#DelhiHighCourt | പ്രണയപരാജയത്തെ തുടർന്ന് കാമുകൻ ആത്മഹത്യ ചെയ്താൽ ഉത്തരവാദി കാമുകി അല്ല -ഡൽഹി ഹൈക്കോടതി

 #DelhiHighCourt | പ്രണയപരാജയത്തെ തുടർന്ന് കാമുകൻ ആത്മഹത്യ ചെയ്താൽ ഉത്തരവാദി കാമുകി അല്ല  -ഡൽഹി ഹൈക്കോടതി
Apr 18, 2024 09:47 AM | By Aparna NV

 ന്യൂഡൽഹി:(truevisionnews.com)  ‘പ്രണയപരാജയം’ മൂലം പുരുഷൻ ജീവിതം അവസാനിപ്പിച്ചാൽ ആത്മഹത്യാ പ്രേരണാകുറ്റത്തിന് സ്ത്രീക്ക് എതിരെ കേസ് എടുക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. ആത്മഹത്യാ പ്രേരണ കേസിൽ രണ്ട് പേർക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം.

ദുർബ്ബലമായ മാനസികാവസ്ഥയിൽ ഒരാൾ എടുത്ത തെറ്റായ തീരുമാനത്തിന് മറ്റൊരാളെ കുറ്റപ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു. പ്രണയപരാജയത്തെ തുടർന്ന് ഒരാൾ ആത്മഹത്യ ചെയ്താൽ മറ്റേ ആൾക്ക് എതിരെയോ, പരീക്ഷയിലെ മോശം പ്രകടനത്തിൻ്റെ പേരിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്താൽ അധ്യാപകനെതിരെയോ, കോടതിയിൽ കേസ് തള്ളിയതുകൊണ്ട് ഒരു കക്ഷി ആത്മഹത്യ ചെയ്താൽ വക്കീലിനെതിരെയോ കേസ് എടുക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് അമിത് മഹാജൻ പറഞ്ഞു.

യുവാവിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു എന്ന കുറ്റത്തില്‍ വിചാരണ നേരിട്ട യുവതിക്കും യുവതിയുടെ സുഹൃത്തിനും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. 2023 ലാണ് കേസിന് ആസ്പദമായ സംഭവം.

ആത്മഹത്യ ചെയ്തയാളുടെ അച്ഛന്റെ പരാതിയിലാണ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസ് എടുത്തത്. തന്റെ മകനും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവരുടെയും സുഹൃത്തായിരുന്ന യുവാവുമായി പെൺകുട്ടി അടുക്കുകയും അവർ തമ്മിൽ ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ടെന്നും ഉടൻ വിവാഹം കഴിക്കുമെന്നും പറഞ്ഞ് മകനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നും പിതാവിന്റെ പരാതിയിൽ പറയുന്നു.

ആത്മഹത്യ ചെയ്യാൻ കാരണം യുവതിയും സുഹൃത്തുമാണെന്ന് ആരോപിക്കുന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. മരിച്ചയാളുടെ ആത്മഹത്യാക്കുറിപ്പിൽ ഇരുവരുടെയും പേരുകൾ പരാമർശിച്ചുവെന്നത് ശരിയാണെങ്കിലും അത് മരിച്ച ആളുടെ വേദന പ്രകടിപ്പിക്കുന്ന കുറിപ്പ് മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.

മരണപ്പെട്ടയാളെ ആത്മഹത്യയിലേയ്ക്ക് നയിക്കുക എന്ന് ഉദ്ദേശം ഇരുവർക്കും ഉണ്ടായിരുന്നതായി അനുമാനിക്കാൻ കഴിയില്ല. മരിച്ചയാൾ സെൻസിറ്റീവ് സ്വഭാവമുള്ളയാളായിരുന്നുവെന്നും തന്നോട് സംസാരിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും വാട്ട്‌സ്ആപ്പ് ചാറ്റുകളിൽ വ്യക്തമാണെന്നും കോടതി പറഞ്ഞു.

