#fire |പ്ലാസ്റ്റിക് കമ്പനിയിലെ അഗ്നിബാധ; തൊഴിലാളികള്‍ കത്തിച്ചതെന്ന് സംശയം

#fire |പ്ലാസ്റ്റിക് കമ്പനിയിലെ അഗ്നിബാധ;  തൊഴിലാളികള്‍  കത്തിച്ചതെന്ന് സംശയം
Apr 17, 2024 12:51 PM | By Susmitha Surendran

പെ​രു​മ്പാ​വൂ​ര്‍: (truevisionnews.com)  പ്ലാ​സ്റ്റി​ക് ക​മ്പ​നി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ന് പി​ന്നി​ല്‍ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്ന് ഉ​ട​മ​ക​ള്‍. ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് ചേ​ലാ​മ​റ്റം പോ​ളി​പ്ലാ​സ്റ്റ് എ​ന്ന ‘ചെ​യ​ര്‍മാ​ന്‍ ചെ​യ​ര്‍’ ക​സേ​ര നി​ര്‍മാ​ണ ക​മ്പ​നി​യി​ലു​ണ്ടാ​യ അ​ഗ്‌​നി​ബാ​ധ​ക്ക് പി​ന്നി​ല്‍ ര​ണ്ട് അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്ന് സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍പ്പ​ടെ തെ​ളി​വു​ക​ളോ​ടെ ഉ​ട​മ​ക​ള്‍ പ​രാ​തി ന​ല്‍കി.

തീ​പി​ടി​ത്തം സ്വ​ഭാ​വി​ക​മ​ല്ലെ​ന്ന് സം​ഭ​വ​മു​ണ്ടാ​യ ദി​വ​സം ത​ന്നെ അ​ഗ്നി​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സൂ​ച​ന ന​ല്‍കി​യി​രു​ന്നു. ഷോ​ര്‍ട്ട് സ​ര്‍ക്യൂ​ട്ടോ തീ ​പി​ടി​ക്കാ​നു​ള്ള മ​റ്റ് സാ​ഹ​ച​ര്യ​ങ്ങ​ളോ കെ​ട്ടി​ട​ത്തി​ന് അ​ക​ത്തും പു​റ​ത്തും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​തേ തു​ട​ര്‍ന്ന് ക​മ്പ​നി​യി​ലെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച്​ വ​രി​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്നാ​ണ് ക​ത്തി​ക്കു​ന്ന രം​ഗ​ങ്ങ​ള്‍ ല​ഭി​ച്ച​ത്. പൊ​ലീ​സ് പ​രി​ശോ​ധ​ന​യി​ലും ഇ​ത് സ്ഥി​രീ​ക​രി​ച്ചു.

ര​ണ്ടു​പേ​രി​ല്‍ ഒ​രാ​ള്‍ മാ​ലി​ന്യം ക​ത്തി​ച്ച് ക​സേ​രക്കൂ​ട്ട​ത്തി​ലേ​ക്ക് ഇ​ട്ട ശേ​ഷം ഓ​ടു​ന്ന​തും ഉ​ട​നെ തീ ​ആ​ളി ക​ത്തു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. അ​ഗ്നി​ബാ​ധ​യി​ല്‍ നാ​ല് നി​ല​ക​ളി​ല്‍ നി​ര്‍മി​ച്ചി​രു​ന്ന ഗോ​ഡൗ​ണും അ​ക​ത്തു​ണ്ടാ​യി​രു​ന്ന ക​സേ​ര​ക​ളും ക​ത്തി​യ​മ​ര്‍ന്നു.

പു​റ​ത്ത് പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന മൂ​ന്ന് ലോ​റി​ക​ള്‍ അ​ഗ്നി​ക്കി​ര​യാ​യി. മൂ​ന്ന് കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യ​വ​രെ പൊ​ലീ​സ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും രാ​ത്രി എ​ട്ടോ​ടെ ക​മ്പ​നി​യു​ടെ പു​റ​ത്ത് ഇ​റ​ക്കി​വി​ട്ട​താ​യി ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു.

