#accident | നാടിനെ നടുക്കി കണ്ണൂരിലെ വാഹനാപകടം; മകനെ ഹോസ്റ്റലിൽ ചേർത്ത് മടങ്ങുന്നതിനിടെ, മൃതദേഹങ്ങള്‍ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

#accident | നാടിനെ നടുക്കി കണ്ണൂരിലെ വാഹനാപകടം; മകനെ ഹോസ്റ്റലിൽ ചേർത്ത് മടങ്ങുന്നതിനിടെ, മൃതദേഹങ്ങള്‍ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്
Apr 30, 2024 08:46 AM | By Athira V

കണ്ണൂര്‍ : ( www.truevisionnews.com  ) ‌നാടിനെ ഞെട്ടിച്ച് കണ്ണൂര്‍ ചെറുകുന്നിലെ വാഹനാപകടം. കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേരടക്കം അഞ്ച് പേരാണ് ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. കണ്ണപുരം പുന്നച്ചേരിയില്‍ തിങ്കളാഴ്ച രാത്രി 9.50ഓടെയായിരുന്നു അപകടം.

കെഎല്‍ 58 ഡി 6753 സ്വിഫ്റ്റ് കാറില്‍ സഞ്ചരിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ എന്‍ പത്മകുമാര്‍(59), കൃഷ്ണന്‍ (65), മകള്‍ അജിത (35), ഭര്‍ത്താവ് മണ്ഡപം ചൂരിക്കാട്ട് സുധാകരന്‍ (52), അജിതയുടെ സഹോദരന്റെ മകന്‍ ആകാശ് (9) എന്നിവരാണ് മരിച്ചവര്‍. പത്മകുമാര്‍ ആണ് കാറോടിച്ചിരുന്നത്.

കോഴിക്കോട് കൃപാലയം ഗൈഡന്‍സ് ഹോസ്റ്റലില്‍ നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു പത്മകുമാറും കുടുംബവും. ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിയും കാറും പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപം വച്ച് കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തകര്‍ന്ന കാറിന്റെ ഭാഗങ്ങള്‍ വെട്ടിപ്പൊളിച്ചായിരുന്നു മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

അപകടത്തില്‍പ്പെട്ട നാലുപേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെടുകയായിരുന്നു. അപകടത്തിന് ഇടയാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചുപേരുടെയും മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.


#car #lorry #collided #5 #died #kannur #cherukunnu

Next TV

Related Stories
#arrest | വീട്ടിൽ വിൽപനക്കായി സൂക്ഷിച്ചത് മൂന്ന് കിലോ കഞ്ചാവ്; എക്സൈസ് പരിശോധനയിൽ യുവാവ് പിടിയിൽ

May 21, 2024 07:22 AM

#arrest | വീട്ടിൽ വിൽപനക്കായി സൂക്ഷിച്ചത് മൂന്ന് കിലോ കഞ്ചാവ്; എക്സൈസ് പരിശോധനയിൽ യുവാവ് പിടിയിൽ

മനുക്കുട്ടന് വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിച്ചു കൊടുത്തു കൊണ്ടിരിക്കുന്ന കലവൂർ ലെപ്രസിയിൽ സൂരജ് എന്നയാൾക്ക് വേണ്ടി എക്സൈസ് സംഘം അന്വേഷണം...

Read More >>
#ksudhakaran | കെ സുധാകരന് നിര്‍ണായകം;  ഇപി ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസ്, ഹര്‍ജിയില്‍ ഇന്ന് വിധി പറയും

May 21, 2024 07:00 AM

#ksudhakaran | കെ സുധാകരന് നിര്‍ണായകം; ഇപി ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസ്, ഹര്‍ജിയില്‍ ഇന്ന് വിധി പറയും

കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി...

Read More >>
#organtrade |  ‘സ്വന്തം വൃക്ക വിറ്റതോടെ ഇതിലെ സാധ്യത മനസ്സിലായി; ആളൊന്നിന് കമ്മിഷൻ 5 ലക്ഷം’ ;കൂടുതൽ വിവരങ്ങൾ പുറത്ത്

May 21, 2024 06:45 AM

#organtrade | ‘സ്വന്തം വൃക്ക വിറ്റതോടെ ഇതിലെ സാധ്യത മനസ്സിലായി; ആളൊന്നിന് കമ്മിഷൻ 5 ലക്ഷം’ ;കൂടുതൽ വിവരങ്ങൾ പുറത്ത്

2019ല്‍ സ്വന്തം വൃക്ക വിറ്റതോടെയാണ് ഈ മേഖലയിലെ സാധ്യത താൻ തിരിച്ചറിഞ്ഞത് എന്നാണ് സാബിത്ത് അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴി എന്നാണ് വിവരം. തുടർന്നാണ്...

Read More >>
#Hepatitis | മഞ്ഞപ്പിത്തബാധ; ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം

May 21, 2024 06:30 AM

#Hepatitis | മഞ്ഞപ്പിത്തബാധ; ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം

മഞ്ഞപ്പിത്തം പടർന്നു പിടിച്ചതിനെക്കുറിച്ച് മൂവാറ്റുപുഴ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണം...

Read More >>
#organtrade | അവയവ കടത്ത്; കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു, പ്രതി സബിത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങും

May 21, 2024 06:22 AM

#organtrade | അവയവ കടത്ത്; കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു, പ്രതി സബിത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങും

രാജ്യാന്തര അവയവ മാഫിയ സംഘങ്ങളുമായി പ്രതിക്കുള്ള ബന്ധത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണം...

Read More >>
Top Stories