#newbornbabydeath | ക്ഷീണിതയായ യുവതിയെ കണ്ടപ്പോൾ വനിതാ പൊലീസിന്റെ സംശയം; കുറ്റവാളിയിലേക്ക് എത്തിയത് ഇങ്ങനെ

#newbornbabydeath | ക്ഷീണിതയായ യുവതിയെ കണ്ടപ്പോൾ വനിതാ പൊലീസിന്റെ സംശയം; കുറ്റവാളിയിലേക്ക് എത്തിയത് ഇങ്ങനെ
May 4, 2024 12:30 PM | By VIPIN P V

കൊച്ചി: (truevisionnews.com) പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ‍ കോളജ് വിദ്യാർഥിനിയായ അമ്മ തന്നെയാണു കുറ്റക്കാരിയെന്നു പൊലീസ് നേരത്തെ മനസ്സിലാക്കിയിരുന്നു.

കുഞ്ഞിനെ താഴേക്ക് എറിഞ്ഞപ്പോൾ പൊതിയാൻ ഉപയോഗിച്ച കുറിയർ പായ്ക്കറ്റിലെ വിലാസം കൂടി ഒത്തുവന്നതോടെ പൊലീസ് ഇക്കാര്യം ഉറപ്പിക്കുകയായിരുന്നു.

പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫ്ലാറ്റുകളിൽ ഗർഭിണികളായ ആരും ഇല്ലായിരുന്നെന്ന വിവരമാണു ലഭിച്ചത്.

ഇതിനിടെ സ്ഥലത്തെത്തിയ ആശാ വർക്കറും ഇക്കാര്യം ശരിവച്ചു. എഴു നിലകളിലും റോഡിലേക്കു ബാൽക്കണിയുള്ള ഫ്ലാറ്റുകളിൽ പൊലീസ് വീണ്ടും പരിശോധന ആരംഭിച്ചു.

ഈ ഘട്ടത്തിൽ യുവതിയുടെ ഫ്ലാറ്റിലും പൊലീസ് എത്തുകയും മാതാപിതാക്കളുമായി കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. ഇതിനിടെയാണു ബാൽക്കണി പരിശോധിക്കാനായി കയറിയ പൊലീസിനൊപ്പമുണ്ടായിരുന്ന വനിത പൊലീസ് ഉദ്യോഗസ്ഥ യുവതിയെ കാണുന്നത്.

പ്രസവശേഷമുള്ള ക്ഷീണത്തിലായിരുന്നു യുവതി പൊലീസ് എത്തിയിട്ടും ഇവരുമായി ഇടപെട്ടില്ല. അപ്പോൾ തോന്നിയ സംശയം ഉദ്യോഗസ്ഥ ഉടൻ തന്നെ മേലുദ്യോഗസ്ഥരെ അറിയിച്ചു.

മാതാപിതാക്കൾക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ലെന്നും പൊലീസിനു മനസ്സിലായി. ഈ ഘട്ടത്തിൽ കൂടുതൽ തെളിവുകൾ കിട്ടാനായിരുന്നു പൊലീസിന്റെ ശ്രമം.

ഇതിനിടെയാണു കുഞ്ഞിനെ പൊതിയാൻ ഉപയോഗിച്ച കുറിയറിലെ ബാർ കോഡ് സ്കാൻ ചെയ്യാൻ പൊലീസിനു സാധിക്കുന്നതും വിലാസം യുവതിയുടെ പിതാവിന്റേതാണ് എന്നു മനസ്സിലാകുന്നതും.

തുടർന്നാണു യുവതിയെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. 15 മിനിറ്റിനുള്ളിൽ തന്നെ യുവതി സംഭവിച്ച കാര്യങ്ങൾ തുറന്നു പറ‍ഞ്ഞു.

കാര്യങ്ങൾ കേട്ട മാതാപിതാക്കൾ തകർന്നു പോയി എന്നാണു പൊലീസ് വൃത്തങ്ങൾ പറയുന്നത്. യുവതി ഏതെങ്കിലും വിധത്തിൽ സ്വയം അപകടപ്പെടുത്താനും സാധ്യതയുണ്ട് എന്നറിയാവുന്നതിനാൽ അതീവ കരുതലിലായിരുന്നു വീടിനുള്ളിലും പൊലീസിന്റെ നീക്കങ്ങൾ.

വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടെ പ്രസവിച്ച യുവതി 8.11നാണ് കുഞ്ഞിനെ ബാൽക്കണിയിലൂടെ പുറത്തേക്ക് എറിയുന്നത്. 8.20ന് കുഞ്ഞിന്റെ മൃതദേഹം റോഡിൽ കണ്ടെത്തുകയും ചെയ്തു.

തുടർന്ന് സിസിടിവി പരിശോധനയിലാണ് മുകളിൽനിന്ന് പൊതിക്കെട്ട് റോഡിലേക്ക് വീഴുന്നത് പൊലീസ് കാണുന്നത്. ഇതോടെ സമീപത്തുള്ള അപ്പാർട്ട്മെന്റിലെ ഫ്ലാറ്റുകളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു.

#woman #police #suspicious #tired #young #woman; #got #criminal

Next TV

Related Stories
#arrest | ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പട്ട പ്രതിക്ക് ഒളിത്താവളമൊരുക്കി; യുവാവ് പിടിയിൽ

May 18, 2024 09:25 AM

#arrest | ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പട്ട പ്രതിക്ക് ഒളിത്താവളമൊരുക്കി; യുവാവ് പിടിയിൽ

ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട പ്രതിക്ക് അരവിന്ദ് വീടൊരുക്കിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ...

Read More >>
#keralarain |  ഇന്നും മഴയുണ്ടാകും; ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

May 18, 2024 08:59 AM

#keralarain | ഇന്നും മഴയുണ്ടാകും; ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് വിലക്ക്...

Read More >>
#muttilissue|മുട്ടിൽ മരംമുറിയിൽ തുടരന്വേഷണം: എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം

May 18, 2024 08:54 AM

#muttilissue|മുട്ടിൽ മരംമുറിയിൽ തുടരന്വേഷണം: എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം

സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ കത്തിനെ തുടർന്ന് ചേരുന്ന രണ്ടാമത്തെ...

Read More >>
#fire|പത്തനംതിട്ടയിൽ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും, കേസിൽ വഴിത്തിരിവ്

May 18, 2024 08:36 AM

#fire|പത്തനംതിട്ടയിൽ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും, കേസിൽ വഴിത്തിരിവ്

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച്...

Read More >>
Top Stories