#Payyolimurdercase | പിതാവ് കൊലപ്പെടുത്തിയ ഗോപികയുടെ പത്താംക്ലാസ് ഫലം നൊമ്പരമായി; ഒമ്പത് എ പ്ലസും ഒരു എയും

#Payyolimurdercase | പിതാവ് കൊലപ്പെടുത്തിയ ഗോപികയുടെ പത്താംക്ലാസ് ഫലം നൊമ്പരമായി; ഒമ്പത് എ പ്ലസും ഒരു എയും
May 9, 2024 09:00 AM | By VIPIN P V

പയ്യോളി: (truevisionnews.com) ഒരുമാസംമുമ്പ് അച്ഛന്‍ കൊലപ്പെടുത്തിയ ഗോപികയുടെ ഉന്നതവിജയത്തില്‍ ആഹ്ലാദംപങ്കിടാന്‍ ആരുമില്ല. എസ്.എസ്.എല്‍.സി. ഫലം വന്നപ്പോള്‍ ഗോപികയ്ക്ക് ഒമ്പത് എ പ്ലസും ഒരു വിഷയത്തില്‍ എ യുമാണ് ലഭിച്ചത്.

പരീക്ഷയെഴുതിയ അടുത്തദിവസമാണ് ഗോപികയെയും അനിയത്തി ജ്യോതികയെയും വിഷം നല്‍കി കൊലപ്പെടുത്തിയശേഷം അച്ഛന്‍ അയനിക്കാട് കുറ്റിയില്‍ പീടികയ്ക്കുസമീപം പുതിയോട്ടില്‍ വള്ളില്‍ ലക്ഷ്മിനിലയത്തില്‍ സുമേഷ് തീവണ്ടിക്ക് മുന്നില്‍ച്ചാടി മരിച്ചത്.

ഗോപികയുടെ അമ്മ നേരത്തേ മരിച്ചിരുന്നു. 720 പേര്‍ പരീക്ഷയെഴുതിയ പയ്യോളി ടി.എസ്. ജി.വി.എച്ച്.എസ്. സ്‌കൂളിലെ ഫലം വന്നപ്പോള്‍ എല്ലാവരും അന്വേഷിച്ചത് ഗോപികയുടെ റിസള്‍ട്ടായിരുന്നു.

ഗോപികയുടെ വിജയം പ്രതീക്ഷിച്ചതാണ്. എങ്കിലും ആ വിജയം അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം വേദനാജനകമായ അനുഭവമായി.

''ആ കുട്ടിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍...'' -അധ്യാപകര്‍ വാക്കുകള്‍ പൂര്‍ത്തിയാക്കിയില്ല. പഠനത്തിലും പഠനേതരപ്രവര്‍ത്തനങ്ങളിലും മികവുപുലര്‍ത്തിയ ഗോപിക സ്‌കൂളിലെ മിടുക്കിയായ വിദ്യാര്‍ഥിയായിരുന്നു. 'ഒരു പാട്ട് പാടുമോ' എന്നുചോദിക്കേണ്ട താമസമേ ഉണ്ടാകൂ.

മടിയേതുമില്ലാതെ ഒഴുകിയെത്തുമായിരുന്നു ഗോപികാഗാനം. സംഘഗാനത്തില്‍ സംസ്ഥാനകലോത്സവത്തില്‍ ഗോപിക നയിച്ച ടീം എ ഗ്രേഡ് നേടിയിരുന്നു. പരീക്ഷകഴിഞ്ഞ് അവധിക്കാലമാഘോഷിക്കാന്‍ ഒരുങ്ങവേയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

ഗോപികയുടെ അമ്മ സ്വപ്ന മൂന്നുവര്‍ഷംമുമ്പ് കോവിഡ് ബാധിച്ചാണ് മരിച്ചത്. ജില്ലയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയ സര്‍ക്കാര്‍വിദ്യാലയത്തില്‍പെടുന്നതാണ് പയ്യോളി ഗവ. സ്‌കൂള്‍. തുടര്‍ച്ചയായ രണ്ടാംതവണയാണ് 100 ശതമാനം വിജയം.

153 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഒമ്പതുവിഷയങ്ങളില്‍ നൂറോളംപേര്‍ എ പ്ലസും നേടി

#Gopika #Class #Result, #Killed #Her #Father; #Nine #Aplus #oneA

Next TV

Related Stories
#sexualasult |  10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു

May 20, 2024 10:57 AM

#sexualasult | 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു

പ്രദേശത്ത് തന്നെ താമസിക്കുന്നയാളാണ് പ്രതി. ഇയാൾ നേരത്തെയും പോക്സോ കേസിൽ പ്രതിയാണെന്ന് പൊലീസ്...

Read More >>
#humantrafficking | അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; ഇരകളിലൊരാൾ മലയാളി; കൂടുതൽ വിവരങ്ങൾ പുറത്ത്

May 20, 2024 10:49 AM

#humantrafficking | അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; ഇരകളിലൊരാൾ മലയാളി; കൂടുതൽ വിവരങ്ങൾ പുറത്ത്

ഉത്തരേന്ത്യൻ സ്വദേശികളായ മറ്റ് 19 പേരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന്...

Read More >>
#goldrate | പിടിവിട്ടു പാഞ്ഞ് സ്വര്‍ണവില; ഞെട്ടി ഉപഭോക്താക്കള്‍

May 20, 2024 10:39 AM

#goldrate | പിടിവിട്ടു പാഞ്ഞ് സ്വര്‍ണവില; ഞെട്ടി ഉപഭോക്താക്കള്‍

പലിശ നിരക്ക് മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന്...

Read More >>
#shockdeath | കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമ

May 20, 2024 10:31 AM

#shockdeath | കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമ

വാഹനം കേടായപ്പോൾ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് കടയുടെ തൂണില്‍ നിന്നും...

Read More >>
#died |കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കോഴിക്കോട്

May 20, 2024 09:55 AM

#died |കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കോഴിക്കോട്

കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ്...

Read More >>
Top Stories