണ് പ്രദേശത്ത് വൈദ്യുതി...

Read More >>
#attack | ചില്ലറ ചോദിച്ച് കടയിലെത്തി സ്ത്രീയെ കടന്നുപിടിച്ചു; യുവാവിനെ പിടികൂടി പൊലീസിലേല്‍പിച്ച് നാട്ടുകാര്‍

May 20, 2024 08:47 AM

#attack | ചില്ലറ ചോദിച്ച് കടയിലെത്തി സ്ത്രീയെ കടന്നുപിടിച്ചു; യുവാവിനെ പിടികൂടി പൊലീസിലേല്‍പിച്ച് നാട്ടുകാര്‍

തുടര്‍ന്ന് അടുത്തുള്ള സ്ഥാപനങ്ങളിലുള്ളവരും നാട്ടുകാരുമെല്ലാം ചേര്‍ന്ന് ഇയാളെ പിന്തുടര്‍ന്ന്...

Read More >>
#KozhikodeMedicalCollege | വിരലിന് പകരം നാവിൽ ശസ്ത്രക്രിയ: മെഡിക്കൽ ബോര്‍ഡ് യോഗം ഇന്ന്; ശേഷം ഡോക്ടറെ ചോദ്യം ചെയ്യാൻ പൊലീസ്

May 20, 2024 08:42 AM

#KozhikodeMedicalCollege | വിരലിന് പകരം നാവിൽ ശസ്ത്രക്രിയ: മെഡിക്കൽ ബോര്‍ഡ് യോഗം ഇന്ന്; ശേഷം ഡോക്ടറെ ചോദ്യം ചെയ്യാൻ പൊലീസ്

ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ഡോക്ടറെ ന്യായീകരിച്ച് കെ ജി എം സി ടി എ (കേരള ഗവൺമെന്‍റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ)...

Read More >>
#Jishamurdercase | ജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്; കുറ്റവിമുക്തനാക്കണമെന്ന് അമീറുൾ ഇസ്ലാം

May 20, 2024 08:27 AM

#Jishamurdercase | ജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്; കുറ്റവിമുക്തനാക്കണമെന്ന് അമീറുൾ ഇസ്ലാം

കൊലപാതകം, ബലാൽസംഗം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ നേരത്തെ...

Read More >>
#Heavyrain | ഇന്നും അതിതീവ്ര മഴ സാധ്യത: നാല് ജില്ലകളിൽ റെഡ് അലർട്ട്: അതീവ ജാ​ഗ്രത നിർദ്ദേശങ്ങൾ

May 20, 2024 07:58 AM

#Heavyrain | ഇന്നും അതിതീവ്ര മഴ സാധ്യത: നാല് ജില്ലകളിൽ റെഡ് അലർട്ട്: അതീവ ജാ​ഗ്രത നിർദ്ദേശങ്ങൾ

മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്ര ന്യൂനമർദമായി മാറാൻ സാധ്യത...

Read More >>
Top Stories