#arrest | വീട് കുത്തിത്തുറന്ന് മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍

#arrest |  വീട് കുത്തിത്തുറന്ന് മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍
May 4, 2024 09:38 PM | By Athira V

മാനന്തവാടി: ( www.truevisionnews.com ) മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ആറാട്ടുത്തറ സ്വദേശി ഗംഗാധരന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയവരാണ് പിടിയിലായത്.

ആറാട്ടുത്തറ സ്വദേശി കെ.ഷാജര്‍, വള്ളിയൂര്‍ക്കാവ് സ്വദേശി കെ.വി ജയേഷ്, അമ്പുകുത്തി സ്വദേശി കെ.ഇബ്രാഹിം എന്നിവരാണ് പിടിയിലായത്. ഗംഗാധരന്റെ വീട്ടില്‍ നിന്ന് 60,000 രൂപയും സ്വര്‍ണവുമാണ് ഇവര്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, കോലഞ്ചേരിയില്‍ പൂട്ടിയിട്ട വീട്ടില്‍ മോഷണം നടത്തിയ സംഭവത്തില്‍ രണ്ട് യുവാക്കളെ പിടികൂടിയെന്ന് പുത്തന്‍കുരിശ് പൊലീസ് അറിയിച്ചു. കോലഞ്ചേരി കടയിരുപ്പില്‍ പൂട്ടിയിട്ടിരുന്ന ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്ന് 60 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തിലാണ് യുവാക്കളെ പിടികൂടിയത്.

കൊടുങ്ങല്ലൂര്‍ സ്വദേശിയും പറവൂര്‍ സ്വദേശിയുമാണ് പിടിയിലായത്. മൂന്ന് ദിവസം മുന്‍പാണ് മോഷണം നടന്നത്. ജ്വല്ലറി ഉടമയുടെ കുടുംബം വിനോദസഞ്ചാരത്തിന് പോയ സമയത്തായിരുന്നു സംഭവം.

വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയത്. ഇവര്‍ തിരികെ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

#wayanad #house #breaking #theft #case #three #people #arrested

Next TV

Related Stories
#Murdercase | യുവാവിനെ കുത്തിക്കൊന്ന സംഭവം; കൊലയ്ക്ക് പിന്നിലെ പക വെളിപ്പെടുത്തി പ്രതി

May 18, 2024 04:17 PM

#Murdercase | യുവാവിനെ കുത്തിക്കൊന്ന സംഭവം; കൊലയ്ക്ക് പിന്നിലെ പക വെളിപ്പെടുത്തി പ്രതി

കൊല്ലാന്‍ ഉപയോഗിച്ച കത്തിയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ അരുംകൊല നടന്ന തോപ്പുംപടി സൗദിയിലെ കടയിലെത്തിച്ചും തെളിവെടുപ്പ്...

Read More >>
#vdsatheesan|പാനൂരിൽ കൊല്ലപ്പെട്ടവർക്ക് ഇനി എന്നാണ് സ്മാരകം?  സിപിഎം    പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു- സതീശൻ

May 18, 2024 04:04 PM

#vdsatheesan|പാനൂരിൽ കൊല്ലപ്പെട്ടവർക്ക് ഇനി എന്നാണ് സ്മാരകം? സിപിഎം പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു- സതീശൻ

രാഷ്ട്രീയ എതിരാളികളെ കൊല്ലന്നതിന് വേണ്ടി ബോംബ് നിർമാണത്തിന് പോലും അനുമതി നൽകുന്ന പാർട്ടിയാണ് സി.പി.എം....

Read More >>
#ksrtcissue | മേയർ–കെഎസ്ആർടിസി ഡ്രൈവർ തർക്കം: യദു ഓടിച്ച ബസിൽ എംവിഡിയുടെ പരിശോധന, വേഗപ്പൂട്ടും ജിപിഎസും പ്രവർത്തിക്കുന്നില്ല

May 18, 2024 04:02 PM

#ksrtcissue | മേയർ–കെഎസ്ആർടിസി ഡ്രൈവർ തർക്കം: യദു ഓടിച്ച ബസിൽ എംവിഡിയുടെ പരിശോധന, വേഗപ്പൂട്ടും ജിപിഎസും പ്രവർത്തിക്കുന്നില്ല

ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. യദുവിനെതിരെ മേയർ നൽകിയ പരാതിയിൽ കുറ്റപത്രം വേഗത്തിൽ...

Read More >>
 #robbery|ഷൊർണൂരിൽ വീട് കുത്തിത്തുറന്ന് മോഷണം; 16.5 പവൻ സ്വർണവും 10,000 രൂപയും കവര്‍ന്നു

May 18, 2024 03:11 PM

#robbery|ഷൊർണൂരിൽ വീട് കുത്തിത്തുറന്ന് മോഷണം; 16.5 പവൻ സ്വർണവും 10,000 രൂപയും കവര്‍ന്നു

വീട്ടിലെ മുറികളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ്...

Read More >>
#attack | തൃശ്ശൂരില്‍ ലഹരിക്കടിമയായ യുവാവിന്റെ ആക്രമണം; വെട്ടുകത്തിയുമായെത്തി  വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു

May 18, 2024 02:49 PM

#attack | തൃശ്ശൂരില്‍ ലഹരിക്കടിമയായ യുവാവിന്റെ ആക്രമണം; വെട്ടുകത്തിയുമായെത്തി വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു

കൊരട്ടിയില്‍ വീടിനുനേരെ യുവാവിന്റെ ആക്രമണം. ലഹരിക്കടിമയായ അശ്വിന്‍ എന്ന യുവാവാണ് ആക്രമണം നടത്തിയത്....

Read More >>
Top Stories