#trafficrestriction | തിരുവനന്തപുരത്ത് നാളെ മുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

#trafficrestriction | തിരുവനന്തപുരത്ത് നാളെ മുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
May 9, 2024 09:20 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ ആൽത്തറ - തൈക്കാട് റോഡ് വെള്ളിയാഴ്ച (2024 മെയ് 10) രാത്രി 10 മണി മുതൽ മെയ് 13 രാവിലെ ആറ് മണി വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വിശദാംശങ്ങൾ ഇങ്ങനെ...

ആൽത്തറ - തൈക്കാട് സ്‌മാർട്ട് റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വഴുതക്കാട് - സാനഡു റോഡിലും സാനഡു ജംഗ്ഷനിൽ കൂടിയും വാഹന ഗതാഗതം പൂർണ്ണമായും വിലക്കും.

ബേക്കറി ജംഗ്ഷൻ ഭാഗത്ത് നിന്നും സാനഡു ഭാഗത്തേയ്ക്കും, വഴുതക്കാട് ഭാഗത്ത് നിന്നും സാനഡു ഭാഗത്തേയ്ക്കും, ഡാണാമുക്ക്, ഗസ്റ്റ് ഹൗസ് ഭാഗങ്ങളിൽ നിന്നും സാനഡു ഭാഗത്തേയ്ക്കും ഡി.പി.ഐ ഭാഗത്ത് നിന്നും സാനഡു ഭാഗത്തേയ്ക്കും വാഹന ഗതാഗതം അനുവദിയ്ക്കുന്നതല്ല.

വെള്ളയമ്പലം ഭാഗത്ത് നിന്നും ശ്രീമൂലം ക്ലബ്, വഴുതക്കാട് ഭാഗത്തേയ്ക്കും കെൽട്രോൺ, മാനവീയം, ആൽത്തറ ഭാഗത്തേയ്ക്കും വാഹന ഗതാഗതം അനുവദിയ്ക്കുന്നതല്ല. ശ്രീമൂലം ക്ലബ് ഭാഗത്ത് നിന്നും ആൽത്തറ വെള്ളയമ്പലം ഭാഗത്തേയ്ക്ക് മാത്രമേ വാഹന ഗതാഗതം അനുവദിക്കുകയുള്ളൂ.

മേട്ടുക്കട ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ആൽത്തറ - തൈക്കാട് റോഡ് ഒഴിവാക്കി വെള്ളയമ്പലം, പാളയം, പനവിള, മോഡൽ സ്കൂ‌ൾ വഴി പോകേണ്ടതാണ്.

തിരുമല-പൂജപ്പുര ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തിരുമല പള്ളിമുക്കിൽ നിന്നും തിരിഞ്ഞ് പാങ്ങോട്, ഇടപ്പഴിഞ്ഞി, ശ്രീമൂലം ക്ലബ്, ആൽത്തറ, കെൽട്രോൺ, മ്യൂസിയം, പാളയം വഴി പോകേണ്ടതാണ്.

പൂജപ്പുര, ഇടപ്പഴിഞ്ഞി ഭാഗത്ത് നിന്നും തമ്പാനൂർ, പാളയം ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ജഗതി, ഡി.പി.ഐ, ഡാണാമുക്ക്, ഗസ്റ്റ് ഹൗസ്, സംഗീത കോളേജ്, മോഡൽ സ്‌കൂൾ വഴി പോകേണ്ടതാണ്.

ജഗതി ഭാഗത്ത് നിന്നും ശാസ്തമംഗലം വെള്ളയമ്പലം, പട്ടം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ജഗതി, ഇടപ്പഴിഞ്ഞി, കൊച്ചാർ റോഡ്, ശാസ്ത‌മംഗലം, വെള്ളയമ്പലം വഴി പോകേണ്ടതാണ്.

വെള്ളയമ്പലം ഭാഗത്ത് നിന്നും ജഗതി, പൂജപ്പുര ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം, ശാസ്തമംഗലം, കൊച്ചാർ റോഡ്, ഇടപ്പഴിഞ്ഞി വഴി പോകേണ്ടതാണ്.

വഴുതക്കാട്, ശ്രീമൂലം ക്ലബ്, ആൽത്തറ, ടാഗോർ തീയേറ്റർ, തുടങ്ങിയ ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങൾ റിസർബ് ബാങ്ക്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട് വഴി പോകേണ്ടതാണ്.

#traffic #restriction #rerouting #come #effect #thiruvananthapuram #city #three #days #tomorrow

Next TV

Related Stories
#jishamurder | 'കത്തിയെടുത്ത് തുടരെ കുത്തി, ശരീരത്തിന്റെ ചലനം നിലയ്ക്കുന്നതുവരെ നോക്കി നിന്നു’; ജിഷാ കേസ് നാൾവഴി

May 20, 2024 03:17 PM

#jishamurder | 'കത്തിയെടുത്ത് തുടരെ കുത്തി, ശരീരത്തിന്റെ ചലനം നിലയ്ക്കുന്നതുവരെ നോക്കി നിന്നു’; ജിഷാ കേസ് നാൾവഴി

2016 ഏപ്രിൽ 28നു നടന്ന കൊലപാതകത്തിൽ ഒരു വർഷവും എട്ടുമാസവുമെടുത്തു...

Read More >>
#vdsatheesan | വിഡി സതീശന് 75 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം

May 20, 2024 03:09 PM

#vdsatheesan | വിഡി സതീശന് 75 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം

ഒരു മണിക്കൂര്‍ സമയം പൂജാ കര്‍മ്മങ്ങള്‍ക്കായി ക്ഷേത്രത്തില്‍ ചിലവഴിച്ച അദ്ദേഹം ക്ഷേത്രത്തില്‍ നിന്ന് പ്രഭാതഭക്ഷണവും കഴിച്ചാണ്...

Read More >>
#JishaMurderCase | ‘നീതി ലഭിച്ചു’; എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് ജിഷയുടെ മാതാവ്

May 20, 2024 02:52 PM

#JishaMurderCase | ‘നീതി ലഭിച്ചു’; എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് ജിഷയുടെ മാതാവ്

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായതിനാല്‍ പ്രതി വധശിക്ഷയ്ക്ക് അര്‍ഹനാണെന്ന് സര്‍ക്കാര്‍...

Read More >>
#keralarain | മഴ മുന്നറിയിപ്പ്; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

May 20, 2024 02:50 PM

#keralarain | മഴ മുന്നറിയിപ്പ്; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടായിരിക്കും. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും...

Read More >>
#theft | ട്രെയിനില്‍ കയറി ബാഗ് എടുത്ത് സ്ഥലം വിടും; കയ്യോടെ പൊക്കി ആര്‍പിഎഫ്, പിടിയിലായത് കൊടും ക്രിമിനല്‍

May 20, 2024 02:45 PM

#theft | ട്രെയിനില്‍ കയറി ബാഗ് എടുത്ത് സ്ഥലം വിടും; കയ്യോടെ പൊക്കി ആര്‍പിഎഫ്, പിടിയിലായത് കൊടും ക്രിമിനല്‍

ഇയാള്‍ നിരവധി മയക്കുമരുന്ന് കേസുകളിലും പ്രതിയാണെന്ന് പൊലീസ്...

Read More >>
#jishamurder | ജിഷ വധക്കേസ്; പ്രതി അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

May 20, 2024 02:06 PM

#jishamurder | ജിഷ വധക്കേസ്; പ്രതി അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊലപാതകം, ബലാൽസംഗം,അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയകുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ നേരത്തെ...

Read More >>
Top Stories