#newbornbabydeath |കുഞ്ഞിന്റെ കൊലപാതകം; അണുബാധയെ തുടർന്ന് യുവതി ഐസിയുവിൽ, കസ്റ്റഡി ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം

#newbornbabydeath |കുഞ്ഞിന്റെ കൊലപാതകം; അണുബാധയെ തുടർന്ന് യുവതി ഐസിയുവിൽ, കസ്റ്റഡി ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം
May 4, 2024 12:15 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)   പനമ്പള്ളി നഗറിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയെ കസ്റ്റഡിയിൽ വാങ്ങുന്നത് ഡോക്ടറുടെ റിപ്പോർട്ട്‌ കിട്ടിയ ശേഷമെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ എസ് ശ്യാം സുന്ദർ.

കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയായ യുവതി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ആന്തരികാവയവങ്ങൾക്ക് അണുബാധയേറ്റത് മൂലം യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

യുവതിയുടെ മൊഴി സംബന്ധിച്ചും യുവതിയുടെ സുഹൃത്തിനെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വ്യക്തമാക്കാനില്ലെന്നും കമ്മീഷണർ അറിയിച്ചു.

കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. കുഞ്ഞ് കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയിരുന്നു. എട്ട് മണിയോടെ അമ്മ വാതിലിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി‌.

കയ്യിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്നാണ് കുഞ്ഞിന്റെ അമ്മ പൊലീസിന് നൽകിയ മൊഴി.

ഗർഭിണിയാണ് എന്ന് തിരിച്ചറിഞ്ഞത് വൈകിയാണെന്നും ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നുവെന്നുമാണ് യുവതി പറയുന്നത്. യുവതി ഗർഭിണിയായത് ആൺസുഹൃത്തിന് അറിയാമായിരുന്നു.

പിന്തുണ ലഭിക്കാത്തത് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കി. എന്നാൽ താൻ ​ഗർഭിണിയാണെന്ന് മാതാപിതാക്കളോട് പറയാൻ യുവതിക്ക് ധൈര്യമുണ്ടായില്ല. ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല. എന്നാൽ ഗർഭിണിയാണെന്നറിഞ്ഞതോടെ ബന്ധം സൂക്ഷിക്കാൻ ആൺസുഹൃത്ത് തയ്യാറായില്ലെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

തലയോട്ടി പൊട്ടിയതാണ് മരണത്തിന് മുഖ്യ കാരണമെന്നാണ് കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കീഴ്താടിക്കും പൊട്ടലുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായത്.

ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു. വാഹനം കയറിയാണോ പൊട്ടലുണ്ടായതെന്നും സംശയമുണ്ട്. ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ പുലര്‍ച്ചെ പ്രസവിച്ച യുവതി കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

#Child #murder #woman #ICU #after #getting #report #from #custodial #doctor #infection

Next TV

Related Stories
#Attack | സിപിഐഎം വനിതാ നേതാവിന്റെ വീട് കയറി ആക്രമണം; വെട്ടുകത്തി ഉയർത്തി ഭീഷണി

May 18, 2024 01:29 PM

#Attack | സിപിഐഎം വനിതാ നേതാവിന്റെ വീട് കയറി ആക്രമണം; വെട്ടുകത്തി ഉയർത്തി ഭീഷണി

നിയമസഹായത്തിനായി സിന്ധിവിനോട് ഇടപെടണമെന്ന് അക്രമി നേരത്തെ...

Read More >>
#brutallybeaten | സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി; ക്രൂരമായി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു

May 18, 2024 01:24 PM

#brutallybeaten | സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി; ക്രൂരമായി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു

സ്വർണക്കടത്ത് നടത്തുന്ന വിവരം സഹദ് മറ്റാർക്കോ ഒറ്റിക്കൊടുത്തെന്ന് ആരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോകൽ. സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞതായി...

Read More >>
#Newbrideabuse | പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: പ്രതി രാഹുലിന് നാടുവിടാൻ പൊലീസ് സഹായം ലഭിച്ചെന്ന് സൂചന, അന്വേഷണം

May 18, 2024 01:04 PM

#Newbrideabuse | പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: പ്രതി രാഹുലിന് നാടുവിടാൻ പൊലീസ് സഹായം ലഭിച്ചെന്ന് സൂചന, അന്വേഷണം

സംഭവത്തിൽ നേരത്തെയും പന്തീരാങ്കാവ് പൊലീസിനെതിരെ ആരോപണമുയർന്നിരുന്നു. ഗുരുതരമായ സ്ത്രീ പീഡന പരാതി ഉന്നയിച്ചിട്ടും ദുർബലമായ വകുപ്പുകൾ...

Read More >>
#Sexualassault | പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 48-കാരൻ അറസ്റ്റിൽ

May 18, 2024 12:57 PM

#Sexualassault | പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 48-കാരൻ അറസ്റ്റിൽ

പെ​ൺ​കു​ട്ടി​ക്ക് ഏ​ഴു​വ​യ​സ്സു​ള്ള​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്...

Read More >>
#feverdeath | പത്ത് വയസ്സുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം

May 18, 2024 12:37 PM

#feverdeath | പത്ത് വയസ്സുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം

പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ്...

Read More >>
#Housefire | ഭാര്യയുമായി പിരിഞ്ഞിട്ടും തന്നെ സ്വീകരിച്ചില്ല, മന്ത്രവാദമടക്കം പരീക്ഷിച്ചു; യുവതി വീടിന് തീയിട്ട സംഭവം ഇങ്ങനെ

May 18, 2024 12:32 PM

#Housefire | ഭാര്യയുമായി പിരിഞ്ഞിട്ടും തന്നെ സ്വീകരിച്ചില്ല, മന്ത്രവാദമടക്കം പരീക്ഷിച്ചു; യുവതി വീടിന് തീയിട്ട സംഭവം ഇങ്ങനെ

എന്നാൽ രാജ്കുമാർ പൊലീസിൽ പരാതി നൽകിയിരുന്നില്ല. ഒരുമാസം മുമ്പാണ് രാജ്കുമാറിന്‍റെ കാർ കത്തി നശിച്ചത്. ഇതിന് പിന്നിലും സുനിത ആയിരുന്നുവെന്നാണ്...

Read More >>
Top Stories