#accident | നിർത്തിയിട്ട ലോറി ഡ്രൈവറില്ലാതെ കടയിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ അപകടം

#accident | നിർത്തിയിട്ട ലോറി ഡ്രൈവറില്ലാതെ കടയിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ അപകടം
May 9, 2024 09:33 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി ഡ്രൈവറില്ലാതെ കടയിലേക്ക് ഇടിച്ചു കയറി അപകടം. എന്നാല്‍ സംഭവസമയം അവിടെയുണ്ടായിരുന്ന ആളുകള്‍ ഓടിമാറിയതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.

ദേശീയപാതയോരത്ത് പാറശ്ശാല, കൊറ്റാമത്ത് സ്റ്റേഷനറി കടയിലാണ് ലോറി ഇടിച്ച് കയറിയത്. കടയിലെ ജീവനക്കാരനും അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

റോഡിന്‍റെ മറുവശത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറി ഉരുണ്ട് കടയുടെ മുന്നിലെത്തിയപ്പോഴാണ് ജീവനക്കാരനായ അബി സംഭവം കാണുന്നത്. ഉടനെ ഇദ്ദേഹം ഓടിമാറുകയായിരുന്നു.

പിന്നാലെ കടയുടെ പരിസരത്തുണ്ടായിരുന്ന മറ്റുള്ളവരും ഓടിമാറി. തിരുനെൽവേലിയിൽ ലോഡ് എടുക്കാൻ പോകുന്ന ലോറിയായിരുന്നു ഇത്.

വൈകീട്ട് മൂന്ന് മണിക്ക് ദേശീയപാതയോരത്ത് നിർത്തിയിട്ടതാണ്. രാത്രി യാത്ര തിരിക്കാനായിരുന്നു ഡ്രൈവറുടെ പദ്ധതി. എന്നാല്‍ ഇതിന് മുമ്പ് അപകടം സംഭവിക്കുകയായിരുന്നു.

#parked #tipper #truck #hit #shop #without #driver

Next TV

Related Stories
#bodyfound |  യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

May 20, 2024 04:57 PM

#bodyfound | യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

വഴിക്കടവ് പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം...

Read More >>
#attack | തമ്മിൽത്തല്ലിനിടെ റോഡിലൂടെയെത്തിയ കാർ അടിച്ച് തകർത്ത് അതിഥി തൊഴിലാളി

May 20, 2024 04:57 PM

#attack | തമ്മിൽത്തല്ലിനിടെ റോഡിലൂടെയെത്തിയ കാർ അടിച്ച് തകർത്ത് അതിഥി തൊഴിലാളി

പ്രകോപിതനായ ഒരു അതിഥി തൊഴിലാളി റോഡിലേക്ക് ഇറങ്ങി അത് വഴി വന്ന കാർ അടിച്ചു തകർക്കുകയായിരുന്നുവെന്നാണ്...

Read More >>
#Hepatitis |  മഞ്ഞപ്പിത്ത ബാധ; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

May 20, 2024 04:44 PM

#Hepatitis | മഞ്ഞപ്പിത്ത ബാധ; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം...

Read More >>
#death | പിതാവിന്റെ മരണവാർത്തയറിഞ്ഞ മകൻ കുഴഞ്ഞുവീണ് മരിച്ചു

May 20, 2024 04:34 PM

#death | പിതാവിന്റെ മരണവാർത്തയറിഞ്ഞ മകൻ കുഴഞ്ഞുവീണ് മരിച്ചു

കുഴഞ്ഞുവീണ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ...

Read More >>
#accident |  മുട്ട ലോറി മറിഞ്ഞു; കാണാന്‍ വന്ന സൈക്കിള്‍ യാത്രികന്‍ സ്വകാര്യ ബസിടിച്ചു മരിച്ചു

May 20, 2024 04:21 PM

#accident | മുട്ട ലോറി മറിഞ്ഞു; കാണാന്‍ വന്ന സൈക്കിള്‍ യാത്രികന്‍ സ്വകാര്യ ബസിടിച്ചു മരിച്ചു

പരിക്കേറ്റ കൃഷ്ണനെ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും 10.30-ഓടെ...

Read More >>
Top Stories