#ArvindKejriwal | പ്രമേഹം കൂട്ടി ജാമ്യം ലഭിക്കാന്‍ കെജ്‌രിവാള്‍ ജയിലില്‍ മാങ്ങയും മധുരവും കഴിക്കുന്നു - ഇ.ഡി കോടതിയില്‍

#ArvindKejriwal | പ്രമേഹം കൂട്ടി ജാമ്യം ലഭിക്കാന്‍ കെജ്‌രിവാള്‍ ജയിലില്‍ മാങ്ങയും മധുരവും കഴിക്കുന്നു - ഇ.ഡി കോടതിയില്‍
Apr 18, 2024 03:26 PM | By VIPIN P V

ന്യൂഡല്‍ഹി: (truevisionnews.com) ഡല്‍ഹി മദ്യനയ കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാങ്ങയും മധുരവും നിരന്തരം കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്നുവെന്ന് ഇ.ഡി കോടതിയില്‍.

പ്രമേഹ രോഗിയായ കെജ്‌രിവാള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടി ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം കിട്ടാന്‍ വേണ്ടിയാണിതെന്നും ഇ.ഡി ആരോപിച്ചു.

പൂരിയും ഉരുളക്കിഴങ് കറിയും നിരന്തരം കഴിക്കുന്നുവെന്നും ഇ.ഡി കോടതിയെ അറിയിച്ചു.

ഡോക്ടറുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ കണ്‍സള്‍ട്ടേഷനും, നിരന്തരം രക്ത പരിശോധന നടത്തുന്നതിനും അനുമതി തേടി കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഇ.ഡി യുടെ അഭിഭാഷകന്‍ ഈ ആരോപണം ഉന്നയിച്ചത്.

സ്പെഷ്യല്‍ ജഡ്ജി കാവേരി ബവേജയ്ക്ക് മുമ്പാകെയാണ് ഇ.ഡി യുടെ അഭിഭാഷകന്‍ സൊഹേബ് ഹൊസൈന്‍ ഈ ആരോപണം ഉന്നയിച്ചത്.

തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്‌രിവാളിന് വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഉയര്‍ന്ന പ്രമേഹമുണ്ടെന്ന കെജ്‌രിവാളിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു കോടതി ഈ ഇളവ് അനുവദിച്ചിരുന്നത്.

എന്നാല്‍ പ്രമേഹം കൂട്ടുന്നതിന് കെജ്‌രിവാള്‍ മാങ്ങ കഴിക്കുകയും, ചായയില്‍ പഞ്ചസാര ഇട്ട് കുടിക്കുകയും ചെയ്യുന്നുവെന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്.

ജയില്‍ അധികൃതരില്‍ നിന്നാണ് ഇക്കാര്യം തങ്ങള്‍ മനസിലാക്കിയതെന്നും ഇ.ഡി കോടതിയെ അറിയിച്ചു.

കെജ്‌രിവാളിന്റെ ഡയറ്റ് ചാര്‍ട്ടും ഇ.ഡി കോടതിക്ക് കൈമാറി. എന്നാല്‍ മാധ്യമങ്ങള്‍ക്ക് വേണ്ടിയാണ് ഇ.ഡി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് അരവിന്ദ് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

#Kejriwal #eats #mangoes #sweets #jail #get #bail #due #diabetes - #ED #court

Next TV

Related Stories
#suspended |റോൾ നമ്പർ തെറ്റിച്ചതിന് മൂന്നാം ക്ലാസുക്കാരന് ക്രൂര മർദ്ദനം; അധ്യാപകന് സസ്‌പെൻഷൻ

May 1, 2024 02:20 PM

#suspended |റോൾ നമ്പർ തെറ്റിച്ചതിന് മൂന്നാം ക്ലാസുക്കാരന് ക്രൂര മർദ്ദനം; അധ്യാപകന് സസ്‌പെൻഷൻ

മൂന്നാം ക്ലാസ് വിദ്യാർത്ഥി തന്‍റെ റോൾ നമ്പർ തെറ്റിച്ചെഴുതിയതാണ് അധ്യാപകനെ ചൊടിപ്പിച്ചത്....

Read More >>
#death |ഐസാണെന്ന് കരുതി ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരന് ദാരുണാന്ത്യം

May 1, 2024 02:16 PM

#death |ഐസാണെന്ന് കരുതി ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരന് ദാരുണാന്ത്യം

കാർബൺ ഡൈ ഓക്സൈഡിന്‍റെ തണുത്തതും ഘനീഭവിച്ചതുമായ രൂപമാണ് ഡ്രൈ ഐസ്....

Read More >>
#bombthreat | ഡൽഹിയിലെ സ്‌കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം

May 1, 2024 01:53 PM

#bombthreat | ഡൽഹിയിലെ സ്‌കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം

നിലവിൽ ആശങ്ക വേണ്ടെന്ന് ആഭ്യന്തരമന്ത്രാലയം...

Read More >>
#wedding | അമ്മായിഅമ്മയെ വിവാഹം ചെയ്ത് 45കാരൻ; രഹസ്യ ബന്ധം കണ്ടുപിടിച്ച് വിവാഹം നടത്തിക്കൊടുത്തത് ഭാര്യാ പിതാവ്

May 1, 2024 01:09 PM

#wedding | അമ്മായിഅമ്മയെ വിവാഹം ചെയ്ത് 45കാരൻ; രഹസ്യ ബന്ധം കണ്ടുപിടിച്ച് വിവാഹം നടത്തിക്കൊടുത്തത് ഭാര്യാ പിതാവ്

തന്റെ ഭാര്യയും മരുമകനും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ദിലേശ്വർ ഗ്രാമത്തിലെ പഞ്ചായത്തിനെ...

Read More >>
#‍NarendraModi | താൻ ജീവിച്ചിരിക്കുന്ന കാലത്തോളം മുസ്‌ലിംകൾക്ക് സംവരണം അനുവദിക്കില്ല - പ്രധാനമന്ത്രി

May 1, 2024 12:40 PM

#‍NarendraModi | താൻ ജീവിച്ചിരിക്കുന്ന കാലത്തോളം മുസ്‌ലിംകൾക്ക് സംവരണം അനുവദിക്കില്ല - പ്രധാനമന്ത്രി

കൂടുതൽ മുസ്‌ലിം സംവരണം ഏർപ്പെടുത്താനുള്ള ഇൻഡ്യാ സഖ്യത്തിന്റെ നിലപാട് തുറന്നുകാട്ടണമെന്ന ആഹ്വാനവുമായി മൂന്നാം ഘട്ട വോട്ടെടുപ്പിലെ എൻഡിഎ...

Read More >>
#blast |കരിങ്കൽ ക്വാറിയിൽ സ്ഫോടനം;  നാല്  തൊഴിലാളികൾ മരിച്ചു; എട്ട്  പേർക്ക് പരിക്കേറ്റു

May 1, 2024 11:48 AM

#blast |കരിങ്കൽ ക്വാറിയിൽ സ്ഫോടനം; നാല് തൊഴിലാളികൾ മരിച്ചു; എട്ട് പേർക്ക് പരിക്കേറ്റു

സ്ഫോടനത്തെ തുടർന്ന് ഗോഡൗണിനു സമീപം നിർത്തിയിട്ടിരുന്ന രണ്ട് ലോറികൾ കത്തിനശിച്ചു....

Read More >>
Top Stories

GCC News