#arrest | തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ ആത്മഹത്യ കുറിപ്പ്; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍

#arrest | തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ ആത്മഹത്യ കുറിപ്പ്; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
Apr 25, 2024 06:28 AM | By VIPIN P V

തൃശ്ശൂര്‍: (truevisionnews.com) തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തില്‍ അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍.

പഴയന്നൂര്‍ ചെറുകര കല്ലിങ്ങല്‍ക്കുടിയില്‍ അനിത ലാല്‍ (47) മരിച്ചതില്‍ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. പഴയന്നൂര്‍ കുമ്പളക്കോട് ചാത്തന്‍കുളങ്ങര ആര്‍. രഹിതയാണ് (56) അറസ്റ്റിലായത്.

മാസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യാ ശ്രമത്തിനെത്തുടര്‍ന്ന് അനിത ലാല്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിക്കുന്നത്.

ആത്മഹത്യാകുറിപ്പില്‍ മരണത്തിനുത്തരവാദികളായവരുടെ പേരുകള്‍ എഴുതിവെച്ചിരുന്നു. പലരുടെയും ബ്ലാക്ക് മെയിലിങ്ങിലൂടെ സാമ്പത്തിക ചൂഷണത്തിന് അനിത ഇരയായെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കുടുംബശ്രീയുടെ ചുമതലയുണ്ടായിരുന്ന അനിത വീട്ടുകാര്‍ പോലും അറിയാതെ ഫണ്ടുകള്‍ തിരിമറി നടത്തിയതായി കണ്ടെത്തി.

അതേസമയം ആർ. രഹിത ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും കോടതി തള്ളി.

തുടര്‍ന്ന് പഴയന്നൂര്‍ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

#Suicide #note #death #housewife #Thrissur; #Anganwadi #worker #arrested

Next TV

Related Stories
#seaattack | കേരള തീരത്തെ റെഡ് അലേർട്ട്  പിൻവലിച്ചു, പകരം ഓറഞ്ച് അലേർട്ട്; അതി ജാഗ്രത തുടരണം, രാത്രി എട്ടിന് കടലാക്രമണ സാധ്യത

May 4, 2024 12:50 PM

#seaattack | കേരള തീരത്തെ റെഡ് അലേർട്ട് പിൻവലിച്ചു, പകരം ഓറഞ്ച് അലേർട്ട്; അതി ജാഗ്രത തുടരണം, രാത്രി എട്ടിന് കടലാക്രമണ സാധ്യത

കള്ളക്കടല്‍ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത തുടരണമെന്നുമാണ്...

Read More >>
#Transfer | വാഹന പരിശോധനയ്ക്കിടെ യുവാവിനെതിരെ കള്ളക്കേസെന്ന് പരാതി; എസ്.ഐ ഉൾപ്പെടെ രണ്ട് പേർക്ക് സ്ഥലംമാറ്റം

May 4, 2024 12:49 PM

#Transfer | വാഹന പരിശോധനയ്ക്കിടെ യുവാവിനെതിരെ കള്ളക്കേസെന്ന് പരാതി; എസ്.ഐ ഉൾപ്പെടെ രണ്ട് പേർക്ക് സ്ഥലംമാറ്റം

ഇതിന് പിന്നാലെയാണ് നിലവിലെ നടപടി. സുനേഖിനെ പോലീസ് ജില്ലാ ആസ്ഥാനത്തേയ്ക്കും മനുവിനെ എ.ആർ.ക്യാമ്പിലേയ്ക്കുമാണ്...

Read More >>
#accident | കാറുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്​

May 4, 2024 12:48 PM

#accident | കാറുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്​

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി...

Read More >>
#murder | അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയത് ദമ്പതികൾ, കാരണം നഗ്നദൃശ്യങ്ങള്‍ പകർത്തിയതിലെ വിരോധം, അറസ്റ്റ്

May 4, 2024 12:44 PM

#murder | അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയത് ദമ്പതികൾ, കാരണം നഗ്നദൃശ്യങ്ങള്‍ പകർത്തിയതിലെ വിരോധം, അറസ്റ്റ്

മാജി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായതോടെ വാടക ക്വാര്‍ട്ടേഴ്സില്‍ വന്നു പോയവരെ ചുറ്റിപ്പറ്റിയായി...

Read More >>
#arrest | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിൻറെ ചുണ്ട് കടിച്ചുമുറിച്ചു; രണ്ട് പേർ അറസ്റ്റിൽ

May 4, 2024 12:39 PM

#arrest | ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിൻറെ ചുണ്ട് കടിച്ചുമുറിച്ചു; രണ്ട് പേർ അറസ്റ്റിൽ

വിശാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരേയും പോലീസ് നിലവിൽ അറസ്റ്റ്...

Read More >>
#newbornbabydeath | ക്ഷീണിതയായ യുവതിയെ കണ്ടപ്പോൾ വനിതാ പൊലീസിന്റെ സംശയം; കുറ്റവാളിയിലേക്ക് എത്തിയത് ഇങ്ങനെ

May 4, 2024 12:30 PM

#newbornbabydeath | ക്ഷീണിതയായ യുവതിയെ കണ്ടപ്പോൾ വനിതാ പൊലീസിന്റെ സംശയം; കുറ്റവാളിയിലേക്ക് എത്തിയത് ഇങ്ങനെ

തുടർന്ന് സിസിടിവി പരിശോധനയിലാണ് മുകളിൽനിന്ന് പൊതിക്കെട്ട് റോഡിലേക്ക് വീഴുന്നത് പൊലീസ് കാണുന്നത്. ഇതോടെ സമീപത്തുള്ള അപ്പാർട്ട്മെന്റിലെ...

Read More >>
Top Stories