#CPI | ഇ.പി ജയരാജൻ-ജാവഡേക്കർ കൂടിക്കാഴ്ചയിൽ സി.പി.ഐക്ക് അതൃപ്തി; പ്രതികരിക്കാതെ എം.വി ഗോവിന്ദൻ

#CPI | ഇ.പി ജയരാജൻ-ജാവഡേക്കർ കൂടിക്കാഴ്ചയിൽ സി.പി.ഐക്ക് അതൃപ്തി; പ്രതികരിക്കാതെ എം.വി ഗോവിന്ദൻ
Apr 28, 2024 12:44 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ബി.ജെ.പിയുടെ കേരളാ പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതിൽ സി.പി.ഐക്ക് കടുത്ത അതൃപ്തി.

ഇ.പിയുടെ തുറന്നുപറച്ചിൽ മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചെന്നാണ് സി.പി.ഐ വിലയിരത്തൽ. ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സി.പി.ഐ ആവശ്യപ്പെടുമെന്നാണ് സൂചന.

അതേസമയം ഇ.പി വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തയ്യാറായില്ല.

ഇ.പി ജയരാജൻ തന്നെ വിശദീകരിച്ച സാഹചര്യത്തിൽ കൂടുതൽ പ്രതികരിച്ച് വഷളാക്കേണ്ടെന്നാണ് സി.പി.എം തീരുമാനം. നാളെ നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയാകുമെന്ന് ഉറപ്പാണ്.

തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇ.പി കുറ്റസമ്മതം നടത്തിയത് മുന്നണിയുടെ വിശ്വാസ്യത തകർക്കുന്നതായി എന്നാണ് സി.പി.ഐ വിലയിരുത്തൽ.

വിഷയത്തിൽ സി.പി.ഐ നേതൃത്വം ഇതുവരെ സി.പി.എമ്മുമായി ചർച്ച നടത്തിയിട്ടില്ല.

സി.പി.എം എന്ത് നടപടി സ്വീകരിക്കുമെന്ന് നോക്കിയ ശേഷമായിരിക്കും സി.പി.ഐയുടെ തുടർനടപടി. സി.പി.എം നടപടിയൊന്നും എടുത്തില്ലെങ്കിൽ പാർട്ടി നേതൃത്വത്തിന് കത്ത് നൽകുന്നതിനെ കുറിച്ച് സി.പി.ഐ നേതൃത്വം ആലോചിക്കുന്നുണ്ട്.

#CPI #unhappy #EPJayarajan-#Javadekar #meeting;#MVGovindan #not #respond

Next TV

Related Stories
#ManekaGandhi | 'നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനും, വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നൽകേണ്ടതായിരുന്നു' - മേനക ഗാന്ധി

May 11, 2024 08:09 PM

#ManekaGandhi | 'നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനും, വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നൽകേണ്ടതായിരുന്നു' - മേനക ഗാന്ധി

വയനാട് എംപിയായ രാഹുൽ ഗാന്ധി വന്യമൃഗ ആക്രമണത്തിൽ എന്തെങ്കിലും ഇടപെടൽ നടത്തിയോ? പക്ഷേ താൻ ഇടപെട്ടിരുന്നു.കേന്ദ്ര സർക്കാരും കാര്യമായ ഇടപെടൽ...

Read More >>
#NarendraModi | ശിവസേനയും എൻസിപിയുമായി കൈകോർക്കൂ; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

May 11, 2024 10:55 AM

#NarendraModi | ശിവസേനയും എൻസിപിയുമായി കൈകോർക്കൂ; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

ഇതു രാജ്യത്തിനുതന്നെ ആപത്താണ്. രാജ്യതാല്പര്യത്തിനു നിരക്കാത്തതിനു ഞാനോ എന്റെ സഹപ്രവർത്തകരോ തുനിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത...

Read More >>
#BJP | ശോഭ സുരേന്ദ്രനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് ജാവദേക്കർ; വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ

May 7, 2024 01:25 PM

#BJP | ശോഭ സുരേന്ദ്രനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് ജാവദേക്കർ; വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ

മറ്റു പാർട്ടിയിലുള്ളവർ ഇനി ചർച്ചയ്ക്ക് തയ്യാറാകുമോ? ശോഭ ചെയ്തത് തെറ്റാണെന്നും ജാവദേക്കർ...

Read More >>
#congress |  വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്? കോൺഗ്രസ് മുന്നൊരുക്കം തുടങ്ങി

May 6, 2024 12:24 PM

#congress | വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്? കോൺഗ്രസ് മുന്നൊരുക്കം തുടങ്ങി

വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജ​യം സു​നി​ശ്ചി​മാ​ണെ​ന്നി​രി​ക്കെ റാ​യ്ബ​റേ​ലി​യി​ലും വി​ജ​യം ഉ​റ​പ്പാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സ്...

Read More >>
Top Stories