#attack |നിര്‍ത്തിയിട്ടിരുന്ന ബസ് പുറപ്പെടാന്‍ വൈകിയതിന് ഗ്ലാസ് അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍

#attack |നിര്‍ത്തിയിട്ടിരുന്ന ബസ് പുറപ്പെടാന്‍ വൈകിയതിന് ഗ്ലാസ് അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍
Apr 18, 2024 07:10 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കെ.എസ്.ആര്‍.ടി.സി.ബസ് പുറപ്പെടാന്‍ വൈകിയെന്നാരോപിച്ച് യുവാവ് ബസിന്റെ ഗ്ലാസ് അടിച്ച് തകര്‍ത്തു.

തുടര്‍ന്ന് മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ട യുവാവിനെ നാട്ടുകാര്‍ നല്‍കിയ സൂചനയനുസരിച്ച് പോലീസ് പിന്തുടര്‍ന്ന് പിടികൂടി. തിരുവല്ലം മേനിലം സ്വദേശി വിപിനെ (30) ആണ് തിരുവല്ലം എസ്. ഐ ഗോപകുമാര്‍, ഉണ്ണികൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘം അറസ്റ്റുചെയ്തത്.

മേനിലം- നെല്ലിയോട് ഭാഗത്ത് ഉത്സവഘോഷയാത്ര കടന്നുപോകുന്നതിനെ തുടര്‍ന്ന് ബസ് റോഡരികില്‍ ഒതുക്കി നിര്‍ത്തിയിരുന്നു ഇത് വിപിന്‍ ചോദ്യംചെയ്യുകയും ഡ്രൈവറുമായി തര്‍ക്കമുണ്ടാക്കുകയും ചെയ്തു.

തുടര്‍ന്ന് ഡ്രൈവര്‍ സീറ്റിന്റെ മുന്നിലെ ഗ്ലാസ് അടിച്ച് തകര്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 7.30-ഓടെയാണ് സംഭവം.

തിരുവല്ലം ഭാഗത്തുനിന്ന് പുഞ്ചക്കരിയിലേക്ക് പോയ ബസിന്റെ ചില്ലാണ് തകര്‍ത്തത്. ഡ്രൈവറുടെ പരാതി പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ യുവാവിനെതിരെ തിരുവല്ലം പോലീസ് കേസെടുത്തു.

#glass #smashed #delaying #departure #stopped #bus #youth #arrested

Next TV

Related Stories
#KSRTCdriver | സ്ക്രീനിൽ ദൃശ്യങ്ങള്‍ തെളിഞ്ഞു വന്നിരുന്നു: മെമ്മറി കാർഡ് കാണാതായതിൽ ദുരൂഹതയെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു

May 1, 2024 01:26 PM

#KSRTCdriver | സ്ക്രീനിൽ ദൃശ്യങ്ങള്‍ തെളിഞ്ഞു വന്നിരുന്നു: മെമ്മറി കാർഡ് കാണാതായതിൽ ദുരൂഹതയെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു

മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം. മൂന്ന് ക്യാമറകളാണ്...

Read More >>
#murdercase |അന്തർ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷം പിഴയും

May 1, 2024 01:18 PM

#murdercase |അന്തർ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷം പിഴയും

ത​ളി​പ്പ​റ​മ്പ് തൃ​ച്ചം​ബ​രം ജീ​വ​ന്‍ പ്ര​കാ​ശ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​ത്ത് പ​ണി​തു കൊ​ണ്ടി​രി​ക്കു​ന്ന റ​സി​ഡ​ന്‍ഷ്യ​ല്‍...

Read More >>
#death |ഇവിടെ ആർക്കും കരച്ചിലടക്കാനായില്ല; ചിതക്ക് തീകൊളുത്തിയത് മകന്റെ ഹൃദയം സ്വീകരിച്ചയാൾ

May 1, 2024 01:12 PM

#death |ഇവിടെ ആർക്കും കരച്ചിലടക്കാനായില്ല; ചിതക്ക് തീകൊളുത്തിയത് മകന്റെ ഹൃദയം സ്വീകരിച്ചയാൾ

സജനയുടെ മകൻ വിഷ്ണുവിന്റെ ഹൃദയമാണ് അശോക് വി. നായരുടെ ജീവൻ നിലനിർത്തുന്നത്....

Read More >>
#arrest | പട്ടാപ്പകല്‍ ബൈക്കിലെത്തി ക്ഷേത്രവഞ്ചികള്‍ കവര്‍ന്നു; ദമ്പതിമാര്‍ അറസ്റ്റില്‍

May 1, 2024 12:46 PM

#arrest | പട്ടാപ്പകല്‍ ബൈക്കിലെത്തി ക്ഷേത്രവഞ്ചികള്‍ കവര്‍ന്നു; ദമ്പതിമാര്‍ അറസ്റ്റില്‍

മൂവായിരത്തോളം രൂപ വഞ്ചിയിലുണ്ടായിരുന്നെന്നും ആലപ്പുഴ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും ഇവരുടെ പേരില്‍ സമാനരീതിയിലുള്ള മോഷണക്കേസുകളുണ്ടെന്നും...

Read More >>
#ShafiParampil | വടകരയിൽ ചില കാര്യങ്ങൾ പുറത്തുവരാനുണ്ട്, സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പൊലീസ് നടപടിഎടുത്തില്ല -ഷാഫി പറമ്പിൽ

May 1, 2024 12:35 PM

#ShafiParampil | വടകരയിൽ ചില കാര്യങ്ങൾ പുറത്തുവരാനുണ്ട്, സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പൊലീസ് നടപടിഎടുത്തില്ല -ഷാഫി പറമ്പിൽ

തന്നെ വർ​ഗീയമായി ചാപ്പ കുത്താൻ നീക്കം നടന്നുവെന്ന് ആരോപിച്ച ഷാഫി അതൊക്കെ ജനങ്ങൾ ചെറുത്തു തോൽപിച്ചെന്നും...

Read More >>
#parakkalabdulla |സി.പി.എം വടകരയുടെ രാഷ്ട്രീയ ബോധ്യത്തെ വർഗീയത കൊണ്ട് അളക്കരുതെന്ന് പാറക്കൽ അബ്ദുല്ല

May 1, 2024 12:35 PM

#parakkalabdulla |സി.പി.എം വടകരയുടെ രാഷ്ട്രീയ ബോധ്യത്തെ വർഗീയത കൊണ്ട് അളക്കരുതെന്ന് പാറക്കൽ അബ്ദുല്ല

ഷാഫിയെ സ്വീകരിക്കാൻ മാർച്ച് 10ന് വടകരയിൽ ഒഴുകിയെത്തിയ പതനായിരങ്ങളെ നോക്കി, കേരള രാഷ്ട്രീയത്തിലെ അശ്ലീലമാണ് ആ കാഴ്‌ച എന്നും ഇ വർ വിഷം തുപ്പിയത്‌...

Read More >>
Top Stories