#death |ഇവിടെ ആർക്കും കരച്ചിലടക്കാനായില്ല; ചിതക്ക് തീകൊളുത്തിയത് മകന്റെ ഹൃദയം സ്വീകരിച്ചയാൾ

#death |ഇവിടെ ആർക്കും കരച്ചിലടക്കാനായില്ല; ചിതക്ക് തീകൊളുത്തിയത് മകന്റെ ഹൃദയം സ്വീകരിച്ചയാൾ
May 1, 2024 01:12 PM | By Susmitha Surendran

(truevisionnews.com)  കണ്ണൂർ‌ പൂപ്പറമ്പ് പൂവേൻവീട്ടിൽ കൂടി നിന്നവർക്ക് കരച്ചിലടക്കാനായില്ല. അത്രമേൽ ഹൃദയത്തിൽ തൊട്ട് കൊണ്ടാണ് സജനയുടെ ചിതക്ക് മകന്റെ ഹൃദയം സ്വീകരിച്ച അശോകൻ തീകൊളുത്തിയത്.

സജനയുടെ മകൻ വിഷ്ണുവിന്റെ ഹൃദയമാണ് അശോക് വി. നായരുടെ ജീവൻ നിലനിർത്തുന്നത്. കഴിഞ്ഞവർഷം കോഴിക്കോട് ഉണ്ടായ ബൈക്കപകടത്തിൽ പരുക്കേറ്റ വിഷ്ണുവിന്റെ ചികിത്സക്കിടെയാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്.

ഇതോടെ, അവന്റെ അവയവങ്ങൾ ദാനം ചെയ്യാൻ പിതാവ് കണ്ണൂർ‌ പൂപ്പറമ്പ് പൂവേൻവീട്ടിൽ ഷാജിയും മാതാവ് സജനയും സഹോദരി നന്ദനയും തീരുമാനിച്ചു. കാൻസർ രോഗിയായിരുന്നു സജന.

അവയവങ്ങൾ സ്വീകരിക്കുന്നവരിലൂടെ മകനെ കാണാമല്ലോ എന്നായിരുന്നു കുടുംബത്തിന്റെ ആശ്വാസം. സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി, സൗജന്യമായി വിഷ്ണുവിന്റെ ഹൃദയവും വൃക്കകളും കരളും ദാനം ചെയ്തു.

ഒന്ന​ുമാത്രമാണ് ആവശ്യപ്പെട്ടത് ‘സ്വീകർത്താക്കളെ നേരിൽ കാണണം’. അങ്ങനെയാണ്, വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച പത്തനംതിട്ട കുറുങ്ങഴ ചാലുങ്കാൽ വീട്ടിൽ അശോക് വി.നായർ (44) സജനയെ (48) കാണുന്നത്.

പിന്നീട് അശോക് ഇടയ്ക്കിടെ സജനയെ കാണാനെത്തി. കാൻസറിന്റെ വേദനകളിൽ ആശ്വാസമായി. വിഷ്ണുവിനെ കുറിച്ച് സജനകൊണ്ടു നടന്ന സ്വപ്നങ്ങൾ മുഴുവൻ കേട്ടു.

അങ്ങനെ, ഹൃദയംകൊണ്ട് അശോക് സജനയുടെ മകനായി. കാൻസർ ചികിത്സക്കിടെ കഴിഞ്ഞ ദിവസം സജനയുടെ ഹൃദയമിടിപ്പു നിലച്ചപ്പോൾ അശോക് ഓടിയെത്തി.

ഷാജി ആവശ്യപ്പെട്ടതുപ്രകാരം അന്ത്യകർമം ചെയ്തു. സജനയുടെ വിയോഗവേദനക്കിടയിലും വിഷ്ണുവിന്റെ ഓർമ്മ നിറഞ്ഞ വീടായിതുമാറി. അശോകിലൂടെ വിഷ്ണുവിന്റെ ഹൃദയം എല്ലാം അറിയുന്നുവെന്ന് സജനയുടെ അന്ത്യകർമ്മത്തിന് സാക്ഷിയാവർ അടക്കം പറഞ്ഞു...

#no #one #could #stop #crying #one #who #lit #pyre #one #who #accepted #his #son's #heart

Next TV

Related Stories
#Accident | സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

May 21, 2024 10:57 PM

#Accident | സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

ബൈക്ക് യാത്രക്കാരായ ഇരിങ്ങാലക്കുട സ്വദേശികളായ ഷെറിന്‍, റോസ്മി എന്നിവര്‍ക്കാണ്...

Read More >>
#drugs | കോഴിക്കോട്ടെ വാടക വീട്ടിൽ എത്തിയപ്പോൾ കണ്ടെത്തിയത് രണ്ട് കോടിയുടെ മയക്കുമരുന്നുകൾ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

May 21, 2024 10:54 PM

#drugs | കോഴിക്കോട്ടെ വാടക വീട്ടിൽ എത്തിയപ്പോൾ കണ്ടെത്തിയത് രണ്ട് കോടിയുടെ മയക്കുമരുന്നുകൾ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് പുതിയങ്ങാടി എടക്കല്‍ ഭാഗത്തെ വീട്ടില്‍ നിന്നാണ് രണ്ട് കോടിയോളം വില വരുന്ന ലഹരി ഉല്‍പന്നങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ്...

Read More >>
#Unbornbabydeath | ഗർഭസ്ഥ ശിശു മരിച്ച സംഭവം: പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി

May 21, 2024 10:40 PM

#Unbornbabydeath | ഗർഭസ്ഥ ശിശു മരിച്ച സംഭവം: പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി

വൈകിട്ടോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.പതോളജിക്കൽ എക്സാമിനേഷൻ ലാബിലായിരുന്നു ഗർഭസ്ഥ ശിശുവിന്റെ...

Read More >>
#VDSatheesan  |സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്‌സിങ് പ്രവേശനം : മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

May 21, 2024 10:34 PM

#VDSatheesan |സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്‌സിങ് പ്രവേശനം : മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ കോളജുകളിലെ നഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്...

Read More >>
#Vmuralidharan | ഗർഭാവസ്ഥയിൽ മരിച്ച ശിശു ‘ഉറങ്ങുകയാണ്’ എന്നു പറഞ്ഞ ഡോക്ടർമാർക്ക് ‘നല്ല നമസ്ക്കാരം’: മന്ത്രി മുരളീധരൻ

May 21, 2024 10:12 PM

#Vmuralidharan | ഗർഭാവസ്ഥയിൽ മരിച്ച ശിശു ‘ഉറങ്ങുകയാണ്’ എന്നു പറഞ്ഞ ഡോക്ടർമാർക്ക് ‘നല്ല നമസ്ക്കാരം’: മന്ത്രി മുരളീധരൻ

പിണറായി വിജയൻ സർക്കാർ കേരളത്തിന്റെ ആരോഗ്യമേഖലയെ തകർക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ....

Read More >>
#death | കോഴിക്കോട് മീൻപിടിക്കുന്നതിനിടെ കടലിൽ വീണു; മത്സ്യത്തൊഴിലാളിയായ 28-കാരന് ദാരുണാന്ത്യം

May 21, 2024 10:11 PM

#death | കോഴിക്കോട് മീൻപിടിക്കുന്നതിനിടെ കടലിൽ വീണു; മത്സ്യത്തൊഴിലാളിയായ 28-കാരന് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ പുതിയാപ്പ ഹാർബറിൽനിന്ന് മീൻപിടിക്കാനായി പോവുന്നതിനിടെയാണ് കടലിൽ...

Read More >>
Top Stories