#PrakashMakanur | വിദ്വേഷ വിഡിയോ: ബി.ജെ.പി ഐ.ടി സെൽ തലവൻ കസ്റ്റഡിയിൽ

#PrakashMakanur | വിദ്വേഷ വിഡിയോ: ബി.ജെ.പി ഐ.ടി സെൽ തലവൻ കസ്റ്റഡിയിൽ
May 9, 2024 09:40 PM | By VIPIN P V

ബംഗളൂരു: (truevisionnews.com) വിദ്വേഷ വിഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കർണാടക ബി.ജെ.പി ഐ.ടി സെൽ തലവൻ കസ്റ്റഡിയിൽ. പ്രശാന്ത് മകനൂരിനെ ബംഗളൂരുവിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോക്കെതിരായ കേസിൽ ബി.ജെ.പി നേതാക്കൾക്കെതിരെ ബം​ഗളൂരു പൊലീസ് കഴിഞ്ഞ ദിവസം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, പാർട്ടി സമൂഹ മാധ്യമ തലവൻ അമിത് മാളവ്യ, ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര എന്നിവരോട് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്.

കെ.പി.സി.സി കർണാടക മീഡിയ വിഭാ​ഗം ചെയർമാൻ രമേശ് ബാബു നൽകിയ പരാതിയിന്മേലാണ് പൊലീസ് നടപടി.

പട്ടികജാതി-പട്ടികവർഗ സമുദായങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണ് എക്‌സിൽ പോസ്റ്റ് ചെയ്‌തിരിക്കുന്ന ആനിമേഷൻ വിഡിയോ എന്ന് പൊലീസ് നൽകിയ നോട്ടീസിൽ പറയുന്നു.

നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനുള്ളിൽ ഹാജരാകാനാണ് നിർദേശിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞ ദിവസം വിഡിയോ നീക്കം ചെയ്യാൻ മാക്രോ ബ്ലോ​ഗിങ് സൈറ്റായ എക്സിനോട് ആവശ്യപ്പെട്ടിരുന്നു.

തിങ്കളാഴ്ച വിവിധ പൗരാവകാശ സംഘടന പ്രതിനിധികളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ കണ്ട് പരാതി നൽകിയിരുന്നു.

ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ ചൂണ്ടിക്കാട്ടി ബി.ജെ.പി എക്സ് പോസ്റ്റിലൂടെയും പത്രപരസ്യങ്ങളിലൂടെയും വിദ്വേഷവും വ്യാജ വാർത്തകളും പ്രചരിപ്പിക്കുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വിഷയത്തിൽ കോൺ​ഗ്രസും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്‍ലിം പ്രീണനം നടത്തുന്നുവെന്നാരോപിക്കുന്ന വിഡിയോ എക്സ് പ്ലാറ്റ്ഫോമിലെ ബി.ജെ.പിയുടെ ഔദ്യോ​ഗിക അക്കൗണ്ട് വഴിയാണ് പ്രചരിപ്പിച്ചത്.

#Hatevideo: #BJP #ITcellchief #custody

Next TV

Related Stories
#arrest | യുവതിയെ മടിയിലിരുത്തി ബൈക്കിൽ അഭ്യാസം; ബെം​ഗളൂരുവിൽ യുവാവ് അറസ്റ്റിൽ

May 20, 2024 02:14 PM

#arrest | യുവതിയെ മടിയിലിരുത്തി ബൈക്കിൽ അഭ്യാസം; ബെം​ഗളൂരുവിൽ യുവാവ് അറസ്റ്റിൽ

ബെം​ഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് റോഡിലായിരുന്നു...

Read More >>
#arrest | പെൻഷൻ ആനുകൂല്യം മുടങ്ങരുത്, അച്ഛന്റെ മൃതദേഹം വർഷങ്ങളോളം വീട്ടില്‍ ഒളിപ്പിച്ചുവച്ച് സ്ത്രീ, അറസ്റ്റ്

May 20, 2024 02:13 PM

#arrest | പെൻഷൻ ആനുകൂല്യം മുടങ്ങരുത്, അച്ഛന്റെ മൃതദേഹം വർഷങ്ങളോളം വീട്ടില്‍ ഒളിപ്പിച്ചുവച്ച് സ്ത്രീ, അറസ്റ്റ്

അധികൃതർ വീട്ടിലെത്തുകയും അച്ഛനെ കുറിച്ചുള്ള വിവരങ്ങൾ തിരക്കുകയും ചെയ്തു. ആദ്യം സ്ത്രീ പറഞ്ഞത് അച്ഛൻ നഴ്സിം​ഗ് ഹോമിലാണ്...

Read More >>
#Suspension | എട്ട് തവണ വോട്ട് ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: കൗമാരക്കാരൻ അറസ്റ്റിൽ; വീഴ്ച വരുത്തിയ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷന്‍

May 20, 2024 02:06 PM

#Suspension | എട്ട് തവണ വോട്ട് ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: കൗമാരക്കാരൻ അറസ്റ്റിൽ; വീഴ്ച വരുത്തിയ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷന്‍

നേരത്തെ മൂന്നാം ഘട്ടത്തില്‍ ഭോപ്പാലിലെ ബെെറാസിയയില്‍ ബിജെപി നേതാവ് പ്രായപൂര്‍ത്തിയാകാത്ത മകനൊപ്പമെത്തി, മകനെക്കൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥിക്ക്...

Read More >>
#NarendraModi | 'ദാരുണ വിയോഗം ഞെട്ടിക്കുന്നത്'; ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

May 20, 2024 11:35 AM

#NarendraModi | 'ദാരുണ വിയോഗം ഞെട്ടിക്കുന്നത്'; ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

തകര്‍ന്ന ഹെലികോപ്ടറിന്‍റെ സമീപത്തുനിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ്...

Read More >>
#Suicide | നാലാം നിലയിൽ നിന്നും വീണ കുഞ്ഞിനെ അയൽവാസികൾ രക്ഷിച്ചെങ്കിലും അമ്മയ്ക്ക് കുറ്റപ്പെടുത്തൽ; യുവതി ജീവനൊടുക്കി

May 20, 2024 09:08 AM

#Suicide | നാലാം നിലയിൽ നിന്നും വീണ കുഞ്ഞിനെ അയൽവാസികൾ രക്ഷിച്ചെങ്കിലും അമ്മയ്ക്ക് കുറ്റപ്പെടുത്തൽ; യുവതി ജീവനൊടുക്കി

രമ്യയുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം മേട്ടുപാളയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടം ചെയ്‌തതിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തി...

Read More >>
#DEATH | അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്നുദിവസം; മാനസിക വെല്ലുവിളി നേരിടുന്ന മകളും മരിച്ചു

May 19, 2024 10:38 PM

#DEATH | അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്നുദിവസം; മാനസിക വെല്ലുവിളി നേരിടുന്ന മകളും മരിച്ചു

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരുടെയും മരണകാരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ്...

Read More >>
Top Stories