#boyfriend #commits #suicide #after #love #failure #girlfriend #not #responsible #Delhi #HighCourt

Next TV

Related Stories
#suspended |റോൾ നമ്പർ തെറ്റിച്ചതിന് മൂന്നാം ക്ലാസുക്കാരന് ക്രൂര മർദ്ദനം; അധ്യാപകന് സസ്‌പെൻഷൻ

May 1, 2024 02:20 PM

#suspended |റോൾ നമ്പർ തെറ്റിച്ചതിന് മൂന്നാം ക്ലാസുക്കാരന് ക്രൂര മർദ്ദനം; അധ്യാപകന് സസ്‌പെൻഷൻ

മൂന്നാം ക്ലാസ് വിദ്യാർത്ഥി തന്‍റെ റോൾ നമ്പർ തെറ്റിച്ചെഴുതിയതാണ് അധ്യാപകനെ ചൊടിപ്പിച്ചത്....

Read More >>
#death |ഐസാണെന്ന് കരുതി ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരന് ദാരുണാന്ത്യം

May 1, 2024 02:16 PM

#death |ഐസാണെന്ന് കരുതി ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരന് ദാരുണാന്ത്യം

കാർബൺ ഡൈ ഓക്സൈഡിന്‍റെ തണുത്തതും ഘനീഭവിച്ചതുമായ രൂപമാണ് ഡ്രൈ ഐസ്....

Read More >>
#bombthreat | ഡൽഹിയിലെ സ്‌കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം

May 1, 2024 01:53 PM

#bombthreat | ഡൽഹിയിലെ സ്‌കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം

നിലവിൽ ആശങ്ക വേണ്ടെന്ന് ആഭ്യന്തരമന്ത്രാലയം...

Read More >>
#wedding | അമ്മായിഅമ്മയെ വിവാഹം ചെയ്ത് 45കാരൻ; രഹസ്യ ബന്ധം കണ്ടുപിടിച്ച് വിവാഹം നടത്തിക്കൊടുത്തത് ഭാര്യാ പിതാവ്

May 1, 2024 01:09 PM

#wedding | അമ്മായിഅമ്മയെ വിവാഹം ചെയ്ത് 45കാരൻ; രഹസ്യ ബന്ധം കണ്ടുപിടിച്ച് വിവാഹം നടത്തിക്കൊടുത്തത് ഭാര്യാ പിതാവ്

തന്റെ ഭാര്യയും മരുമകനും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ദിലേശ്വർ ഗ്രാമത്തിലെ പഞ്ചായത്തിനെ...

Read More >>
#‍NarendraModi | താൻ ജീവിച്ചിരിക്കുന്ന കാലത്തോളം മുസ്‌ലിംകൾക്ക് സംവരണം അനുവദിക്കില്ല - പ്രധാനമന്ത്രി

May 1, 2024 12:40 PM

#‍NarendraModi | താൻ ജീവിച്ചിരിക്കുന്ന കാലത്തോളം മുസ്‌ലിംകൾക്ക് സംവരണം അനുവദിക്കില്ല - പ്രധാനമന്ത്രി

കൂടുതൽ മുസ്‌ലിം സംവരണം ഏർപ്പെടുത്താനുള്ള ഇൻഡ്യാ സഖ്യത്തിന്റെ നിലപാട് തുറന്നുകാട്ടണമെന്ന ആഹ്വാനവുമായി മൂന്നാം ഘട്ട വോട്ടെടുപ്പിലെ എൻഡിഎ...

Read More >>
#blast |കരിങ്കൽ ക്വാറിയിൽ സ്ഫോടനം;  നാല്  തൊഴിലാളികൾ മരിച്ചു; എട്ട്  പേർക്ക് പരിക്കേറ്റു

May 1, 2024 11:48 AM

#blast |കരിങ്കൽ ക്വാറിയിൽ സ്ഫോടനം; നാല് തൊഴിലാളികൾ മരിച്ചു; എട്ട് പേർക്ക് പരിക്കേറ്റു

സ്ഫോടനത്തെ തുടർന്ന് ഗോഡൗണിനു സമീപം നിർത്തിയിട്ടിരുന്ന രണ്ട് ലോറികൾ കത്തിനശിച്ചു....

Read More >>
Top Stories

GCC News