#stabbed | മദ്യക്കുപ്പി പൊട്ടിച്ചിട്ടത് ചോദ്യംചെയ്തു, അയൽവാസിയുടെ കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

 #stabbed  | മദ്യക്കുപ്പി പൊട്ടിച്ചിട്ടത് ചോദ്യംചെയ്തു, അയൽവാസിയുടെ കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ
Apr 18, 2024 08:08 AM | By Aparna NV

കുണ്ടറ(കൊല്ലം): (truevisionnews.com) മദ്യപിച്ചശേഷം കുപ്പികൾ റോഡുവശത്ത് പൊട്ടിച്ചിട്ടത് ചോദ്യംചെയ്ത യുവാവിന് അയൽവാസിയുടെ കുത്തേറ്റു. ചാത്തിനാംകുളം സൈമ മൻസിലിൽ അമർ സൽമാനെയാണ് (32) അയൽവാസികളും കൂട്ടാളികളും ചേർന്ന് ആക്രമിച്ചത്.

ശ്വാസകോശത്തിനു മുറിവേറ്റ അമർ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചന്ദനത്തോപ്പ് മാമൂട് ജങ്ഷനുസമീപം കഴിഞ്ഞദിവസം രാത്രി ഏഴിനായിരുന്നു ആക്രമണം.

അയൽവാസികളും സഹോദരങ്ങളുമായ കരിക്കോട് സാരഥി നഗർ, സനൽ നിവാസിൽ സനൽ, സജിത്ത് എന്നിവരും ഇവരുടെ രണ്ട് കൂട്ടാളികളും ചേർന്നാണ് ആക്രമണം നടത്തിയത്. സജിത്തിനെ (34) കുണ്ടറ പോലീസ് പിടികൂടി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: മാമൂട് തോട്ടുങ്കരയിൽ വാടകയ്ക്കു താമസിക്കുന്നവർ തമ്മിലുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്. അമർ സൽമാൻ താമസിക്കുന്ന വീടിന്റെ എതിർവശത്താണ് സജിത്തും സനലും താമസിക്കുന്നത്.

ഇരുവരും കുട്ടുകാർക്കൊപ്പം മദ്യപിച്ചശേഷം വൈകീട്ട് നാലോടെ കുപ്പികൾ പൊട്ടിച്ച് റോഡുവശത്ത് ഉപേക്ഷിച്ചു. അമർ സൽമാൻ ഇത് ചോദ്യം ചെയ്തു. വാക്കേറ്റമുണ്ടായെങ്കിലും നാട്ടുകാർ ഇടപെട്ട് പിന്തിരിപ്പിച്ചു. രാത്രിയോടെ സനലും സജിത്തും രണ്ട് കൂട്ടാളികളെ വിളിച്ചുവരുത്തി.

നാലുപേരും ചേർന്ന് അമറിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സനലും കൂട്ടാളികളുംചേർന്ന് അമറിനെ കീഴ്‌പെടുത്തിയപ്പോൾ സജിത്താണ് കുത്തിയതെന്നു പോലീസ് പറയുന്നു. സജിത്തിനെ കുണ്ടറ പോലീസ് പിടികൂടി. മറ്റുപ്രതികൾക്കായി പോലീസ് അന്വേഷണമാരംഭിച്ചു.

#the #young #man #who #was #stabbed #by #neighbor #in #critical #condition

Next TV

Related Stories
#murder |  പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മില്‍ വഴക്ക്; അമ്മയുടെ കുത്തേറ്റ് 19കാരി മരിച്ചു

May 1, 2024 08:56 AM

#murder | പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മില്‍ വഴക്ക്; അമ്മയുടെ കുത്തേറ്റ് 19കാരി മരിച്ചു

അമ്മ മകളെ കഴുത്തിലും വയറിലും മൂന്ന് തവണ കുത്തിയപ്പോൾ മകൾ അമ്മയെ നാല് തവണ...

Read More >>
#murder |മദ്യപാനത്തിനിടെ പണത്തെ ചൊല്ലി തർക്കം; യുവാവിനെ ബന്ധു അടിച്ചുകൊന്നു

Apr 30, 2024 07:19 PM

#murder |മദ്യപാനത്തിനിടെ പണത്തെ ചൊല്ലി തർക്കം; യുവാവിനെ ബന്ധു അടിച്ചുകൊന്നു

ഇരുവരും കടയിലിരുന്ന് മദ്യപിക്കുന്നതിനിടെ പണത്തെ ചൊല്ലി തർക്കമുണ്ടാകുകയും കൊലപാതകത്തിൽ...

Read More >>
#Murder | തന്തൂരി ചിക്കന്‍റെ തുകയെ ചൊല്ലി തർക്കം; അഞ്ചംഗ സംഘം 30-കാരനെ കൊലപ്പെടുത്തി

Apr 30, 2024 11:14 AM

#Murder | തന്തൂരി ചിക്കന്‍റെ തുകയെ ചൊല്ലി തർക്കം; അഞ്ചംഗ സംഘം 30-കാരനെ കൊലപ്പെടുത്തി

അഞ്ച് പേർ ചേർന്ന് അക്ഷയിനെയും ആകാശിനെയും ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും വയറ്റിൽ...

Read More >>
#murder | അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘം അടിച്ചു​കൊന്നു

Apr 29, 2024 02:19 PM

#murder | അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘം അടിച്ചു​കൊന്നു

ഒടുവിൽ അക്രമികൾ സ്ഥലം വിട്ട​പ്പോഴാണ്, കുട്ടികൾ പള്ളിയിൽ നിന്ന് പുറത്തുകടന്ന് അയൽക്കാരെ...

Read More >>
#murder |യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ

Apr 29, 2024 10:36 AM

#murder |യുവതിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ടാക്‌സി ഡ്രൈവറായ കാമുകൻ പിടിയിൽ

കഴിഞ്ഞ ദിവസം പ്രഭാത നടത്തത്തിന് പോയവരാണ് മൃതദേഹം ആദ്യം കണ്ടത്....

Read More >>
#murdercase | 'എങ്ങനെ പെട്ടെന്ന് കൊല്ലാം'; കാമുകിയെ കൊല്ലാൻ ​ഗൂ​ഗിളിൽ തിരഞ്ഞു, യുവാവിന് 16 വർ‍ഷം തടവുശിക്ഷ

Apr 29, 2024 07:49 AM

#murdercase | 'എങ്ങനെ പെട്ടെന്ന് കൊല്ലാം'; കാമുകിയെ കൊല്ലാൻ ​ഗൂ​ഗിളിൽ തിരഞ്ഞു, യുവാവിന് 16 വർ‍ഷം തടവുശിക്ഷ

എന്നാൽ കാമുകിയെ ആക്രമിക്കുന്നതിന് മുമ്പ് കൊല്ലുന്ന രീതിയെ കുറിച്ച് ഇയാൾ ​ഗൂ​ഗിളിൽ തിരഞ്ഞിരുന്നുവെന്ന് അന്വേഷണത്തിൽ...

Read More >>
Top Stories