#NarendraModi |മോദിയുടെ കേരള സന്ദര്‍ശനത്തിന് ചെലവ് ഒരു കോടി; 50 ലക്ഷം അനുവദിച്ചു

#NarendraModi |മോദിയുടെ കേരള സന്ദര്‍ശനത്തിന് ചെലവ് ഒരു കോടി; 50 ലക്ഷം അനുവദിച്ചു
Apr 17, 2024 01:12 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)    പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിന് ചെലവായത് ഒരു കോടി രൂപ. ഇതില്‍ 50 ലക്ഷം രൂപ ആദ്യഘട്ടമായി ടൂറിസം വകുപ്പിന് അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

14,15 തിയ്യതികളിലാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. വിവിഐപി സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി കേരളത്തില്‍ എത്തിയത്. ആലത്തൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുന്നംകുളം ചെറുവത്തൂര്‍ മൈതാനത്തും ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രചാരണത്തിന്റെ ഭാഗമായി കാട്ടാക്കടയിലുമാണ് മോദിയെത്തിയത്.

കരുവന്നൂര്‍ ബാങ്ക് ക്രമക്കേടില്‍ ഉള്‍പ്പെടെ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതികൂട്ടിലാക്കിയായിരുന്നു മോദിയുടെ പ്രസംഗം. കരുവന്നൂരില്‍ കൊള്ള ചെയ്യപ്പെട്ടവരുടെ പണം തിരികെ ലഭിക്കാന്‍ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും നരേന്ദ്രമോദി ഉറപ്പുനല്‍കിയാണ് മടങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ഒരേ ദിവസമായിരുന്നു കേരളത്തിലെത്തിയത്. മോദി തൃശൂരും തിരുവനന്തപുരത്തും എത്തിയപ്പോള്‍ രാഹുല്‍ വയനാട്ടിലും കോഴിക്കോടുമെത്ത് പ്രചാരണം ശക്തമാക്കി.

#NarendraModi's #visit #Kerala #cost #Rs #1crore.

Next TV

Related Stories
#AryaRajendran |കെഎസ്ആർടിസി ബസ് തടഞ്ഞ് ​ഗതാ​ഗത തടസമുണ്ടാക്കിയെന്ന പരാതി; മേയർക്കെതിരെ കേസില്ല

Apr 30, 2024 06:42 AM

#AryaRajendran |കെഎസ്ആർടിസി ബസ് തടഞ്ഞ് ​ഗതാ​ഗത തടസമുണ്ടാക്കിയെന്ന പരാതി; മേയർക്കെതിരെ കേസില്ല

പിരിച്ചുവിട്ടാൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് വകുപ്പിന്‍റെ നിഗമനം....

Read More >>
#kseb |തുടർച്ചയായി രാത്രി വൈദ്യുതി മുടങ്ങുന്നു; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

Apr 30, 2024 06:40 AM

#kseb |തുടർച്ചയായി രാത്രി വൈദ്യുതി മുടങ്ങുന്നു; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

അതുപോലെ കെഎസ്ഇബി ഉദ്യോഗസ്ഥർ ഫോൺ റിസീവർ മാറ്റിവയ്ക്കുന്നതായും നാട്ടുകാർ...

Read More >>
#temperature |ചുട്ടുപൊളളി കേരളം! താപനില സാധാരണയേക്കാൾ ഉയർന്നേക്കാം, 3 ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്, അതീവ ജാഗ്രത നിർദ്ദേശം

Apr 30, 2024 06:32 AM

#temperature |ചുട്ടുപൊളളി കേരളം! താപനില സാധാരണയേക്കാൾ ഉയർന്നേക്കാം, 3 ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്, അതീവ ജാഗ്രത നിർദ്ദേശം

സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്....

Read More >>
#KPCC |എത്ര സീറ്റ് കിട്ടും, ചർച്ച ചെയ്യാൻ ഒരുപാട് സുപ്രധാന കാര്യങ്ങൾ; കെപിസിസി നേതൃയോഗം മെയ് നാലിന് ചേരും

Apr 30, 2024 06:28 AM

#KPCC |എത്ര സീറ്റ് കിട്ടും, ചർച്ച ചെയ്യാൻ ഒരുപാട് സുപ്രധാന കാര്യങ്ങൾ; കെപിസിസി നേതൃയോഗം മെയ് നാലിന് ചേരും

ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയം ഉറപ്പാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ...

Read More >>
#murder |വാക്കുതർക്കത്തിനെ തുടർന്ന് യുവാവിനെ പിക്കാസ് കൊണ്ട് തലക്കടിച്ച് കൊന്നു, പ്രതി  കസ്റ്റഡിയിൽ

Apr 30, 2024 06:17 AM

#murder |വാക്കുതർക്കത്തിനെ തുടർന്ന് യുവാവിനെ പിക്കാസ് കൊണ്ട് തലക്കടിച്ച് കൊന്നു, പ്രതി കസ്റ്റഡിയിൽ

ഇരുവരും സുനിലിന്റെ വീട്ടിലിരുന്നു മദ്യപിക്കുന്നതിനിടയിൽ അയ്യപ്പനെ വിളിക്കാൻ വന്ന മകനെ സുനിൽ...

Read More >>
#accident |കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: അഞ്ച് മരണം

Apr 30, 2024 06:12 AM

#accident |കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: അഞ്ച് മരണം

കണ്ണൂർ ഭാഗത്തു നിന്നു പയ്യന്നൂർ ഭാഗത്തേക്കു പോവുകയായിരുന്ന കാറും എതിരെ വന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്....

Read More >>
Top Stories