#SitaramYechury |സൈബർ അക്രമണം കെ കെ ശൈലജ വിജയിച്ചതിന്റെ തെളിവ്: സീതാറാം യെച്ചൂരി

#SitaramYechury |സൈബർ അക്രമണം കെ കെ ശൈലജ വിജയിച്ചതിന്റെ തെളിവ്: സീതാറാം യെച്ചൂരി
Apr 18, 2024 11:33 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)   വടകരയിലെ സൈബർ അക്രമണം എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ വിജയിച്ചതിൻ്റെ തെളിവാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

വ്യക്തിഹത്യയും സൈബർ ആക്രമണവും അപലപനീയമാണ്. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇത്തരം പ്രവണത അംഗീകരിക്കാനാവില്ലെന്നും യെച്ചൂരി പ്രതികരിച്ചു.

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. പ്രധാനമന്ത്രി ഇടയ്ക്കിടെ ഇവിടെ വന്നിട്ട് ഒരു കാര്യവും നടക്കില്ല. പ്രധാനമന്ത്രി വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. പ്രസംഗങ്ങളിൽ അത് വ്യക്തമാണ്.

മോദിക്കെതിരെ നൽകിയ പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നില്ല. ഏതെങ്കിലും മുഖ്യമന്ത്രി ജയിലിലാകണമെന്ന് താനോ സിപിഐഎമ്മോ ആഗ്രഹിക്കുന്നില്ല.

മറ്റുള്ള പാർട്ടിയുടെ നേതാക്കൾ അങ്ങനെ ആഗ്രഹിക്കുന്നെങ്കിൽ അത് അവരുടെ കാര്യമാണെന്നും യെച്ചൂരി പറഞ്ഞു. സിപിഐഎം എത്ര സീറ്റിൽ ജയിക്കുമെന്ന ചോദ്യത്തിന് എല്ലാ സീറ്റിലും വിജയിക്കാനാണ് മത്സരിക്കുന്നതെന്നും പ്രവചനം നടത്താൻ താൻ ജ്യോതിഷിയല്ലെന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി.

ഈ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ ആവില്ല. കേന്ദ്രത്തിനെതിരെയുള്ള വികാരം വോട്ടെടുപ്പിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ദൂരദർശൻ ലോഗോയിൽ മാറ്റം വരുത്തിയ കേന്ദ്രസർക്കാർ നടപടിയെ യെച്ചൂരി വിമർശിച്ചു. ഇന്ത്യൻ പതാകയുടെ നിറം മാറ്റാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് യെച്ചൂരി ആരോപിച്ചു.

ലോ​ഗോയിൽ കാവിനിറം വരുത്തിയത് വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. ഇന്നലെയാണ് ലോ​ഗോ മാറ്റം പ്രഖ്യാപിച്ചത്. ഛത്തീസ്​ഗഡിൽ നടന്ന മാവോയിസ്റ്റ് ഓപ്പറേഷനെക്കുറിച്ചും യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചു.

മാവോയിസ്റ്റുകളെ തോക്ക് കൊണ്ടല്ല നേരിടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് വിഷയം ഒരു ക്രമസമാധാന പ്രശ്നമല്ല, രാഷ്ട്രീയ വിഷയമാണ്.

മാവോയിസ്റ്റ് പ്രശ്നങ്ങൾക്ക് രാഷ്ട്രീയമായാണ് പരിഹാരം കാണേണ്ടത്. ആ മേഖലയിലെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. കേരളത്തിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിനെക്കുറിച്ച് കേരളത്തിലെ നേതാക്കളോട് ചോദിക്കൂ എന്നും യെച്ചൂരി പറഞ്ഞു.


#SitaramYechury #says #cyber #attack #Vadakara #proof #LDF #candidate #KKShailaja's #victory.

Next TV

Related Stories
#death | തേനെടുക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു; മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്

May 1, 2024 02:21 PM

#death | തേനെടുക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു; മൃതദേഹവുമായി പോയ ആംബുലൻസ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്

മൃതദേഹപരിശോധന നടത്തുന്നതിനായി ആംബുലന്‍സില്‍ ജില്ലാ ആശുപതിയിലേക്ക് പോകുന്നതിനിടെ കൊടുവായൂരിന് സമീപം മറിഞ്ഞ് ആംബുലന്‍സിലുണ്ടായിരുന്ന നാലു...

Read More >>
#death |കൂട്ടുകാർക്കൊപ്പം നിൽക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

May 1, 2024 01:57 PM

#death |കൂട്ടുകാർക്കൊപ്പം നിൽക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല....

Read More >>
#VKSanoj |ആര്യ തെറ്റ് ചെയ്തിട്ടില്ല, മോശമായി പെരുമാറിയത് ഡ്രൈവർ;ലൈംഗികാധിക്ഷേപങ്ങളെ ചോദ്യം ചെയ്യണം - വികെ സനോജ്

May 1, 2024 01:53 PM

#VKSanoj |ആര്യ തെറ്റ് ചെയ്തിട്ടില്ല, മോശമായി പെരുമാറിയത് ഡ്രൈവർ;ലൈംഗികാധിക്ഷേപങ്ങളെ ചോദ്യം ചെയ്യണം - വികെ സനോജ്

ആര്യ പ്രതികരിച്ചത് പോലെ എല്ലാ പെൺകുട്ടികളും ലൈംഗികാധിക്ഷേപങ്ങളെ ചോദ്യം ചെയ്യണം....

Read More >>
#death | കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

May 1, 2024 01:44 PM

#death | കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

വീടിനോട് ചേർന്നുള്ളതാണ് 60 അടി താഴ്ചയുള്ള കിണറിലാണ് അല്‍ത്താഫ് ഇറങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു...

Read More >>
#gangattack | ഫ്ലാറ്റിൽ മുറിയെടുത്ത് ലഹരി ഉപയോഗം; വൻ ബഹളം, സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

May 1, 2024 01:37 PM

#gangattack | ഫ്ലാറ്റിൽ മുറിയെടുത്ത് ലഹരി ഉപയോഗം; വൻ ബഹളം, സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

ആക്രമണത്തിൽ പ്രവീണിന്റെ പല്ല് പൊട്ടി. സംഭവത്തിൽ ഗുരുവായൂർ ടെമ്പിൾ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം...

Read More >>
Top Stories