#TJeevanReddy | പെന്‍ഷൻ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ വയോധികയുടെ മുഖത്തടിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവാദത്തില്‍

#TJeevanReddy | പെന്‍ഷൻ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ വയോധികയുടെ മുഖത്തടിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവാദത്തില്‍
May 4, 2024 05:21 PM | By VIPIN P V

ഹൈദരാബാദ്: (truevisionnews.com) തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വയോധികയുടെ മുഖത്തടിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവാദത്തില്‍.

തെലങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ ടി. ജീവന്‍ റെഡ്ഡിയാണ് വയോധികയുടെ മുഖത്തടിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

അര്‍മുര്‍ നിയോജകമണ്ഡലത്തിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. മറ്റ് നേതാക്കള്‍ക്കൊപ്പം പ്രചാരണം നടത്തുകയായിരുന്നു ജീവന്‍ റെഡ്ഡി.

ഇതിനിടെയാണ് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയോട് ഇയാള്‍ സംസാരിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തതെന്നും തനിക്കിതുവരെ പെന്‍ഷന്‍ കിട്ടിയില്ലെന്നും വയോധിക റെഡ്ഡിയോട് പറഞ്ഞു.

മേയ് 13-ന് ലോക്‌സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍ 'പൂവിന്' വോട്ട് ചെയ്യുമെന്ന് വയോധിക പറഞ്ഞതാണ് റെഡ്ഡിയെ പ്രകോപിപ്പിച്ചത്.

ഉടന്‍ ഇയാള്‍ വയോധികയുടെ മുഖത്തടിക്കുകയായിരുന്നു. കേന്ദ്രത്തില്‍ ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ ജീവന്‍ റെഡ്ഡിയെ കേന്ദ്ര കൃഷി മന്ത്രിയാക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രേവന്ത് റെഡ്ഡി ഇക്കാര്യം പറഞ്ഞത്. ജീവന്‍ റെഡ്ഡി വയോധികയുടെ മുഖത്തടിക്കുന്ന വീഡിയോ ഇതിനകം ബി.ജെ.പി. പ്രചാരണായുധമാക്കിയിട്ടുണ്ട്.

നിരവധി ബി.ജെ.പി. നേതാക്കളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. ബി.ജെ.പിയിലെ ഡി. അരവിന്ദാണ് നിസാമാബാദില്‍ ജീവന്‍ റെഡ്ഡിയുടെ എതിര്‍സ്ഥാനാര്‍ഥി.

#Controversy #slapping #elderly #woman #complained #get #pension

Next TV

Related Stories
#BibhavKumar | എഎപി എംപി സ്വാതി മാലിവാളിനെ ആക്രമിച്ചെന്ന പരാതി; കെജ്രിവാളിന്റെ പി എ വിഭവ് കുമാര്‍ അറസ്റ്റില്‍

May 18, 2024 01:35 PM

#BibhavKumar | എഎപി എംപി സ്വാതി മാലിവാളിനെ ആക്രമിച്ചെന്ന പരാതി; കെജ്രിവാളിന്റെ പി എ വിഭവ് കുമാര്‍ അറസ്റ്റില്‍

അതിനിടെ കെജ്രിവാളിന്‍റെ ഓഫീസിൽ ഒരു മണിക്കൂർ സ്വാതി മലിവാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് ആരോപിച്ച് ബിഭവ് കുമാർ രംഗത്ത്...

Read More >>
##policestationfire| 14കാരിയായ ഭാര്യാസഹോദരിയെ വിവാഹം കഴിച്ചു; കസ്റ്റഡിയിലിരിക്കെ ഇരുവരും മരിച്ചു, ബീഹാറിൽ പൊലീസ് സ്റ്റേഷൻ കത്തിച്ചു

May 18, 2024 12:17 PM

##policestationfire| 14കാരിയായ ഭാര്യാസഹോദരിയെ വിവാഹം കഴിച്ചു; കസ്റ്റഡിയിലിരിക്കെ ഇരുവരും മരിച്ചു, ബീഹാറിൽ പൊലീസ് സ്റ്റേഷൻ കത്തിച്ചു

പൊലീസ് കസ്റ്റഡിയിലിരിക്കെ ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പൊലീസ് സ്റ്റേഷൻ...

Read More >>
#Heavyrain | കനത്ത മഴ: റെയിൽപ്പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു; ട്രെയിൻ സർവീസ് റദ്ദാക്കി

May 18, 2024 11:51 AM

#Heavyrain | കനത്ത മഴ: റെയിൽപ്പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു; ട്രെയിൻ സർവീസ് റദ്ദാക്കി

യാത്രക്കാർക്ക് റീഫണ്ട് നൽകുമെന്ന് റെയിൽവേ അറിയിച്ചു. കനത്ത മഴയുണ്ടാകാനുള്ള മുന്നറിയിപ്പുള്ളതിനാൽ നീലഗിരി ജില്ലയിൽ ഓറഞ്ച് അലർട്ട്...

Read More >>
#accident | തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം

May 18, 2024 08:35 AM

#accident | തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം

തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട ഒരു ബൈക്ക് യാത്രികൻ ബസ് ഡ്രൈവറെ അറിയിച്ചതോടെ വാഹനം പെട്ടെന്ന്...

Read More >>
#dead|ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി; ശേഷം ജീവനൊടുക്കി ഭര്‍ത്താവ്

May 18, 2024 07:39 AM

#dead|ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി; ശേഷം ജീവനൊടുക്കി ഭര്‍ത്താവ്

യുവതി ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ പലതവണ തർക്കമുണ്ടായതായി...

Read More >>
#AirIndia | എസി യൂണിറ്റിൽ തീപിടുത്തമെന്ന് സംശയം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

May 17, 2024 09:08 PM

#AirIndia | എസി യൂണിറ്റിൽ തീപിടുത്തമെന്ന് സംശയം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

സംഭവസമയത്ത് വിമാനത്തിൽ 175 യാത്രക്കാരുണ്ടായിരുന്നതായി ദില്ലി എയർപോർട്ട് ഉദ്യോഗസ്ഥൻ...

Read More >>
Top Stories