#priyankagandhi | 'അവരുടെ എല്ലാ അസംബന്ധങ്ങൾക്കും ഞാൻ മറുപടി പറയണോ?'; കങ്കണക്കെതിരെ പ്രിയങ്കാ ഗാന്ധി

#priyankagandhi |  'അവരുടെ എല്ലാ അസംബന്ധങ്ങൾക്കും ഞാൻ മറുപടി പറയണോ?'; കങ്കണക്കെതിരെ പ്രിയങ്കാ ഗാന്ധി
Apr 17, 2024 04:12 PM | By Athira V

ന്യൂഡൽഹി: ( www.truevisionnews.com ) തനിക്കും സഹോദരൻ രാഹുൽ ഗാന്ധിക്കുമെതിരെ നടിയും ബി.ജെ.പി സ്ഥാനാർഥിയുമായ കങ്കണ റണാവത്ത് ഉന്നയിച്ച വിമർശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് പ്രിയങ്കാ ഗാന്ധി. ഹിമാചൽപ്രദേശിലെ മാണ്ഡിയിൽനിന്നാണ് കങ്കണ മത്സരിക്കുന്നത്.

'ഇന്ത്യാ ടുഡെ'ക്ക് നൽകിയ അഭിമുഖത്തിലാണ് കങ്കണ രാഹുലിനും പ്രിയങ്കക്കുമെതിരെ പരാമർശം നടത്തിയത്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രാഷ്ട്രീയത്തിന് യോജിച്ചവരല്ലെന്നായിരുന്നു കങ്കണയുടെ പരാമർശം.

ഇരുവരും അവരുടെ അമ്മയുടെ ആഗ്രഹങ്ങളുടെ ഇരയാണെന്നും അമ്മയുടെ നിർബന്ധം മൂലം അവർ രാഷ്ട്രീയത്തിൽ നിൽക്കാൻ നിർബന്ധിതരായതാണെന്നും കങ്കണ പറഞ്ഞിരുന്നു. തങ്ങളെക്കുറിച്ച് കങ്കണ സംസാരിച്ചതിന് നന്ദിയുണ്ടെന്നും എന്നാൽ അവർ പറയുന്ന എല്ലാ അസംബന്ധങ്ങൾക്കും താൻ മറുപടി പറയേണ്ടതുണ്ടോ എന്നുമായിരുന്നു പ്രിയങ്കയുടെ ചോദ്യം.

തന്റെ പിതാവ് ജീവിച്ചിരിക്കുമ്പോൾ പോലും ബി.ജെ.പി സോണിയാ ഗാന്ധിയെ വിമർശിച്ചിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. കോൺഗ്രസ് സനാതന ധർമത്തിന് എതിരാണെന്ന മോദിയുടെ ആരോപണം പ്രിയങ്ക തള്ളി. ഞങ്ങൾ അധികാരത്തെയല്ല, ശക്തിയെയാണ് ആരാധിക്കുന്നത്. രാമന്റെ വഴി സത്യമാണ്. ബി.ജെ.പി ആ വഴിയിലല്ല സഞ്ചരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

#priyankagandhi #brushes #off #kanganaranauts #criticism

Next TV

Related Stories
#death | 'ആയിരം തവണ ശ്രമിച്ചാലും വർ​ഗീയ ചാപ്പ വീഴില്ല'; ഇപി ജയരാജന്‍ വിഷയം വഴി തിരിച്ചുവിടാൻ സിപിഎം ശ്രമമെന്നും ഷാഫി

Apr 29, 2024 03:55 PM

#death | 'ആയിരം തവണ ശ്രമിച്ചാലും വർ​ഗീയ ചാപ്പ വീഴില്ല'; ഇപി ജയരാജന്‍ വിഷയം വഴി തിരിച്ചുവിടാൻ സിപിഎം ശ്രമമെന്നും ഷാഫി

ഉടൻ തന്നെ റിംഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായി...

Read More >>
#pjayarajan | 'നല്ലവനായ ഉണ്ണി', ദുഷിച്ച പ്രചരണം നടത്തിയിട്ട് ഹരിശ്ചന്ദ്രൻ ചമയുന്നു; ഷാഫി പറമ്പിലിനെതിരെ പി ജയരാജൻ

Apr 28, 2024 07:30 PM

#pjayarajan | 'നല്ലവനായ ഉണ്ണി', ദുഷിച്ച പ്രചരണം നടത്തിയിട്ട് ഹരിശ്ചന്ദ്രൻ ചമയുന്നു; ഷാഫി പറമ്പിലിനെതിരെ പി ജയരാജൻ

എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോൾ ഹരിചന്ദ്രൻ ആണെന്ന് പറയുകയാണ് ഷാഫി...

Read More >>
#EPJayarajan | ഇത് ബിജെപി ഗൂഢാലോചന, ശോഭ സുരേന്ദ്രനെ തൃശൂരിലോ ഡൽഹിയിലോ വച്ച് കണ്ടിട്ടില്ല; മുഖ്യമന്ത്രിയുടെ ഉപദേശം സ്വീകരിക്കുന്നു

Apr 28, 2024 07:27 PM

#EPJayarajan | ഇത് ബിജെപി ഗൂഢാലോചന, ശോഭ സുരേന്ദ്രനെ തൃശൂരിലോ ഡൽഹിയിലോ വച്ച് കണ്ടിട്ടില്ല; മുഖ്യമന്ത്രിയുടെ ഉപദേശം സ്വീകരിക്കുന്നു

വൈദേകം റിസോർ‌ട്ടുമായി ബന്ധപ്പെട്ടും അനാവശ്യ വിവാദം ഉയർത്തുകയാണ്. അവിടെ എല്ലാ കാര്യങ്ങളും വളരെ സുതാര്യമായാണ്...

Read More >>
#NarendraModi | വയനാട്ടിൽ രാഹുൽ ഗാന്ധിയെ ജയിപ്പിക്കാൻ കോൺഗ്രസ് പോപ്പുലർ ഫ്രണ്ടിന്റെ സഹായം തേടി: ആരോപണവുമായി നരേന്ദ്ര മോദി

Apr 28, 2024 01:42 PM

#NarendraModi | വയനാട്ടിൽ രാഹുൽ ഗാന്ധിയെ ജയിപ്പിക്കാൻ കോൺഗ്രസ് പോപ്പുലർ ഫ്രണ്ടിന്റെ സഹായം തേടി: ആരോപണവുമായി നരേന്ദ്ര മോദി

ശിക്ഷയേക്കാൾ പൗരൻമാർക്ക് നീതി ലഭ്യമാക്കുന്നതിനാണ് നമ്മുടെ ന്യായ സംഹിതയിൽ പ്രാധാന്യം...

Read More >>
#CPI | ഇ.പി ജയരാജൻ-ജാവഡേക്കർ കൂടിക്കാഴ്ചയിൽ സി.പി.ഐക്ക് അതൃപ്തി; പ്രതികരിക്കാതെ എം.വി ഗോവിന്ദൻ

Apr 28, 2024 12:44 PM

#CPI | ഇ.പി ജയരാജൻ-ജാവഡേക്കർ കൂടിക്കാഴ്ചയിൽ സി.പി.ഐക്ക് അതൃപ്തി; പ്രതികരിക്കാതെ എം.വി ഗോവിന്ദൻ

വിഷയത്തിൽ സി.പി.ഐ നേതൃത്വം ഇതുവരെ സി.പി.എമ്മുമായി ചർച്ച...

Read More >>
Top Stories