#chicken | വികാരം, കോഴികളുടെ നിറം മാറ്റും; വൈകാരിക വേളകളില്‍ കോഴികളുടെ നിറം മാറുമെന്ന് പഠനം

#chicken | വികാരം, കോഴികളുടെ നിറം മാറ്റും; വൈകാരിക വേളകളില്‍ കോഴികളുടെ നിറം മാറുമെന്ന് പഠനം
Apr 25, 2024 12:25 PM | By Athira V

( www.truevisionnews.com  ) ‌ വൈകാരികമായി ഇരിക്കുമ്പോള്‍ മനുഷ്യന്‍റെ മുഖത്ത് പല ഭാവങ്ങളാകും ദൃശ്യമാവുക. വികാര ജീവിയായ മനുഷ്യന് തന്‍റെ വികാരത്തെ, അത് എന്ത് തന്നെയായാലും ഭാവങ്ങളിലൂടെ പ്രകടിപ്പിക്കാന്‍‌ കഴിയുന്നു. മനുഷ്യനെ പോലെ കോഴികളും വൈകാരിക ജീവികളാണെന്ന് ഏറ്റവും പുതിയ പഠനം പറയുന്നു. മാനസികാവസ്ഥയ്ക്ക് അനുസരിച്ച് കോഴികളും വികാരങ്ങള്‍ പ്രകടിപ്പിക്കുന്നു.

തങ്ങളുടെ മുഖത്തിന്‍റെ നിറത്തില്‍ വ്യത്യാസങ്ങള്‍ കൊണ്ട് വന്നാണ് ഇത്തരത്തില്‍ അവയും തങ്ങളുടെ വികാരങ്ങളെ പ്രകടിപ്പിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കോഴികളുടെ മുഖം നോക്കി അവ കടന്ന് പോകുന്ന മാനസികാവസ്ഥ മനസിലാക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്.

ഐഎന്‍ആർഎഇ (INRAE​) ​ഗവേഷണ സംഘം നടത്തിയ പഠനത്തിലാണ് ഈ രസകരമായ കണ്ടെത്തല്‍. കോഴികളുടെ സ്വഭാവ രീതികളിലേക്ക് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കാന്‍ പഠനത്തിന് കഴിയും.

മറ്റ് മൃഗങ്ങളെയും പക്ഷികളെയും പോലെ സന്തോഷവും ആവേശവും സങ്കടവും ഭയവും അങ്ങനെ എല്ലാ വികാരങ്ങളും കോഴികള്‍ക്കുമുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അവ തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമാണ്. കോഴികളുടെ മുഖത്തിന്‍റെ നിറത്തിലൂടെയാണ് അവയുടെ വികാരം എന്തെന്ന് മനസിലാക്കാന്‍ കഴിയുന്നത്.

ഒരു കോഴി വിശ്രമിക്കുകയോ സന്തോഷിക്കുകയോ ചെയ്യുമ്പോൾ, അവയുടെ മുഖത്തിന്‍റെ നിറം ഇളം പിങ്ക് നിറത്തിലേക്ക് മാറും. വികാരങ്ങള്‍ക്ക് അനുസരിച്ച് കോഴികളുടെ മുഖത്തേക്ക് ഇരച്ചെത്തുന്ന രക്തപ്രവാഹം മൂലമാണ് ഇത്തരത്തില്‍ നിറം മാറ്റമുണ്ടാകുന്നത്. കോഴികളുടെ മുഖത്തിന് ചുറ്റുമുള്ള ചര്‍മ്മം വളരെ സെന്‍സിറ്റീവ് ആയതിനാല്‍ ഈ മാറ്റം കാണാന്‍ കഴിയുമെന്നും പഠനം പറയുന്നു.

ഇനി സങ്കടമോ ഭയമോ ആണ് കോഴിയിലുണ്ടാകുന്നതെങ്കില്‍ മുഖത്തേക്കുള്ള രക്തയോട്ടം ശക്തമാവുകയും മുഖം കടും ചുവപ്പായി മാറുകയും ചെയ്യുന്നു. വിശ്രമവേളകളില്‍ അവയുടെ രക്തയോട്ടം സാധാരണ നിലയിലാകുന്നു. ഇതോടെ മുഖം ഇളം പിങ്ക് നിറത്തിലേക്ക് മാറുന്നു. വിഷമിക്കുമ്പോഴും കോഴിയുടെ മുഖം കടും ചുവപ്പായി മാറുന്നു.

