#Rain | മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ, കേരള തീരത്ത് കടലാക്രമണ സാധ്യത; ജാഗ്രത വേണം, കാലാവസ്ഥാ പ്രവചനം

#Rain | മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ, കേരള തീരത്ത് കടലാക്രമണ സാധ്യത; ജാഗ്രത വേണം, കാലാവസ്ഥാ പ്രവചനം
May 9, 2024 08:27 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലാണ് ശക്തമായ മഴ പ്രവചിച്ചിട്ടുള്ളത്. ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിൽ പൊള്ളുന്ന ചൂടിന് ആശ്വാസമായി മെയ് 12 വരെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

മെയ് 11, 12 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 15 cm നും 50 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്നാട് തീരത്ത് നാളെ (09-05 -2024) രാത്രി 11.30 വരെ 0.7 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 15 cm നും 50 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

#Rain #thunder #lightning #three #districts, #possibility #seastorm #Keralacoast;#careful, #weather #forecast

Next TV

Related Stories
#wallcollapsed  | മഴയിൽ വീടിന്റെ മതിലിടിഞ്ഞുവീണു; ഗൃഹപ്രവേശന ചടങ്ങിനിടെ രണ്ടുപേർക്ക് പരിക്ക്

May 20, 2024 12:54 PM

#wallcollapsed | മഴയിൽ വീടിന്റെ മതിലിടിഞ്ഞുവീണു; ഗൃഹപ്രവേശന ചടങ്ങിനിടെ രണ്ടുപേർക്ക് പരിക്ക്

കുട്ടികളുൾപ്പെടെ നിരവധിയാളുകൾ നേരത്തെ ഭക്ഷണംകഴിച്ചുമടങ്ങിയതിനാൽ വലിയ അപകടമാണ്...

Read More >>
#KRajan | മഴ മുന്നൊരുക്കം: എല്ലാ കളക്ട്രേറ്റുകളിലും എമർജൻസി ഓപ്പറേഷൻ സെന്‍റർ തുടങ്ങി, ആശങ്ക വേണ്ടെന്ന് മന്ത്രി

May 20, 2024 12:38 PM

#KRajan | മഴ മുന്നൊരുക്കം: എല്ലാ കളക്ട്രേറ്റുകളിലും എമർജൻസി ഓപ്പറേഷൻ സെന്‍റർ തുടങ്ങി, ആശങ്ക വേണ്ടെന്ന് മന്ത്രി

ഇതിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മെയ്‌ 22 ഓടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ച് മധ്യ ബംഗാൾ...

Read More >>
#explosion | കുറ്റ്യാടി തളീക്കരയിൽ ഉഗ്രസ്ഫോടനം; ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

May 20, 2024 12:32 PM

#explosion | കുറ്റ്യാടി തളീക്കരയിൽ ഉഗ്രസ്ഫോടനം; ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തളീക്കര കായക്കൊടി റോഡിൽ...

Read More >>
#OrganTrafficking | അവയവക്കടത്ത് കേസ്; പ്രതിയുടെ വിരലടയാളം ശേഖരിച്ചു, മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധന

May 20, 2024 12:32 PM

#OrganTrafficking | അവയവക്കടത്ത് കേസ്; പ്രതിയുടെ വിരലടയാളം ശേഖരിച്ചു, മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധന

നാമ മാത്രമായ തുക ദാതാവിന് നൽകി സ്വീകർത്താവിൽ നിന്ന് ഇരട്ടി തുക കൈപ്പറ്റിയാണ് മാഫിയ സംഘങ്ങൾ ലാഭം കൊയ്യുന്നത്. തത്കാലത്തേക്ക് താമസിച്ചൊഴിഞ്ഞ...

Read More >>
#murdercase | കുറ്റ്യാടിയിലെ വയോധികയുടെ മരണം: ഒളിവിലായിരുന്ന ചെറുമകൻ അറസ്റ്റിൽ

May 20, 2024 12:25 PM

#murdercase | കുറ്റ്യാടിയിലെ വയോധികയുടെ മരണം: ഒളിവിലായിരുന്ന ചെറുമകൻ അറസ്റ്റിൽ

പ്രതി പലപ്രാവശ്യം സമാനരീതിയിൽ വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നതായും അദ്ദേഹം...

Read More >>
#Masalabondcase | ഐസക്കിനെതിരായ മസാലബോണ്ട് കേസ്: ഇ.ഡിക്ക് തിരിച്ചടി, ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

May 20, 2024 12:18 PM

#Masalabondcase | ഐസക്കിനെതിരായ മസാലബോണ്ട് കേസ്: ഇ.ഡിക്ക് തിരിച്ചടി, ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

അതിനു ശേഷവും ഇ.ഡി ഈ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. താൻ ഇ.ഡിക്കു മുമ്പാകെ ഹാജരാകില്ലെന്നും ആവശ്യമായ രേഖകൾ എല്ലാം സമർപ്പിച്ചതാണെന്നുമാണ്...

Read More >>
Top Stories