#Fakevote | കള്ള വോട്ട് രേഖപ്പെടുത്തി: ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്തു; രണ്ട് ബിജെപി പ്രവർത്തകര്‍ അറസ്റ്റില്‍

#Fakevote | കള്ള വോട്ട് രേഖപ്പെടുത്തി: ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്തു; രണ്ട് ബിജെപി പ്രവർത്തകര്‍ അറസ്റ്റില്‍
May 9, 2024 02:03 PM | By VIPIN P V

ഗാന്ധിനഗർ: (truevisionnews.com) ഗുജറാത്തിലെ മഹിസാഗർ ജില്ലയിലെ ദഹോദ് ലോക്സഭാ മണ്ഡലത്തിൽ വ്യാജ വോട്ട് ചെയ്തതിന് രണ്ട് ബിജെപി പ്രവർത്തകരെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

വിജയ് ഭാഭോർ (28), മനോജ് മഗൻ (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ 25 പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കുകയും സാന്ത്രാമ്പൂരിലെ ഗോത്തിബ് പഞ്ചായത്തിലടക്കം കള്ളവോട്ട് നടത്തുകയും ചെയ്തെന്നും ഇവർക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

പ്രതികളിലൊരാളായ വിജയ് ഭാഭോറിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ കള്ള വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് മറികടന്ന് ബൂത്തിലെ പോളിങ് ഏരിയയിൽ പ്രവേശിച്ച ഭഭോർ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി മൽപിടുത്തം നടത്തുന്നതും വീഡിയോയിൽ കാണാം.

സിറ്റിങ് ബി.ജെ.പി എം.പിയായ ജസ്വന്ത് സിങ് ഭാഭോറിന്റെ ചിഹ്നമായ 'താമര'ക്ക് വോട്ട് ചെയ്യണമെന്ന് മറ്റുള്ളവരെ ഭാഭോർ പ്രോത്സാഹിപ്പിക്കുന്നതും വോട്ടിങ് മെഷീനുമായി അദ്ദേഹം നൃത്തം വീഡിയോയിലുണ്ട്.

ഇരുവരും ബിജെപി പ്രവർത്തകരാണെന്നും ഭാഭോറിന്റെ പിതാവ് രമേഷ് ഭാഭോർ സന്ത്രാമ്പൂർ താലൂക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റാണെന്നും മഹിസാഗർ പൊലീസ് സൂപ്രണ്ട് ജയദീപ് സിങ് ജഡേജ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ജനപ്രാതിനിധ്യ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലെയും (171) (188) വകുപ്പുകൾ പ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

പ്രതികൾ തന്നെ ആക്രമിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കോൺഗ്രസ് പോളിങ് ഏജന്റും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

#Fakevote #cast: #footage #broadcastlive; #Two #BJP #workers #arrested

Next TV

Related Stories
#Suicide | നാലാം നിലയിൽ നിന്നും വീണ കുഞ്ഞിനെ അയൽവാസികൾ രക്ഷിച്ചെങ്കിലും അമ്മയ്ക്ക് കുറ്റപ്പെടുത്തൽ; യുവതി ജീവനൊടുക്കി

May 20, 2024 09:08 AM

#Suicide | നാലാം നിലയിൽ നിന്നും വീണ കുഞ്ഞിനെ അയൽവാസികൾ രക്ഷിച്ചെങ്കിലും അമ്മയ്ക്ക് കുറ്റപ്പെടുത്തൽ; യുവതി ജീവനൊടുക്കി

രമ്യയുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം മേട്ടുപാളയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടം ചെയ്‌തതിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തി...

Read More >>
#DEATH | അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്നുദിവസം; മാനസിക വെല്ലുവിളി നേരിടുന്ന മകളും മരിച്ചു

May 19, 2024 10:38 PM

#DEATH | അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്നുദിവസം; മാനസിക വെല്ലുവിളി നേരിടുന്ന മകളും മരിച്ചു

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരുടെയും മരണകാരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ്...

Read More >>
#Vote | ബിജെപിക്ക് വേണ്ടി എട്ട് തവണ വോട്ട് ചെയ്യുന്ന യുവാവ്; വീഡിയോ പുറത്ത്

May 19, 2024 10:06 PM

#Vote | ബിജെപിക്ക് വേണ്ടി എട്ട് തവണ വോട്ട് ചെയ്യുന്ന യുവാവ്; വീഡിയോ പുറത്ത്

യുപിയിലെ ഫറൂഖാബാദ് ലോക്സഭ മണ്ഡലത്തിലെ ഒരു ബൂത്തിലാണ് സംഭവം എന്നാണ് സൂചന. മുകേഷ് രജ്‍പുത് എന്ന ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് ഇയാള്‍ കള്ളവോട്ട്...

Read More >>
#arrest | വാട്‌സ്ആപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; യുവാവ് അറസ്റ്റിൽ

May 19, 2024 05:13 PM

#arrest | വാട്‌സ്ആപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; യുവാവ് അറസ്റ്റിൽ

തുടർന്ന് അതീഖ് യുവതിക്ക് വാട്സ്ആപ്പിൽ മുത്തലാഖ് ചൊല്ലി വോയ്സ് മെസേജ് അയക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് യുവതി വീണ്ടും ആദിലാബാദ് പൊലീസിനെ...

Read More >>
#accident |  പ്രായപൂർത്തിയാവാത്ത കുട്ടി ഓടിച്ച പോർഷെ കാർ ബൈക്കിലിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

May 19, 2024 04:10 PM

#accident | പ്രായപൂർത്തിയാവാത്ത കുട്ടി ഓടിച്ച പോർഷെ കാർ ബൈക്കിലിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

അപകടത്തെ തുടർന്ന് ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അനിസ് ദുധിയയും ഭാര്യ അശ്വിനി കോസ്റ്റയുമാണ്...

Read More >>
Top Stories