#arrest | തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ ആത്മഹത്യ കുറിപ്പ്; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍

#arrest | തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ ആത്മഹത്യ കുറിപ്പ്; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
Apr 25, 2024 06:28 AM | By VIPIN P V

തൃശ്ശൂര്‍: (truevisionnews.com) തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തില്‍ അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍.

പഴയന്നൂര്‍ ചെറുകര കല്ലിങ്ങല്‍ക്കുടിയില്‍ അനിത ലാല്‍ (47) മരിച്ചതില്‍ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. പഴയന്നൂര്‍ കുമ്പളക്കോട് ചാത്തന്‍കുളങ്ങര ആര്‍. രഹിതയാണ് (56) അറസ്റ്റിലായത്.

മാസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യാ ശ്രമത്തിനെത്തുടര്‍ന്ന് അനിത ലാല്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിക്കുന്നത്.

ആത്മഹത്യാകുറിപ്പില്‍ മരണത്തിനുത്തരവാദികളായവരുടെ പേരുകള്‍ എഴുതിവെച്ചിരുന്നു. പലരുടെയും ബ്ലാക്ക് മെയിലിങ്ങിലൂടെ സാമ്പത്തിക ചൂഷണത്തിന് അനിത ഇരയായെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കുടുംബശ്രീയുടെ ചുമതലയുണ്ടായിരുന്ന അനിത വീട്ടുകാര്‍ പോലും അറിയാതെ ഫണ്ടുകള്‍ തിരിമറി നടത്തിയതായി കണ്ടെത്തി.

അതേസമയം ആർ. രഹിത ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും കോടതി തള്ളി.

തുടര്‍ന്ന് പഴയന്നൂര്‍ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

#Suicide #note #death #housewife #Thrissur; #Anganwadi #worker #arrested

Next TV

Related Stories
#arrest | ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പട്ട പ്രതിക്ക് ഒളിത്താവളമൊരുക്കി; യുവാവ് പിടിയിൽ

May 18, 2024 09:25 AM

#arrest | ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പട്ട പ്രതിക്ക് ഒളിത്താവളമൊരുക്കി; യുവാവ് പിടിയിൽ

ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട പ്രതിക്ക് അരവിന്ദ് വീടൊരുക്കിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ...

Read More >>
#keralarain |  ഇന്നും മഴയുണ്ടാകും; ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

May 18, 2024 08:59 AM

#keralarain | ഇന്നും മഴയുണ്ടാകും; ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് വിലക്ക്...

Read More >>
#muttilissue|മുട്ടിൽ മരംമുറിയിൽ തുടരന്വേഷണം: എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം

May 18, 2024 08:54 AM

#muttilissue|മുട്ടിൽ മരംമുറിയിൽ തുടരന്വേഷണം: എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം

സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ കത്തിനെ തുടർന്ന് ചേരുന്ന രണ്ടാമത്തെ...

Read More >>
#fire|പത്തനംതിട്ടയിൽ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും, കേസിൽ വഴിത്തിരിവ്

May 18, 2024 08:36 AM

#fire|പത്തനംതിട്ടയിൽ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും, കേസിൽ വഴിത്തിരിവ്

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച്...

Read More >>
Top Stories