ഫ്രാൻസിലെ ലോയർ താഴ്‌വരയിലെ മൂന്ന് മുതല്‍ നാല് മാസം വരെ പ്രായമുള്ള നിരവധി സസെക്സ് കോഴികളില്‍ മൂന്നാഴ്ചയോളം നടത്തിയ നീരീക്ഷണ പഠനങ്ങളില്‍ നിന്നാണ് ഗവേഷകര്‍ ഈ കണ്ടെത്തലുകളിലേക്ക് എത്തി ചേര്‍ന്നത്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അവയുടെ പ്രതികരണം തിരിച്ചറിയാനായി അവയ്ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തി.

തുടര്‍ന്ന് അവയുടെ പരസ്പരമുള്ള ഇടപെടലുകള്‍ നീരീക്ഷിക്കുകയും ചിത്രീകരിക്കുകയും ചെയ്തു. ഇത്തരത്തില്‍ ചിത്രീകരിച്ച 18,000 ഫോട്ടോകള്‍ ഇമേജറി സോഫ്റ്റ്‍വെയറിന്‍റെ സഹായത്തോടെ ഗവേഷകര്‍ വിശകലനം ചെയ്തു. ഓരോ വൈകാരികവേളയിലും കോഴികളുടെ മുഖത്തെ ചുവപ്പ് നിറത്തിലുണ്ടാകുന്ന വ്യത്യാസം രേഖപ്പെടുത്തി.

#study #says# chicken #face #colour #may #change #during #emotional #moments

Next TV

Related Stories
#obscenevideo | വിദ്യാർത്ഥിനിയെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിച്ച അധ്യാപകനെതിരെ കേസ്

May 4, 2024 09:22 PM

#obscenevideo | വിദ്യാർത്ഥിനിയെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിച്ച അധ്യാപകനെതിരെ കേസ്

പിന്നാലെ കുട്ടിയെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിക്കുകയും മോശമായി...

Read More >>
#attack | പൂഞ്ചിൽ വ്യോമസേനാംഗങ്ങളുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രണം: അഞ്ച് സൈനിക‍ര്‍ക്ക് പരിക്കേറ്റു

May 4, 2024 07:54 PM

#attack | പൂഞ്ചിൽ വ്യോമസേനാംഗങ്ങളുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രണം: അഞ്ച് സൈനിക‍ര്‍ക്ക് പരിക്കേറ്റു

ആക്രമണത്തിൽ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക...

Read More >>
#HDRevanna |ലൈംഗികാതിക്രമ കേസ്; എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

May 4, 2024 07:42 PM

#HDRevanna |ലൈംഗികാതിക്രമ കേസ്; എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

പിതാവ് എച്ച് ഡി ദേവഗൗഡയുടെ വസതിയില്‍ വെച്ചാണ് രേവണ്ണ...

Read More >>
#bodyfound |തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

May 4, 2024 07:24 PM

#bodyfound |തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

കോൺഗ്രസിന്‍റെ തിരുനെൽവേലി ഈസ്റ്റ് ജില്ല യൂനിറ്റ് പ്രസിഡന്‍റ് കെ.പി.കെ. ജയകുമാറാണ് മരിച്ചത്....

Read More >>
#TJeevanReddy | പെന്‍ഷൻ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ വയോധികയുടെ മുഖത്തടിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവാദത്തില്‍

May 4, 2024 05:21 PM

#TJeevanReddy | പെന്‍ഷൻ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ വയോധികയുടെ മുഖത്തടിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവാദത്തില്‍

നിരവധി ബി.ജെ.പി. നേതാക്കളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. ബി.ജെ.പിയിലെ ഡി. അരവിന്ദാണ് നിസാമാബാദില്‍...

Read More >>
Top Stories