#bloodmarkfound |പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനടിയിലും ഗേറ്റിലും രക്തക്കറ; ആശങ്കയിലായി വീട്ടുകാര്‍

#bloodmarkfound |പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനടിയിലും ഗേറ്റിലും രക്തക്കറ; ആശങ്കയിലായി വീട്ടുകാര്‍
May 4, 2024 09:41 PM | By Susmitha Surendran

തിരുവല്ലം (തിരുവനന്തപുരം): (truevisionnews.com)   വീട്ടുവളപ്പിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനടിയില്‍ രക്തക്കറയും മുന്‍വശത്തുളള ഗേറ്റില്‍ രക്തം പുരണ്ട വിരല്‍പ്പാടുകളും കണ്ടത് വീട്ടുകാരെ ആശങ്കയിലാക്കി.

പൂങ്കുളം വാര്‍ഡില്‍ വെള്ളായണി കാര്‍ഷിക കോളേജിന് സമീപം കീഴൂര്‍ വിദ്യാഭവനില്‍ ഹരീന്ദ്രന്‍ നായരുടെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.

ഉറക്കമുണര്‍ന്ന ശേഷം കാര്‍ പോര്‍ച്ചില്‍ ഒരു ചെരിപ്പ് കണ്ടതോടെയാണ് ഹരീന്ദ്രന്‍ നായര്‍ പരിശോധന നടത്തിയത്. തുടര്‍ന്നായിരുന്നു കാറിന്റെ അടിഭാഗത്ത് രക്തക്കറയും ഗേറ്റില്‍ രക്തംപുരണ്ട വിരല്‍പ്പാടുകളും കണ്ടത്.

തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കണ്ടെത്തിയത് മനുഷ്യരക്തമാണെന്ന സംശയമുണ്ട്. ഇതിന് സമീപത്തുനിന്ന് ബ്ലേഡും ചെരുപ്പുകളില്‍ ഒരെണ്ണവും കണ്ടെത്തിയിട്ടുണ്ട്.

എസ്.ഐ.മാരായ ജി. ഉണ്ണിക്കൃഷ്ണന്‍, ആര്‍.ബിജു. ശ്രീകുമാര്‍, മോഹനചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പരിശോധനയ്ക്കെത്തിയത്.

തുടര്‍ന്ന് ഫൊറന്‍സിക്, ഡോഗ് സ്‌ക്വാഡ് എന്നിവരെ അറിയിക്കുകയായിരുന്നു. കാര്‍ പോര്‍ച്ചില്‍ കണ്ട ചെരുപ്പില്‍നിന്ന് മണം പിടിച്ച പോലീസ്‌നായ വീടിന്റെ വരാന്തയിലും തൊട്ടടുത്ത് താഴെ ഏകദേശം ഒരു കിലോമീറ്റര്‍ ദൂരമുള്ള വയല്‍ വരെ പോയി നിന്നു.

#blood #stains #under #car #parked #porch #gate #family #worried

Next TV

Related Stories
#Complaint   |കോട്ടക്കലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഒരു കോടി മോചനദ്രവ്യം അവശ്യപ്പെട്ടതായി പരാതി

May 18, 2024 02:38 PM

#Complaint |കോട്ടക്കലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഒരു കോടി മോചനദ്രവ്യം അവശ്യപ്പെട്ടതായി പരാതി

യുവാവിനെ വിട്ടുകിട്ടാന്‍ ഒരു കോടി രൂപ മോചനദ്രവ്യം അവശ്യപ്പെടുകയും...

Read More >>
#Heavyrain | സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

May 18, 2024 01:55 PM

#Heavyrain | സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ചൊവ്വാഴ്ച ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ അന്ന് ഓറഞ്ച്...

Read More >>
#Attack | സിപിഐഎം വനിതാ നേതാവിന്റെ വീട് കയറി ആക്രമണം; വെട്ടുകത്തി ഉയർത്തി ഭീഷണി

May 18, 2024 01:29 PM

#Attack | സിപിഐഎം വനിതാ നേതാവിന്റെ വീട് കയറി ആക്രമണം; വെട്ടുകത്തി ഉയർത്തി ഭീഷണി

നിയമസഹായത്തിനായി സിന്ധിവിനോട് ഇടപെടണമെന്ന് അക്രമി നേരത്തെ...

Read More >>
#brutallybeaten | സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി; ക്രൂരമായി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു

May 18, 2024 01:24 PM

#brutallybeaten | സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി; ക്രൂരമായി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു

സ്വർണക്കടത്ത് നടത്തുന്ന വിവരം സഹദ് മറ്റാർക്കോ ഒറ്റിക്കൊടുത്തെന്ന് ആരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോകൽ. സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞതായി...

Read More >>
#Newbrideabuse | പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: പ്രതി രാഹുലിന് നാടുവിടാൻ പൊലീസ് സഹായം ലഭിച്ചെന്ന് സൂചന, അന്വേഷണം

May 18, 2024 01:04 PM

#Newbrideabuse | പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: പ്രതി രാഹുലിന് നാടുവിടാൻ പൊലീസ് സഹായം ലഭിച്ചെന്ന് സൂചന, അന്വേഷണം

സംഭവത്തിൽ നേരത്തെയും പന്തീരാങ്കാവ് പൊലീസിനെതിരെ ആരോപണമുയർന്നിരുന്നു. ഗുരുതരമായ സ്ത്രീ പീഡന പരാതി ഉന്നയിച്ചിട്ടും ദുർബലമായ വകുപ്പുകൾ...

Read More >>
#Sexualassault | പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 48-കാരൻ അറസ്റ്റിൽ

May 18, 2024 12:57 PM

#Sexualassault | പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 48-കാരൻ അറസ്റ്റിൽ

പെ​ൺ​കു​ട്ടി​ക്ക് ഏ​ഴു​വ​യ​സ്സു​ള്ള​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്...

Read More >>
Top Stories