അ​ക​ത്തേ​ക്ക് ക​യ​റ്റാ​ന്‍ സെ​ക്യൂ​രി​റ്റി വി​സ​മ്മ​തി​ച്ചു. പ്ര​തി​ക​ളെ​ന്ന് വ്യ​ക്ത​മ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് വി​ട്ട​തെ​ന്നാ​യി​രു​ന്നു പൊ​ലീ​സി​ന്റെ വി​ശ​ദീ​ക​ര​ണം.

സം​ഭ​വ​ത്തി​ല്‍ രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ ഉ​ള്‍പ്പ​ടെ​യു​ള​ള​വ​ര്‍ ബ​ന്ധ​പ്പെ​ട്ട​തോ​ടെ ചൊ​വ്വാ​ഴ്ച രാ​വി​ലെ പൊ​ലീ​സ് വീ​ണ്ടും ര​ണ്ടു പേ​രെ​യും സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പൊ​ലീ​സ് നി​രു​ത്ത​ര​വാ​ദി​ത്വ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ഉ​ട​മ​ക​ള്‍ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ​ക​ളി​ല്‍ ഒ​രാ​ളാ​യ വി.​കെ. ഗോ​പി എ.​എ​സ്.​പി​ക്ക് പ​രാ​തി ന​ല്‍കി.

#Two #workers #behind #fire #plastic #company #owners.

Next TV

Related Stories
#accident | നാടിനെ നടുക്കി കണ്ണൂരിലെ വാഹനാപകടം; മകനെ ഹോസ്റ്റലിൽ ചേർത്ത് മടങ്ങുന്നതിനിടെ, മൃതദേഹങ്ങള്‍ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

Apr 30, 2024 08:46 AM

#accident | നാടിനെ നടുക്കി കണ്ണൂരിലെ വാഹനാപകടം; മകനെ ഹോസ്റ്റലിൽ ചേർത്ത് മടങ്ങുന്നതിനിടെ, മൃതദേഹങ്ങള്‍ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

കോഴിക്കോട് കൃപാലയം ഗൈഡന്‍സ് ഹോസ്റ്റലില്‍ നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു പത്മകുമാറും...

Read More >>
#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ മരണം; പ്രതി പിടിയിൽ; കൊലപാതകം അമ്മയോട് അപമര്യാദയായി പെരുമാറിയതിന്

Apr 30, 2024 08:29 AM

#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ മരണം; പ്രതി പിടിയിൽ; കൊലപാതകം അമ്മയോട് അപമര്യാദയായി പെരുമാറിയതിന്

രണ്ട് ദിവസം മുമ്പാണ് കാർ അഗ്നിക്കിരയാക്കിയത്. ഇതിന് പിന്നിലും ധനീഷാണെന്നാണ് പൊലീസ്...

Read More >>
#jaundice | മഞ്ഞപ്പിത്തം പടരുന്നു; രോഗം സ്ഥിരീകരിച്ചത് 51 പേർക്ക്, വേങ്ങൂർ പഞ്ചായത്തിൽ ആശങ്ക

Apr 30, 2024 08:14 AM

#jaundice | മഞ്ഞപ്പിത്തം പടരുന്നു; രോഗം സ്ഥിരീകരിച്ചത് 51 പേർക്ക്, വേങ്ങൂർ പഞ്ചായത്തിൽ ആശങ്ക

ആരോഗ്യ വകുപ്പിന്റെ കണക്കിലുള്ളതിനേക്കാളും രോഗികളുണ്ടെന്ന് നാട്ടുകാർ...

Read More >>
#birdflu | പക്ഷിപ്പനി: താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിന് ആലപ്പുഴയിൽ പ്രാദേശിക നിരോധനം

Apr 30, 2024 07:58 AM

#birdflu | പക്ഷിപ്പനി: താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കുന്നതിന് ആലപ്പുഴയിൽ പ്രാദേശിക നിരോധനം

കുട്ടനാട്, അമ്പലപ്പുഴ തഹസിൽദാർമാർ പ്രത്യേക പരിശോധനാ സ്ക്വാഡുകൾ രൂപീകരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ കർശന പരിശോധനയും...

Read More >>
#accident | കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞു; ഒരു മരണം, മൂന്ന്  പേർക്ക് പരിക്ക്

Apr 30, 2024 07:47 AM

#accident | കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞു; ഒരു മരണം, മൂന്ന് പേർക്ക് പരിക്ക്

കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞതാണ്...

Read More >>
Top Stories