#murdercase | 'എങ്ങനെ പെട്ടെന്ന് കൊല്ലാം'; കാമുകിയെ കൊല്ലാൻ ​ഗൂ​ഗിളിൽ തിരഞ്ഞു, യുവാവിന് 16 വർ‍ഷം തടവുശിക്ഷ

#murdercase | 'എങ്ങനെ പെട്ടെന്ന് കൊല്ലാം'; കാമുകിയെ കൊല്ലാൻ ​ഗൂ​ഗിളിൽ തിരഞ്ഞു, യുവാവിന് 16 വർ‍ഷം തടവുശിക്ഷ
Apr 29, 2024 07:49 AM | By Athira V

ലണ്ടൻ: ( www.truevisionnews.com  ) ‌എങ്ങനെ പെട്ടെന്ന് കാമുകിയെ കൊല്ലാമെന്ന് ​ഗൂ​ഗിളിൽ തിരഞ്ഞ് ഇന്ത്യക്കാരൻ. യുകെയിലാണ് ഇന്ത്യക്കാരനായ യുവാവ് കാമുകിയെ കത്തികൊണ്ട് കുത്തിക്കൊന്നത്.

എന്നാൽ കാമുകിയെ ആക്രമിക്കുന്നതിന് മുമ്പ് കൊല്ലുന്ന രീതിയെ കുറിച്ച് ഇയാൾ ​ഗൂ​ഗിളിൽ തിരഞ്ഞിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ ശ്രീറാം അംബർളയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലണ്ടൻ കോടതി പ്രതിയെ 16 വർഷത്തെ തടവിന് ശിക്ഷിച്ചു.

2022-ൽ ലണ്ടൻ റെസ്റ്റോറൻ്റിൽ വച്ചാണ് തൻ്റെ കാമുകിയെ ഹൈദരാബാദ് സ്വദേശിയായ ശ്രീറാം കൊന്നത്. ഒമ്പത് തവണയാണ് ഇയാൾ പെൺകുട്ടിയെ കുത്തിയത്.

ഇതിന് മുമ്പ് യുവാവ് "കത്തികൊണ്ട് ഒരു മനുഷ്യനെ തൽക്ഷണം കൊല്ലാനുള്ള" വഴികൾ അന്വേഷിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. യുവാവിന്റെ ​ഗൂ​ഗിൾ ഹിസ്റ്ററിയിലാണ് സംഭവം കണ്ടെത്തിയത്. ശ്രീറാം അംബർല എന്ന 25 കാരൻ തൻ്റെ കാമുകി സോന ബിജുവിനെ (23) അവൾ ജോലി ചെയ്തിരുന്ന റെസ്റ്റോറൻ്റിൽ വച്ചായിരുന്നു ആക്രമിച്ചത്.

സോന വിവാഹം കഴിക്കാൻ സമ്മതിച്ചില്ലെങ്കിൽ കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഒരു മാസത്തോളം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

അംബർള കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലണ്ടൻ കോടതി പ്രതിയെ 16 വർഷം തടവിന് ശിക്ഷിച്ചു. "ഒരു വിദേശി യുകെയിൽ ഒരാളെ കൊലപ്പെടുത്തിയാൽ എന്ത് സംഭവിക്കും", "കത്തികൊണ്ട് ഒരാളെ കൊല്ലുന്നത് എത്ര എളുപ്പമാണ്", "എങ്ങനെ കൊല്ലാം" എന്നിങ്ങനെ യുവാവ് ഓൺലൈനിൽ തിരഞ്ഞതായി പൊലീസ് കോടതിയിൽ അറിയിച്ചു.

2017-ൽ ഹൈദരാബാദ് കോളേജിൽ വച്ച് കണ്ടുമുട്ടിയതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാവുന്നത്. വർഷങ്ങളോളം ഇയാൾ പെൺകുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് പെൺകുട്ടി ബന്ധത്തിൽ നിന്ന് പിൻമാറുന്നത്. തുടർന്നാണ് 2022 ലെ ആക്രമണം ഉണ്ടായത്.

#how #kill #quickly #indian #man #jailed #16 #years #london #after #searching #google #kill #his #girlfriend

Next TV

Related Stories
#murdercase | പ്രണയം നിരസിച്ചതിനു 20കാരിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിൽ

May 15, 2024 02:41 PM

#murdercase | പ്രണയം നിരസിച്ചതിനു 20കാരിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗിരീഷ് പെൺകുട്ടിയോടു പ്രണയാഭ്യർഥന...

Read More >>
#murder |സ്വവർ​ഗ ബന്ധത്തെ എതിർത്തു; മകനും പങ്കാളിയും സുഹൃത്തുക്കളും ചേർന്ന് അച്ഛനെ കൊലപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

May 15, 2024 11:41 AM

#murder |സ്വവർ​ഗ ബന്ധത്തെ എതിർത്തു; മകനും പങ്കാളിയും സുഹൃത്തുക്കളും ചേർന്ന് അച്ഛനെ കൊലപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

വീട്ടിൽ നിന്ന് 5 കിലോമീറ്റർ അകലെ റായ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മോഹൻലാൽ ശർമയുടെ മൃതദേഹം കണ്ടെത്തുന്നത്....

Read More >>
#bodyfound |ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

May 12, 2024 09:00 PM

#bodyfound |ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ആണ് നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്....

Read More >>
#murder |ഉറങ്ങിക്കിടന്ന ഭാര്യയേയും മക്കളെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി യുവാവ്; അന്വേഷണം ഊർജിതമാക്കി പൊലീസ്

May 12, 2024 01:10 PM

#murder |ഉറങ്ങിക്കിടന്ന ഭാര്യയേയും മക്കളെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി യുവാവ്; അന്വേഷണം ഊർജിതമാക്കി പൊലീസ്

വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് കൂട്ടികൾ രക്ഷപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതിയെ...

Read More >>
#Murder | ഡോക്ടറുടെ കൊലപാതകം; ക്രൂരമായ പീഡനത്തിനിരയായി; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

May 12, 2024 10:46 AM

#Murder | ഡോക്ടറുടെ കൊലപാതകം; ക്രൂരമായ പീഡനത്തിനിരയായി; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

മരണം ഉറപ്പാക്കിയ ശേഷം പ്രതികൾ രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
Top Stories