#arrest | പട്ടാപ്പകല്‍ ബൈക്കിലെത്തി ക്ഷേത്രവഞ്ചികള്‍ കവര്‍ന്നു; ദമ്പതിമാര്‍ അറസ്റ്റില്‍

#arrest | പട്ടാപ്പകല്‍ ബൈക്കിലെത്തി ക്ഷേത്രവഞ്ചികള്‍ കവര്‍ന്നു; ദമ്പതിമാര്‍ അറസ്റ്റില്‍
May 1, 2024 12:46 PM | By VIPIN P V

പുത്തൂര്‍(കൊല്ലം): (truevisionnews.com) പട്ടാപ്പകല്‍ ബൈക്കിലെത്തി ക്ഷേത്രവഞ്ചികള്‍ കവര്‍ന്ന കേസില്‍ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍മേക്ക് മുറിയില്‍ ആഞ്ഞിലിമൂട്ടില്‍ കിഴക്കേതില്‍ മുഹമ്മദ് അന്‍വര്‍ഷ (25), ഭാര്യ കൃഷ്ണപുരം വേലയ്ക്കുകോളനി ശിവജിഭവനില്‍ സരിത (26) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരി 26-ന് ഉച്ചയ്ക്ക് പൂവറ്റൂര്‍ പടിഞ്ഞാറ് മാവടി പുനരൂര്‍ക്കുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലായിരുന്നു മോഷണം.

കൊട്ടിയത്തെ ഒരു ലോഡ്ജില്‍ ഇവരുണ്ടെന്ന വിവരം പുത്തൂര്‍ പോലീസിന് ലഭിച്ചതിനെ തുടര്‍ന്ന് കൊല്ലം സിറ്റി പോലീസ് സ്‌ക്വാഡും കൊട്ടിയം പോലീസും ചേര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

മാവടിയിലെ ക്ഷേത്രമുറ്റത്തെത്തി തൊഴാനെന്ന വ്യാജേന നിന്നശേഷം കൊടിമരച്ചുവട്ടിലെയും ഉപദേവാലയങ്ങളുടെ മുന്നിലേതും ഉള്‍പ്പെടെ മൂന്നു വഞ്ചികള്‍ കവര്‍ന്ന് കടന്നുകളയുകയായിരുന്നു.

മൈലംകുളം ക്ഷേത്രത്തിനു സമീപത്തെ റബര്‍ പുരയിടത്തില്‍നിന്ന് പിന്നീട് തുറന്ന വഞ്ചികള്‍ കണ്ടെത്തിയിരുന്നു.

മൂവായിരത്തോളം രൂപ വഞ്ചിയിലുണ്ടായിരുന്നെന്നും ആലപ്പുഴ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും ഇവരുടെ പേരില്‍ സമാനരീതിയിലുള്ള മോഷണക്കേസുകളുണ്ടെന്നും പോലീസ് പറയുന്നു.

പ്രതികളെ ക്ഷേത്രത്തിലെത്തിച്ചു തെളിവെടുത്തു. പുത്തൂര്‍ എസ്.ഐ. ബാലു ബി.നായര്‍, എ.എസ്.ഐ. സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ തെളിവെടുപ്പിന് എത്തിച്ചതും തുടര്‍നടപടികളും നടത്തിയത്.

#broad #daylight,#bikes #robbed #temple #boats; #couple #arrested

Next TV

Related Stories
#amebicmeningoencephalitis | പരിശോധനാഫലം പോസിറ്റീവ്; അഞ്ച് വയസ്സുകാരി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം

May 21, 2024 09:11 PM

#amebicmeningoencephalitis | പരിശോധനാഫലം പോസിറ്റീവ്; അഞ്ച് വയസ്സുകാരി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം

ഇന്നലെ പോണ്ടിച്ചേരി ജിപ്‌മെർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ച കുട്ടിയുടെ സ്രവത്തിന്റെ പിസിആർ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതായി മെഡിക്കൽ കോളജ്...

Read More >>
#buffalo | മിണ്ടാപ്രാണിയോട് ക്രൂരത; വീടിന് സമീപം കെട്ടിയിരുന്ന പോത്തിന്റെ വാൽ മുറിച്ച് സാമൂഹിക വിരുദ്ധർ

May 21, 2024 09:02 PM

#buffalo | മിണ്ടാപ്രാണിയോട് ക്രൂരത; വീടിന് സമീപം കെട്ടിയിരുന്ന പോത്തിന്റെ വാൽ മുറിച്ച് സാമൂഹിക വിരുദ്ധർ

ഇന്ന് രാവിലെ പോത്തിനെ അഴിച്ചു കെട്ടാൻ നോക്കിയപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. തുടർന്ന് വടക്കേക്കാട് പോലീസിൽ പരാതി...

Read More >>
#HRC |  യുവതിയെക്കൊണ്ട് ഛർദ്ദി തുടപ്പിച്ചു: ബസ് ജീവനക്കാർക്കെതിരെ നടപടിക്ക് നിർദ്ദേശം

May 21, 2024 08:59 PM

#HRC | യുവതിയെക്കൊണ്ട് ഛർദ്ദി തുടപ്പിച്ചു: ബസ് ജീവനക്കാർക്കെതിരെ നടപടിക്ക് നിർദ്ദേശം

കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് കോട്ടയം ആർടിഒയ്ക്ക് നിർദേശം...

Read More >>
#HigherSecondarytransfer  | ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം; ക്ഷമാപണം നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ

May 21, 2024 08:47 PM

#HigherSecondarytransfer | ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം; ക്ഷമാപണം നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ

ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റ വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ക്ഷമാപണം...

Read More >>
#filedcase|യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

May 21, 2024 08:43 PM

#filedcase|യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കേസിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് 15 ദിവസത്തിനുള്ളിൽ വിശദ റിപ്പോർട്ട്‌ നൽകാൻ കമ്മീഷൻ...

Read More >>
 #Complaint|'ബൾബുകളും, ട്യൂബുകളും പൊട്ടിത്തെറിച്ചു, ഒന്നര വയസുകാരന് പരുക്ക്'; വീട്ടിൽ അമിതമായ വൈദ്യുത പ്രവാഹമെന്ന് പരാതി

May 21, 2024 08:32 PM

#Complaint|'ബൾബുകളും, ട്യൂബുകളും പൊട്ടിത്തെറിച്ചു, ഒന്നര വയസുകാരന് പരുക്ക്'; വീട്ടിൽ അമിതമായ വൈദ്യുത പ്രവാഹമെന്ന് പരാതി

വീടിന്റെ വെളിയില്‍ നിന്നിരുന്ന ഭാര്യ റഷീദയ്ക്കാണ് ആദ്യം വൈദ്യുതാഘാതമേറ്റത്. ഈ സമയത്ത് മകന്‍ നദീറിന്റെ ഒന്നര വയസുളള മകന്‍ ഇഷാന്‍ അടുക്കള ഭാഗത്തെ...

Read More >>
Top Stories