#KMShaji | ‘മകളുടെ കേസ് നടത്താൻ മുഖ്യമന്ത്രി പൊതുഖജനാവിൽ നിന്ന് പണം എടുക്കുന്നു’- കെ എം ഷാജി

#KMShaji | ‘മകളുടെ കേസ് നടത്താൻ മുഖ്യമന്ത്രി പൊതുഖജനാവിൽ നിന്ന് പണം എടുക്കുന്നു’- കെ എം ഷാജി
Apr 25, 2024 03:39 PM | By VIPIN P V

(truevisionnews.com) മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി ലീഗ് നേതാവ് കെ എം ഷാജി. മകളുടെ കേസ് നടത്താൻ മുഖ്യമന്ത്രി പൊതുഖജനാവിൽ നിന്ന് പണം എടുക്കുന്നുവെന്ന് കെ എം ഷാജി പറഞ്ഞു.

KSIDC മുഖ്യമന്ത്രിക്ക് സ്ത്രീധനം കിട്ടയതാണോയെന്ന് ഷാജി ചോദിച്ചു. തനിക്കെതിരെയുള്ള കേസുകൾ പാർട്ടി പണം കൊണ്ടല്ല, സ്വന്തം പൈസ എടുത്താണ് നടത്തുന്നത്. 14 കേസുകളാണ് തൻ്റെ പേരിലുള്ളത്.

സർക്കാർ വേട്ടയാടുകയാണെന്നും ഷാജി പറഞ്ഞു. കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ തനിക്കെതിരെ കേസെടുക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ വെല്ലുവിളിച്ച് കെ.എം.ഷാജി ഇന്നലെ രംഗത്തെത്തിയിരുന്നു.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത രാഷ്ട്രീയ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ കേസെടുക്കുമെന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്.

കേസടുത്താൽ കണ്ണൂരിൽ നടന്ന മറ്റ് ദുരൂഹ മരണങ്ങളുടെ വിവരങ്ങളും പുറത്തുവിടേണ്ടി വരുമെന്നും അത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ കൊടി എവിടെ കെട്ടണമെന്ന് ഞങ്ങൾക്ക് അറിയാം. അത് എവിടെ കെട്ടണമെന്ന് പിണറായി വിജയൻ പറയേണ്ട.

മാഹി ബൈപ്പാസിൽ പ്രചാരണം നടത്തുന്ന വാഹനത്തിന്റെ വേഗതയ്ക്ക് അനുസരിച്ച് നിലപാട് മാറുന്ന പാർട്ടിയാണ് സിപിഐഎം.

മാഹി ബൈപാസിൽ കയറുന്ന വണ്ടി ‘രാഹുൽ ഗാന്ധിക്ക് വേണ്ടി’ എന്ന് വിളിച്ചു പറയും. പാലം കഴിഞ്ഞാൽ ‘രാഹുൽ ഗാന്ധിക്ക് വേണ്ട’ എന്നും പറയും.

ഇത്രയും ഗതികെട്ട പാർട്ടിയാണ് സിപിഐഎം. തുടൽ അഴിച്ചുവിട്ട വേട്ടപ്പട്ടിയെപ്പോലെയാണ് പി.വി.അൻവറെന്നും ഷാജി പറഞ്ഞു.

#ChiefMinister #taking #money #public #treasury #pursue #daughtecase' - #KMShaji

Next TV

Related Stories
#MMHassan | വടകരയിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി, വ്യാജ വീഡിയോ ഇറക്കി; 11 ന് കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്

May 4, 2024 02:42 PM

#MMHassan | വടകരയിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി, വ്യാജ വീഡിയോ ഇറക്കി; 11 ന് കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്

വർഗീയ വിദ്വേഷം ആളിക്കത്തിക്കാനാണ് സിപിഎം ശ്രമം. കെപിസിസി ഈ വിഷയത്തിനെതിരെ പ്രചാരണം...

Read More >>
#NarendraModi | വയനാട്ടിൽ പരാജയപ്പെടുമെന്ന് ഭയന്നാണ് രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നത് - മോദി

May 3, 2024 03:16 PM

#NarendraModi | വയനാട്ടിൽ പരാജയപ്പെടുമെന്ന് ഭയന്നാണ് രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നത് - മോദി

ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ഇന്നു രാവിലെയാണു കോൺഗ്രസ് റായ്ബറേലിയിൽ രാഹുലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. മേയ് 20നാണ്...

Read More >>
#VDSatheesan | ഇ.പിയെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഘടകകക്ഷികൾക്കില്ല - വി.ഡി. സതീശൻ

May 3, 2024 02:24 PM

#VDSatheesan | ഇ.പിയെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഘടകകക്ഷികൾക്കില്ല - വി.ഡി. സതീശൻ

ഇടതുപക്ഷമെന്ന പേരിലുള്ള മോദി-പിണറായി മുന്നണിയില്‍ ആത്മാഭിമാനം പണയം വച്ച് തുടരുന്നത് ശരിയുടെ രാഷ്ട്രീയമല്ലെന്നും വി.ഡി. സതീശൻ...

Read More >>
#AnnieRaja | ‘റായ്ബറേലിയിൽ മത്സരിക്കുന്നത് വയനാട്ടുകാരെ അറിയിക്കണമായിരുന്നു; രാഹുൽ ചെയ്തത് നീതികേട്’

May 3, 2024 12:36 PM

#AnnieRaja | ‘റായ്ബറേലിയിൽ മത്സരിക്കുന്നത് വയനാട്ടുകാരെ അറിയിക്കണമായിരുന്നു; രാഹുൽ ചെയ്തത് നീതികേട്’

രാഹുല്‍ ഗാന്ധി എപ്പോഴും പറയുന്നത് വയനാടിനോട് വൈകാരിക ബന്ധമുണ്ടെന്നാണ്. മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെങ്കില്‍ പോലും...

Read More >>
#KCVenugopal | അമേഠിയിലും റായ്ബറേലിയിലും നാളെ തീരുമാനം; ഇന്ത്യ മുന്നണിക്ക് നല്ല മുന്നേറ്റമുണ്ടാകുമെന്നും കെസി വേണുഗോപാല്‍

May 1, 2024 10:09 PM

#KCVenugopal | അമേഠിയിലും റായ്ബറേലിയിലും നാളെ തീരുമാനം; ഇന്ത്യ മുന്നണിക്ക് നല്ല മുന്നേറ്റമുണ്ടാകുമെന്നും കെസി വേണുഗോപാല്‍

എന്നാല്‍ രണ്ടുപേരും നിലപാടറിയിക്കാത്തത് പ്രതിസന്ധിയായി. രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകത്തിലും നാളെ മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് റാലികളില്‍...

Read More >>
#MuslimLeague | ഇകെ വിഭാഗം സമസ്തയുമുണ്ടായ തര്‍ക്കം പൊന്നാനിയിലും മലപ്പുറത്തും ബാധിച്ചില്ലെന്ന വിലയിരുത്തലുമായി മുസ്ലീം ലീഗ്

May 1, 2024 07:41 PM

#MuslimLeague | ഇകെ വിഭാഗം സമസ്തയുമുണ്ടായ തര്‍ക്കം പൊന്നാനിയിലും മലപ്പുറത്തും ബാധിച്ചില്ലെന്ന വിലയിരുത്തലുമായി മുസ്ലീം ലീഗ്

തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരണം നടത്തരുതെന്ന് യോഗത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുന്നറിയിപ്പ്...

Read More >>
Top Stories